കൂടുതല്‍ ബജറ്റ് ഫോണുകളില്‍ ഹോണര്‍ ശ്രദ്ധ കേന്ദ്രീകരിക്കും

കൂടുതല്‍ ബജറ്റ് ഫോണുകളില്‍ ഹോണര്‍ ശ്രദ്ധ കേന്ദ്രീകരിക്കും

കമ്പനിയുടെ ഏറ്റവും പുതിയ മോഡല്‍ ഹോണര്‍ 7X ചൊവ്വാഴ്ച പുറത്തിറക്കിയിരുന്നു

ലണ്ടന്‍: ഇന്ത്യയില്‍ അടുത്ത വര്‍ഷത്തോടെ 10000 രൂപയ്ക്കു താഴെ വിലയുള്ള ഇടത്തരം ഫോണുകള്‍ കൂടുതല്‍ അവതരിപ്പിക്കുമെന്ന് ഹോണറിന്റെ ആഗോള പ്രസിഡന്റ് ജോര്‍ജ് സാവോ പറഞ്ഞു.
മൂന്ന് വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഒന്നാമന്മാരാകണം. താങ്ങാവുന്ന വിലയിലെ കൂടുതല്‍ ഫോണുകള്‍ അഥവാ 10000 രൂപയുടെ മധ്യനിര ഫോണുകള്‍ ഞങ്ങള്‍ അവതരിപ്പിക്കും- മാധ്യമ പ്രതിനിധികളുമായി നടന്ന കൂടിക്കാഴ്ച്ചയില്‍ സാവോ വ്യക്തമാക്കി. കമ്പനിയുടെ ഏറ്റവും പുതിയ മോഡല്‍ ഹോണര്‍ 7X ചൊവ്വാഴ്ച പുറത്തിറക്കിയിരുന്നു. 12999 രൂപ മുതലാണ് വില. ജനുവരി എട്ടിന് ഹോണര്‍ വ്യൂ 10 ഉം ഇന്ത്യയില്‍ അവതരിപ്പിക്കും. ഇരു ഫോണുകളും ഇന്ത്യയിലാണ് നിര്‍മിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

മധ്യനിര ഫോണുകളുടെ വിഭാഗത്തില്‍ ഹോണര്‍ ബീ പോലുള്ള മോഡലുകള്‍ മുമ്പ് അവതരിപ്പിച്ചിട്ടുണ്ട്. 2017ല്‍ എഴ്-എട്ട് ഫോണുകളാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിട്ടുള്ളത്. 2018 ലും ഇത്രതന്നെ ഫോണുകള്‍ ഇറക്കാനാണ് ഉദ്ദേശം. മത്സരാധിഷ്ഠിതവും എതിരാൡകള്‍ക്ക് പിന്തള്ളാന്‍ സാധിക്കാത്തതുമായ ഉല്‍പ്പന്നം ലോഞ്ച് ചെയ്യുകയാണ് ലക്ഷ്യമെന്നും സാവോ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ വിപണിയെ ഏറ്റവും ആകര്‍ഷിക്കുന്ന തരത്തിലെ വിലയാണ് ഹോണര്‍ വ്യൂ 10 ന്റേതെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെടുന്നു. ഇന്ത്യ ഞങ്ങളുടെ പ്രത്യേക വിപണിയാണ്. ഇവിടത്തെ സമാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ ശരാശരി പ്രായം മുപ്പതാണ്. ഇന്റര്‍നെറ്റ് വ്യാപ്തിയും 40 ശതമാനത്തിലധികം വരും. അതിനാല്‍ ഹുവെയ്‌യുടെ ഹാന്‍ഡ്‌സെറ്റിനു പകരം ഹോണറിന്റെ സ്വന്തം ഉല്‍പ്പന്നം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ട്. വിപണന ശൃംഖലകളില്‍ മാത്രമല്ല ഉപഭോക്താക്കളിലും കമ്പനി ശ്രദ്ധിക്കുന്നു.
വി-സിരീസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഫോണുകള്‍ പരിഷ്‌കരിക്കുമെന്നും ഹോണര്‍ വ്യൂ 10 ന്റെ വരവോടെ ഇത് വ്യൂ സിരീസ് ആയി മാറുമെന്നും ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി കമ്പനി അധികൃതര്‍ പറഞ്ഞു.

Comments

comments

Categories: Business & Economy