പുതുതലമുറ ഒാപ്പറേറ്റിംഗ് സിസ്റ്റവുമായി ഗൂഗിള്‍

പുതുതലമുറ ഒാപ്പറേറ്റിംഗ് സിസ്റ്റവുമായി ഗൂഗിള്‍

ശരാശരി ഇന്ത്യാക്കാരന്റെ ഒരു മാസത്തെ ഡേറ്റ ഉപയോഗം 4 ജിബിയാണ്. ഇത് അടുത്ത നാല് വര്‍ഷമാകുമ്പോള്‍ 11 ജിബിയായി ഉയരുമെന്നും കണക്കുകള്‍ പറയുന്നു. ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിക്കുമ്പോള്‍ മെച്ചപ്പെട്ട ഓണ്‍ലൈന്‍ സേവനം ഉപഭോക്താക്കള്‍ പ്രതീക്ഷിക്കും. ഈ സാഹചര്യത്തില്‍ പുതിയ ഉല്‍പന്നങ്ങളും സവിശേഷതകളും അവതരിപ്പിക്കുന്നത് ഗൂഗിളിനെ പോലുള്ള കമ്പനികള്‍ക്ക് വിപണിയില്‍ സ്വാധീനം ഉറപ്പാക്കാന്‍ സഹായിക്കും. ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ഗോ എന്ന പുതിയ ഒഎസ് ഗൂഗിള്‍ പുറത്തിറക്കിയതിനു പിന്നിലുള്ള കാരണവും മറ്റൊന്നല്ല.

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിക്ക് അനുയോജ്യമായ, സവിശേഷതകളുള്ള ഉല്‍പന്നം ഗൂഗിള്‍ ചൊവ്വാഴ്ച പുറത്തിറക്കി. ഇന്ത്യന്‍ വിപണിയില്‍ വലിയ പങ്ക് ഉള്ള എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ലക്ഷ്യമിട്ടു കൊണ്ടുള്ള ആന്‍ഡ്രോയ്ഡ് ഓറിയോയാണ് (ഗോ പതിപ്പ്) ഗൂഗിള്‍ ലോഞ്ച് ചെയ്തത്. ഇതിനര്‍ഥം ഇത് ഉപഭോക്താക്കള്‍ക്ക് ലഭ്യമാണെന്നല്ല. പകരം ഫോണ്‍ നിര്‍മാതാക്കള്‍ക്കും ഡവലപ്പര്‍മാര്‍ക്കുമായിരിക്കും ഇത് ലഭ്യമാവുന്നത്.

ഗൂഗിള്‍ ഗോ, യുട്യൂബ് ഗോ പോലെ ‘ആന്‍ഡ്രോയ്്ഡ് ഗോ’യും ലൈറ്റ് വെയ്റ്റാണ്. 1 ജിബി റാമില്‍ താഴെയുള്ള എന്‍ട്രി ലെവല്‍ ഫോണുകള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്തിരിക്കുന്നതിനാല്‍ ആന്‍ഡ്രോയ്ഡ് ഗോയ്ക്കു വളരെ കുറച്ച് സ്റ്റോറേജ് സ്‌പേസും, കുറവ് മെമ്മറിയും മതി. എന്നാല്‍ സുഗമമായി പ്രവര്‍ത്തിക്കുകയും ചെയ്യും. 2014-ല്‍ ഗൂഗിളിന്റെ സിഇഒ സുന്ദര്‍ പിച്ചെ, ആന്‍ഡ്രോയ്ഡ് വണ്‍ പുറത്തിറക്കിയിരുന്നു. ഇന്റര്‍നെറ്റും, ഗൂഗിള്‍ സേവനങ്ങളും എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവരാനുള്ള കമ്പനിയുടെ മഹത്തായ നീക്കമായിരുന്നു അന്നു പിച്ചെ നടത്തിയത്. എന്നാല്‍ കമ്പനിയുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ ആന്‍ഡ്രോയ്ഡ് വണ്‍ പരാജയപ്പെട്ടു. ആന്‍ഡ്രോയ്ഡ് ഗോയിലൂടെ ഇതിനു പരിഹാരം കണ്ടെത്തിയിരിക്കുകയാണു ഗൂഗിള്‍. ഒരര്‍ഥത്തില്‍ ആന്‍ഡ്രോയ്ഡ് വണ്ണിന്റെ റീ-ലോഞ്ച് കൂടിയാണ് ആന്‍ഡ്രോയ്ഡ് ഗോ എന്നു വേണമെങ്കില്‍ പറയാം. ആന്‍ഡ്രോയ്ഡ് വണ്ണ് ആയാലും ഇപ്പോള്‍ അവതരിപ്പിച്ച ആന്‍ഡ്രോയ്ഡ് ഗോ ആയാലും എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണിന്റെ നിലവാരം ഉയര്‍ത്തുകയെന്നതാണ് ലക്ഷ്യം. എന്നാല്‍ ഇവ രണ്ടും സഞ്ചരിക്കുന്ന ദിശ മാത്രമാണു വ്യത്യസ്തം.

