‘ലൈറ്റ് വേര്‍ഷന്‍’ ആഫ്രിക്ക ട്വിന്‍ നിര്‍മ്മിക്കുമെന്ന് ഹോണ്ട

‘ലൈറ്റ് വേര്‍ഷന്‍’ ആഫ്രിക്ക ട്വിന്‍ നിര്‍മ്മിക്കുമെന്ന് ഹോണ്ട

650 സിസി മോട്ടോറായിരിക്കും പുതിയ ആഫ്രിക്ക ട്വിന്‍ മോട്ടോര്‍സൈക്കിളിന് നല്‍കുന്നത്

ന്യൂ ഡെല്‍ഹി : കുറേക്കൂടി ചെറുതും വില കുറഞ്ഞതുമായ ആഫ്രിക്ക ട്വിന്‍ അവതരിപ്പിക്കുമെന്ന് ഹോണ്ട. അഡ്വഞ്ചര്‍ ടൂററിന്റെ പുതിയ വേര്‍ഷന്‍ വാര്‍ത്ത പുറത്തുവിട്ട് യുവ റൈഡര്‍മാരെ പ്രലോഭിപ്പിക്കാന്‍ തന്നെയാണ് ഹോണ്ടയുടെ തീരുമാനം. നിലവില്‍ ലഭ്യമായ മികച്ച ഓണ്‍/ഓഫ് റോഡ് മോട്ടോര്‍സൈക്കിളുകളിലൊന്നാണ് ഹോണ്ട ആഫ്രിക്ക ട്വിന്‍.

ഇന്ത്യയെ ഉദ്ദേശിച്ച് മാത്രമല്ല, ചെറിയ ആഫ്രിക്ക ട്വിന്‍ നിര്‍മ്മിക്കുന്നത്. ലോകത്തെ പല വിപണികളിലും ലൈറ്റ് വേര്‍ഷന്‍ ആഫ്രിക്ക ട്വിന്‍ അവതരിപ്പിക്കും

പക്ഷേ എന്തൊക്ക പറഞ്ഞാലും, ആഫ്രിക്ക ട്വിന്‍ വാങ്ങുന്നതിന് കയ്യില്‍ ഇച്ചിരി പൈസയൊന്നും പോര. ആ വിഷമം ഹോണ്ടയ്ക്ക് മനസ്സിലായി. ഇന്ത്യയെ ഉദ്ദേശിച്ച് മാത്രമല്ല, ചെറിയ ആഫ്രിക്ക ട്വിന്‍ നിര്‍മ്മിക്കുന്നത്. ലോകത്തെ പല വിപണികളിലും ലൈറ്റ് വേര്‍ഷന്‍ ആഫ്രിക്ക ട്വിന്‍ അവതരിപ്പിക്കും. അഡ്വഞ്ചര്‍ ലൈഫ്‌സ്‌റ്റൈലിലേക്ക് പിച്ചവെയ്ക്കുന്ന യുവ റൈഡര്‍മാരെയാണ് പുതിയ ഉപയോക്താക്കളായി ഹോണ്ട മുന്നില്‍ കാണുന്നത്.

650 സിസി മോട്ടോറായിരിക്കും പുതിയ ആഫ്രിക്ക ട്വിന്‍ മോട്ടോര്‍സൈക്കിളിന് നല്‍കുകയെന്ന് തീര്‍ച്ചയായും അനുമാനിക്കാം. ടൂറിംഗ് ആവശ്യങ്ങള്‍ക്ക് 650 സിസി ആഫ്രിക്ക ട്വിന്‍, ഡര്‍ട്ട് ആവശ്യങ്ങള്‍ക്ക് 750 സിസി ആഫ്രിക്ക ട്വിന്‍ എന്നിവ ഹോണ്ട നേരത്തെ പുറത്തിറക്കിയിട്ടുണ്ട്.

Comments

comments

Categories: Auto