ദുബായ് സഫാരി പ്രവര്‍ത്തനം ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി

ദുബായ് സഫാരി പ്രവര്‍ത്തനം ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി

2500ഓളം മൃഗങ്ങളെ ഉള്‍ക്കൊള്ളിച്ച് 119 ഹെക്ടര്‍ സ്ഥലത്താണ് വന്യജീവി സങ്കേതം ഒരുക്കുന്നത്

ദുബായ്: ദുബായ് നഗരത്തിന്റെ പുതിയ വിനോദസഞ്ചാര ആകര്‍ഷണമായി പണിതുയര്‍ത്തുന്ന സഫാരി പാര്‍ക്ക് ഏതാനും ആഴ്ചകള്‍ക്കകം പ്രവര്‍ത്തനം ആരംഭിക്കും. വിവിധനിയങ്ങളിലുള്ള നിരവധിയായ വന്യജീവികളെ അണിനിരത്തിക്കൊണ്ടാണ് ദുബായ് സഫാരി ഒരുങ്ങുന്നത്.

119 ഹെക്ടര്‍ സ്ഥലത്ത് പണിതുയര്‍ത്തുന്ന സഫാരി, ദുബായ് നാഷണല്‍ ഡേയുമായി ബന്ധിപ്പിച്ച് അടുത്ത വര്‍ഷം ആദ്യമോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നായിരുന്നു ആദ്യം പുറത്ത് വിട്ട വിവരം. എന്നാല്‍ ഇപ്പോള്‍ പാര്‍ക്കിന്റെ 90 ശതമാനം ജോലികളും പൂര്‍ത്തിയായിരിക്കുന്നതായാണ് സഫാരി തലവന്‍ ടിം ഹസ്ബന്‍ഡ് അറിയിച്ചിരിക്കുന്നത്. അതിനാല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കാലതാമസം ഉണ്ടാവില്ല.

മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയയിടങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന 250ല്‍ ഏറെ വര്‍ഗങ്ങളിലുള്ള 2500 ഓളം ജീവികള്‍ക്ക് ആരോഗ്യകരമായി ജീവിക്കാനുള്ള സജ്ജീകരണങ്ങള്‍ എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.

വന്യജീവികളുടെ സുരക്ഷയെ പറ്റി അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യം വച്ചുകൊണ്ട് അല്‍ വര്‍ഖയിലാണ് പാര്‍ക്ക് തയാറാക്കിയിരിക്കുന്നത്.

വന്യജീവികളുടെ സുരക്ഷയെ പറ്റി അവബോധം സൃഷ്ടിക്കാനും ഇതുവഴി പാര്‍ക്ക് ലക്ഷ്യം വയ്ക്കുന്നുണ്ട്. യുഎഇയിലെ ജനങ്ങള്‍ പാര്‍ക്കിന്റെ തുടക്കത്തിനായി കാത്തിരിക്കുകയാണെന്നും, ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള സഞ്ചാരികളേയും പാര്‍ക്കിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും പാര്‍ക്കിന്റെ ലിഷര്‍ ഫെസിലിറ്റീസ് ഡയറക്ടര്‍ ഖാലിദ് അല്‍ സുവൈദി പറഞ്ഞു.

വന്യജീവികളെ അടുത്തറിയാന്‍ സാധ്യമായ തരത്തില്‍ ക്രമീകരിച്ചിരിക്കുന്ന വിവിധ വിഭാഗങ്ങളും വിജ്ഞാനപരമായ നിരവധി പ്രവര്‍ത്തനങ്ങളും കൊണ്ട് സഫാരി, ലോകത്തില്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അല്‍ വര്‍ഖയില്‍ സ്ഥിതി ചെയ്യുന്ന പാര്‍ക്കില്‍ ദിനംപ്രതി 10000 സന്ദര്‍ശകര്‍ എത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. രണ്ട് വിഭാഗങ്ങളിലായി പാസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. പാര്‍ക്ക് മുഴുവന്‍ സന്ദര്‍ശിക്കുന്നതിന് കുട്ടികള്‍ക്ക് 30 ദിര്‍ഹവും മുതിര്‍ന്നവര്‍ക്ക് 85 ദിര്‍ഹവുമാണ് ഈടാക്കുന്നത്. ഒരു പ്രത്യേക ഭാഗം മാത്രമായി സന്ദര്‍ശിക്കുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ട്. ഇതിന് കുട്ടികള്‍ക്ക് 2 ദിര്‍ഹവും മുതിര്‍ന്നവര്‍ക്ക് 50 ദിര്‍ഹവും ആയിരിക്കും നിരക്ക് ഏര്‍പ്പെടുത്തുന്നത്.

Comments

comments

Categories: Arabia