ആന്‍ഡ്രോയ്ഡ് എന്ന ആഗോള ഓപ്പറേറ്റിംഗ് സിസ്റ്റം

ആന്‍ഡ്രോയ്ഡ് സൃഷ്ടിച്ചതു തന്നെ കമ്പ്യൂട്ടിംഗിന്റെ കരുത്ത് എല്ലാവര്‍ക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. ഇന്ന് ആന്‍ഡ്രോയ്ഡ് ആഗോളതലത്തിലേക്കു വളര്‍ന്ന ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമായി മാറിയിരിക്കുന്നു. പ്രത്യേകിച്ചു സ്മാര്‍ട്ട്‌ഫോണുകളില്‍. 200 കോടി ഡിവൈസുകളില്‍ ഇന്ന് ആന്‍ഡ്രോയ്ഡ് ഉപയോഗിക്കുന്നുണ്ട്. ഇതില്‍ തന്നെ ഇന്ത്യയിലാണു കൂടുതലും ഉപയോഗിക്കുന്നത്. ഇക്കാര്യത്തില്‍ അമേരിക്കയെയും ഇന്ത്യ പിന്തള്ളുകയുണ്ടായി. ദശലക്ഷക്കണക്കിന് ആളുകള്‍ക്കു കമ്പ്യൂട്ടിംഗിലേക്ക് ആക്‌സസ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെങ്കില്‍ എന്‍ട്രി ലെവല്‍ ഡിവൈസുകളില്‍ ബ്രൗസ് ചെയ്യാനും ആപ്പുകള്‍ ഉപയോഗിക്കാനും സാധിക്കണം. ഇതു മുന്നില്‍ കണ്ടു കൊണ്ട് ഈ വര്‍ഷം മെയ് മാസം, ഗൂഗിള്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന അവരുടെ വാര്‍ഷിക ഡവലപ്പര്‍ സമ്മേളനത്തില്‍ ആന്‍ഡ്രോയ്ഡ് ഗോ എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തെ പരിചയപ്പെടുത്തിയത്. തുടര്‍ന്ന് ആറ് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ഇതാ ആന്‍ഡ്രോയ്ഡ് ഗോ പുറത്തിറക്കുകയും ചെയ്തിരിക്കുന്നു.

2014-ല്‍ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് വണ്‍ പുറത്തിറക്കിയിരുന്നു. ഇന്റര്‍നെറ്റും, ഗൂഗിള്‍ സേവനങ്ങളും എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവരാനുള്ള മഹത്തായ നീക്കമായിരുന്നു അന്നു ഗൂഗിള്‍ നടത്തിയത്. എന്നാല്‍ കമ്പനിയുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ ആന്‍ഡ്രോയ്ഡ് വണ്‍ പരാജയപ്പെട്ടു. ആന്‍ഡ്രോയ്ഡ് ഗോയിലൂടെ ഇതിനു പരിഹാരം കണ്ടെത്തിയിരിക്കുകയാണു ഗൂഗിള്‍.

