ഹോസ്പിറ്റാലിറ്റിയില്‍ വന്‍ പദ്ധതികളുമായി ഇമാര്‍ ഗ്രൂപ്പ്

ഹോസ്പിറ്റാലിറ്റിയില്‍ വന്‍ പദ്ധതികളുമായി ഇമാര്‍ ഗ്രൂപ്പ്

പുതിയ 7500 ഹോട്ടല്‍ മുറികള്‍ പണിപ്പുരയിലെന്ന് ഇമാര്‍

ദുബായ്: പ്രാദേശിക-അന്താരാഷ്ട്ര വിപണികളിലുള്ള ഹോട്ടല്‍ പ്രൊജക്റ്റുകളിലായി 7500 പുതിയ മുറികള്‍ ഒരുങ്ങുന്നുണ്ടെന്ന് ഇമാര്‍ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ്. നിലവില്‍ 10000 ഹോട്ടല്‍ മുറികളാണ് വിവിധ പ്രൊജക്റ്റുകളിലായി കമ്പനിക്കുള്ളത്. ഇതില്‍ ദുബായിലെ 11 ഹോട്ടലുകളിലായി 2500 മുറികള്‍ നേരത്തെ തന്നെ പ്രവര്‍ത്തന സജ്ജമാണ്. കൂടാതെ യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത്, തുര്‍ക്കി, മാലിദ്വീപ് എന്നിവിടങ്ങളിലായി 30 പ്രൊജക്റ്റുകളാണ് വരാനിരിക്കുന്നത്.

അഡ്രസ് ഹോട്ടല്‍സ് + റിസോര്‍ട്ട്‌സ്, വിഡ ഹോട്ടല്‍സ് + റിസോര്‍ട്ട്‌സ്, റോവ് ഹോട്ടല്‍സ് എന്നീ മൂന്നു ഹോട്ടല്‍ ബ്രാന്‍ഡുകളിലായാണ് നിര്‍മാണത്തിലിരിക്കുന്ന മുറികളുള്ളത്. 10 പ്രോപ്പര്‍ട്ടികളിലായി 3700 റൂമുകളാണ് റോവ് ഹോട്ടല്‍സിനുള്ളത്. 2020ഓടെ ഇവയെല്ലാം പ്രവര്‍ത്തന സജ്ജമാകും. 2020 ദുബായ് എക്‌സ്‌പോയില്‍ പങ്കെടുക്കാനെത്തുന്ന അന്താരാഷ്ട്ര അതിഥികളെ സ്വീകരിക്കാനുതകുന്ന തരത്തിലാണ് ഇവയുടെ രൂപകല്‍പ്പന.

10000ത്തിലേറെ ഹോട്ടല്‍ റൂമുകളുമായി മേഖലയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഹോസ്പിറ്റാലിറ്റി സേവന ദാതാക്കളായി ഗ്രൂപ്പ് മാറിയിരിക്കുകയാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒലീവിയര്‍ ഹാര്‍നിഷ്

10000ത്തിലേറെ ഹോട്ടല്‍ റൂമുകളുമായി മേഖലയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഹോസ്പിറ്റാലിറ്റി സേവന ദാതാക്കളായി ഗ്രൂപ്പ് മാറിയിരിക്കുകയാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒലീവിയര്‍ ഹാര്‍നിഷ് പറഞ്ഞു.

ഇന്നത്തെ സഞ്ചാരികളുടെ മാറിക്കൊണ്ടിരിക്കുന്ന വൈവിധ്യമാര്‍ന്ന മുന്‍ഗണനകള്‍ നിറവേറ്റുന്ന മൂന്ന് വ്യത്യസ്തമായ ലൈഫ്സ്റ്റല്‍ എക്‌സ്പീരിയന്‍സ് ആണ് ഗ്രൂപ്പ് ഉറപ്പു വരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുഎഇയില്‍ തങ്ങള്‍ ശക്തമായ സാന്നിധ്യമാണെന്നും വിനോദസഞ്ചാരവും ഹോസ്പിറ്റാലിറ്റിയും പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഇതില്‍ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര വിപണികളിലേക്കും സാന്നിധ്യം വിപുലീകരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.

ആഗോള തലത്തിലുള്ള വിപുലീകരണ പദ്ധതികളുടെ ഭാഗമായി ദുബായ്, അബുദാബി, ഈജിപ്ത് എന്നിവിടങ്ങളില്‍ പുതിയ ആറു ഹോട്ടലുകള്‍ തുടങ്ങുമെന്ന് ഈ വര്‍ഷമാദ്യം എമാര്‍ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ഡൗണ്‍ടൗണ്‍ ദുബായില്‍ അടുത്തിടെ ലോഞ്ച് ചെയ്ത അഡ്രസ് ഫാഷന്‍ അവന്യൂ ഹോട്ടല്‍ ഉള്‍പ്പടെ വിവിധ വിപണികളിലായി 28 പ്രൊജക്റ്റുകള്‍ ഗ്രൂപ്പിന്റേതായി വരാനിരിക്കുന്നുണ്ട്. 167 മുറികളുള്ള അഡ്രസ് ഫാഷന്‍ അവന്യൂ ഹോട്ടല്‍ കമ്പനിയുടെ ദുബായിലെ 12ാമത് അഡ്രസ് പ്രൊജക്റ്റാണ്.

Comments

comments

Categories: Arabia