മഹീന്ദ്ര എക്‌സ്‌യുവി 500 പെട്രോള്‍ പതിപ്പ് പുറത്തിറക്കി

മഹീന്ദ്ര എക്‌സ്‌യുവി 500 പെട്രോള്‍ പതിപ്പ് പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 15.49 ലക്ഷം രൂപ

ന്യൂ ഡെല്‍ഹി : വളരെ പ്രതീക്ഷയോടെ കാത്തിരുന്ന മഹീന്ദ്ര എക്‌സ്‌യുവി 500 ന്റെ പെട്രോള്‍ വേരിയന്റ് പുറത്തിറക്കി. 15.49 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. എക്‌സ്‌യുവി 500 ന്റെ ജി വേരിയന്റിന് മാത്രമാണ് പെട്രോള്‍ എന്‍ജിന്‍ നല്‍കിയിരിക്കുന്നത്. സ്റ്റാന്‍ഡേഡായി ലഭിക്കുന്ന 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പുതിയ പെട്രോള്‍ എന്‍ജിനുമായി ചേര്‍ന്നുപ്രവര്‍ത്തിക്കും.

മഹീന്ദ്രയുടെ എംഹോക് എന്‍ജിന്‍ കുടുംബത്തിലെ പുതിയ 2.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഒഴിച്ചുനിര്‍ത്തിയാല്‍ എക്‌സ്‌യുവി 500 യുടെ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ തമ്മില്‍ വ്യത്യാസങ്ങളില്ല. യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് മഹീന്ദ്ര കയറ്റുമതി ചെയ്യുന്നത് ഇതേ പെട്രോള്‍ എന്‍ജിനാണ്.

ഡീസല്‍ എന്‍ജിന്റെ അതേ ഡിസ്‌പ്ലേസ്‌മെന്റാണ് (2,179 സിസി) പുതിയ 2.2 ലിറ്റര്‍ എംഹോക് പെട്രോള്‍ എന്‍ജിന്‍ പുറപ്പെടുവിക്കുന്നത്. പവറും പീക്ക് ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ നല്‍കുന്നതുതന്നെ. 140 ബിഎച്ച്പി, 320 എന്‍എം. ഡീസല്‍ വേര്‍ഷനില്‍ ഡ്യൂട്ടി ചെയ്യുന്ന 6 സ്പീഡ് ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടറാണ് പെട്രോള്‍ എന്‍ജിനുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുന്നത്. ജാപ്പനീസ് കമ്പനിയായ ഐസിനില്‍നിന്ന് വാങ്ങിയതാണ് 6 സ്പീഡ് ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍.

പുതിയ 2.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഒഴിച്ചുനിര്‍ത്തിയാല്‍ എക്‌സ്‌യുവി 500 യുടെ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ തമ്മില്‍ വ്യത്യാസങ്ങളില്ല

ഡീസല്‍ എക്‌സ്‌യുവി 500 ന്റെ അതേ സ്‌പെസിഫിക്കേഷനുകളാണ് പുതിയ പെട്രോള്‍ വേരിയന്റിലും ഉള്ളത്. എക്‌സ്‌യുവി 500 ജി ഓട്ടോമാറ്റിക് മികച്ച പെര്‍ഫോമന്‍സ് സമ്മാനിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷന്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മേധാവി വീജയ് റാം നക്ര പറഞ്ഞു.

സ്റ്റാറ്റിക് ബെന്‍ഡിംഗ് ഹെഡ്‌ലാംപുകള്‍, ഇന്റലിജന്റ് ലൈറ്റ് സെന്‍സിംഗ്, എല്‍ഇഡി ഡിആര്‍എല്‍, പുറം കണ്ണാടികളില്‍ ലോഗോ പ്രോജക്ഷന്‍ ലാംപ്, റെയ്ന്‍ സെന്‍സിംഗ് വൈപ്പറുകള്‍ എന്നിവ സവിശേഷതകളാണ്. കാബിനില്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ സഹിതം 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എമര്‍ജന്‍സി കോള്‍, ക്രൂസ് കണ്‍ട്രോള്‍, ഫുള്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, എട്ട് തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവ എടുത്തുപറയേണ്ടവയാണ്.

ഇരട്ട എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, പാസ്സീവ് കീലെസ് എന്‍ട്രി, ടയര്‍-ട്രോണിക്‌സ് (ടയര്‍ പ്രഷര്‍ മോണിറ്റര്‍) തുടങ്ങിയവയാണ് സുരക്ഷാ ഫീച്ചറുകള്‍.

Comments

comments

Categories: Auto