ടെലകോം യുദ്ധം ഗൂഗിളിന് ഗുണം ചെയ്തു

സമീപകാലത്ത് ഇന്ത്യയില്‍ ആരംഭിച്ച ടെലകോം യുദ്ധം അക്ഷരാര്‍ഥത്തില്‍ ഗുണം ചെയ്തിരിക്കുന്നതു ഗൂഗിള്‍ പോലുള്ള ടെക്‌നോളജി ഭീമന്മാര്‍ക്കാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ റിലയന്‍സ് ജിയോ, സൗജന്യ നിരക്കിലുള്ള ഡേറ്റയും വോയ്‌സ് കോളും വാഗ്ദാനം ചെയ്തു കൊണ്ട് രംഗത്തുവരികയുണ്ടായി. ഇതേത്തുടര്‍ന്ന് എയര്‍ടെല്ലും വൊഡാഫോണും ഐഡിയയും നിരക്കില്‍ ഇളവ് വരുത്താന്‍ നിര്‍ബന്ധിതരായി. പിന്നീട് ടെലകോം കമ്പനികള്‍ മല്‍സര പ്രതീതിയുണര്‍ത്തി നിരക്കുകള്‍ കുറയ്ക്കുന്ന കാഴ്ചയ്ക്കാണു ഇന്ത്യന്‍ വിപണി സാക്ഷ്യം വഹിച്ചത്. ഏറ്റവും പുതിയ കണക്ക്പ്രകാരം, ശരാശരി ഇന്ത്യാക്കാരന്റെ ഒരു മാസത്തെ ഡേറ്റ ഉപയോഗം 4 ജിബിയാണ്. ഇത് അടുത്ത നാല് വര്‍ഷമാകുമ്പോള്‍ 11 ജിബിയായി ഉയരുമെന്നും കണക്കുകള്‍ പറയുന്നു.

ആന്‍ഡ്രോയ്ഡ് വണ്ണ് ആയാലും ഇപ്പോള്‍ അവതരിപ്പിച്ച ആന്‍ഡ്രോയ്ഡ് ഗോ ആയാലും എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണിന്റെ നിലവാരം ഉയര്‍ത്തുകയെന്നതാണ് ലക്ഷ്യം. എന്നാല്‍ ഇവ രണ്ടും സഞ്ചരിക്കുന്ന ദിശ മാത്രമാണു വ്യത്യസ്തം.

ഇത്തരത്തില്‍ ഡേറ്റയുടെ ഉപയോഗം വര്‍ധിക്കുന്നതു ഗുണം ചെയ്തതു ഗൂഗിളിനെ പോലുള്ള ടെക് ഭീമന്മാര്‍ക്കാണ്. ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിക്കുമ്പോള്‍ മെച്ചപ്പെട്ട ഓണ്‍ലൈന്‍ സേവനം ഉപഭോക്താക്കള്‍ പ്രതീക്ഷിക്കും. ഇതാണു പുതിയ ഉല്‍പന്നങ്ങളും സവിശേഷതകളും അവതരിപ്പിക്കാന്‍ ഗൂഗിളിനെ പോലുള്ള കമ്പനികളെ പ്രേരിപ്പിക്കുന്നത്. സമീപകാലത്ത് എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ യൂസര്‍മാര്‍ക്കായി നിരവധി സേവനങ്ങളാണു ഗൂഗിള്‍ അവതരിപ്പിച്ചത്. ആന്‍ഡ്രോയ്ഡ് ഗോ പതിപ്പില്‍ ഗൂഗിളിന്റെ സേവനങ്ങളെല്ലാം ലഭ്യമായിരിക്കും. ഗൂഗിള്‍ ഗോ, ഗൂഗിള്‍ അസിസ്റ്റന്റ് ഗോ, യു ട്യൂബ് ഗോ, ഗൂഗിള്‍ മാപ്‌സ് ഗോ, ജി മെയ്ല്‍ ഗോ തുടങ്ങിയവയല്ലൊം ആന്‍ഡ്രോയ്ഡ് ഗോയില്‍ ലഭ്യമായിരിക്കും.

Comments

comments

Categories: FK Special, Slider