ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം ഭീഷണിയെന്ന് പഠനം

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം ഭീഷണിയെന്ന് പഠനം

കൃഷിയില്‍ ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്ന ഒന്നാണെന്ന് റിപ്പോര്‍ട്ട്. കൃഷിസ്ഥലങ്ങളില്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍ വെള്ളത്തിലൂടെ ചുറ്റുമുള്ള പരിസരത്തേയ്ക്ക് ഒഴുകിയിറങ്ങാന്‍ സാധ്യതയുണ്ട്. ഇത് അവിടെയുള്ള ബാക്ടീരിയകള്‍ക്ക് ഉയര്‍ന്ന പ്രതിരോധശേഷി നല്‍കുന്നു. ഇത്തരം ബാക്ടീരിയകള്‍ പരത്തുന്ന രോഗത്തെ പ്രതിരോധിക്കാന്‍ മരുന്ന് കഴിച്ചാലും ഉയര്‍ന്ന പ്രതിരോധശേഷിയുള്ളതിനാല്‍ മരുന്ന് ഫലിക്കാതെ വരികയും അത് മനുഷ്യനെ അപകടകരമായ സ്ഥിതിവിശേഷത്തിലേക്കു നയിക്കുകയും ചെയ്യുമെന്ന് യുഎന്റെ പരിസ്ഥിതി വിഭാഗം നടത്തിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

വിവിധ രാജ്യങ്ങളില്‍ കാര്‍ഷിക,വ്യാവസായിക മേഖലയില്‍നിന്നുമുള്ള മാലിന്യം വെള്ളത്തിലേക്കും മണ്ണിലേക്കുമാണു നിക്ഷേപിക്കുന്നത്. ഈ കീഴ്‌വഴക്കം സാധാരണയായി മാറിയിരിക്കുന്നു. ഇങ്ങനെ നിക്ഷേപിക്കുന്നതിനാല്‍ നദികളിലും കരഭൂമിയിലും ആന്റിബയോട്ടിക്കുകളുടെ സാന്ദ്രത വലിയ തോതില്‍ കാണപ്പെടുന്നു. ഇതാണ് പ്രതിരോധ ബാക്ടീരിയയുടെ പരിണാമത്തിനു കാരണമാകുന്നത്. നമ്മുടെ ആരോഗ്യത്തെ സംരക്ഷിച്ചുനിര്‍ത്തിയ മരുന്നുകള്‍ ഇന്നു വളരെപ്പെട്ടെന്ന് ആരോഗ്യത്തെ നശിപ്പിക്കുന്ന മാര്‍ഗമായി മാറിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: FK Special