ഡമാക്കിന്റെ പുതിയ വില്ലകള്‍ 5 ശതമാനം വിലക്കുറവില്‍

ഡമാക്കിന്റെ പുതിയ വില്ലകള്‍ 5 ശതമാനം വിലക്കുറവില്‍

യുഎഇ നാഷണല്‍ ഡേ ആഘോഷങ്ങളോട് അനുബന്ധിച്ചാണ് അകോയ ഓക്‌സിജനിലെ സഹാറ വില്ലകള്‍ സജ്ജമാക്കിയിരിക്കുന്നത്

ദുബായ്: അകോയ ഓക്‌സിജനുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ സഹാറ വില്ലാസിന്റെ വില്പന ആരംഭിക്കുന്നതായി ഡമാക്ക് പ്രോപര്‍ട്ടീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച അറിയിപ്പുണ്ടായത്. നാല് വര്‍ഷത്തെ തവണ വ്യവസ്ഥകളിലും വില്പനയ്ക്ക് പദ്ധതിയുണ്ട്. 9,99,999 ദിര്‍ഹം മുതലാണ് വില ആരംഭിക്കുന്നത്. യുഎഇ നാഷണല്‍ ഡേയോട് അനുബന്ധിച്ച് ഡിസംബര്‍ 9 വരെ വിലയില്‍ 5 ശതമാനം ഡിസ്‌കൗണ്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിശാലമായ ഗോള്‍ഫ് ക്ലബും മറ്റനവധി ആധുനിക സജ്ജീകരണങ്ങളും ഒരുക്കിക്കൊണ്ടാണ് വില്ലകള്‍ തയാറാക്കായിരിക്കുന്നത്

ഇടപാടുകാരോടുള്ള നന്ദി സൂചകമായാണ് ഇളവ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഡമാക്ക് പ്രോപ്പര്‍ട്ടീസ് വൈസ് പ്രസിഡന്റ് നയല്‍ മക്‌ലഗ്ലിന്‍ പറഞ്ഞു.

വ്യത്യസ്തമായ വിലകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് വിവിധ നിലവാരത്തിലുള്ള വില്ലകള്‍ സ്വന്തമാക്കാനുള്ള അവരസവും ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വില്ലകളോട് സംയോജിപ്പിച്ച് വിശാലമായ ഗോള്‍ഫ് ക്ലബും നിരവധിയായ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Comments

comments

Categories: Arabia