അരോഗ്യ പരിരക്ഷയുടെ മറുവാക്ക്

അരോഗ്യ പരിരക്ഷയുടെ മറുവാക്ക്

ചികില്‍സാരംഗത്ത് അത്യാധുനിക സംവിധാനങ്ങളോടെ കോഴിക്കോട് നിവാസികള്‍ക്കായി ഒരു ന്യൂജന്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഒരുക്കിയിരിക്കുകയാണ് സ്റ്റാര്‍കെയര്‍. നിലവില്‍ ആറ് ആശുപത്രികളും ഹെല്‍ത്ത് സെന്ററുകളുമുള്ള സ്റ്റാര്‍കെയര്‍, കണ്ണൂര്‍ തളിപറമ്പിലും ഒമാനില്‍ നാലിടങ്ങളിലുമായി പുതിയ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

പ്രവര്‍ത്തന മികവുകൊണ്ടും നൂതന സാങ്കേതിക ഗുണമേന്‍മകൊണ്ടും ചുരുങ്ങിയ കാലംകൊണ്ടു കോഴിക്കോടുകാരുടെ മനസില്‍ ഇടം നേടിയ സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍ ആരോഗ്യ രംഗത്ത് ഇന്ന് ഏഷ്യയിലെ തന്നെ മികച്ച ചികില്‍സാ ബ്രാന്‍ഡുകളിലൊന്നാണ്. സ്റ്റാര്‍കെയര്‍ ഹോസ്പിറ്റലിന്റെ അമരക്കാരനായ അബ്ദുള്ള ചെറയക്കാട്ടിന്റെ സ്വപ്‌ന സാക്ഷാത്കാരമാണ് സ്റ്റാര്‍കെയര്‍ മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍.

സ്റ്റാര്‍കെയറിന്റെ തുടക്കം

കോഴിക്കോടുകാരായ പ്രവാസി ഡോക്റ്റര്‍മാര്‍ 2008ല്‍ ഇംഗ്ലണ്ടിലാണ് ആദ്യമായി സ്റ്റാര്‍കെയര്‍ ഗ്രൂപ്പിന് തുടക്കം കുറിച്ചത്. പിന്നീട് 2011ല്‍ മസ്‌കറ്റില്‍ സ്റ്റാര്‍കെയര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ആദ്യ ഹോസ്പിറ്റല്‍ ശൃംഖല ആരംഭിച്ചു. നിലവില്‍ ആറ് ആശുപത്രികളും ഹെല്‍ത്ത് സെന്ററുകളുമുള്ള സ്റ്റാര്‍കെയര്‍, കണ്ണൂര്‍ തളിപറമ്പിലും ഒമാനില്‍ നാലിടങ്ങളിലും പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. 2016ല്‍ കോഴിക്കോട് തൊണ്ടയാട് ബൈപ്പാസില്‍ പ്രവര്‍ത്തനം തുടങ്ങിയ ഹോസ്പിറ്റലിലേക്ക്, മലബാറില്‍ ഏത് ഭാഗത്ത് നിന്നുള്ളവര്‍ക്കും റോഡ് മാര്‍ഗം വളരെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. അത്യാധുനിക സജ്ജീകരണങ്ങളുള്ള കേരളത്തിലെ മികച്ച ആശുപത്രികളിലൊന്നായ സ്റ്റാര്‍കെയറിന് 12 സൂപ്പര്‍ സ്‌പെഷ്യാലിറ്റികളടക്കം 35 ഡിപ്പാര്‍ട്ട്‌മെന്റുകളും 5 ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റുകളുമുണ്ട്. കോഴിക്കോടിന്റെ ആതുരസേവന മേഖലയെ അന്താരാഷ്ട്ര തലത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന സേവനങ്ങളാണ് സ്റ്റാര്‍കെയര്‍ ജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

പ്രധാന സവിശേഷതകള്‍

കേരളത്തിലെ മറ്റു ഹോസ്പിറ്റലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്റ്റാര്‍കെയറിന് ഒട്ടനവധി സവിശേഷതകളുണ്ട്. ആഗോള നിലവാരത്തിലുള്ള ഉന്നത സാങ്കേതികവിദ്യയും, ഡോ. അബ്ദുള്ള ചെറയക്കാട്ടിന്റെ നേതൃത്വത്തിലുള്ള പ്രഗല്‍ഭരായ ഡോക്റ്റര്‍മാരും നൈപുണ്യസിദ്ധിയുള്ള പാരാ മെഡിക്കല്‍ ജീവനക്കാരും ഉള്‍ക്കൊള്ളുന്ന കേരളത്തിലെ അറിയപ്പെടുന്ന മാതൃകാ സ്ഥാപനങ്ങളിലൊന്നാണ് സ്റ്റാര്‍കെയര്‍. മിതമായ നിരക്കില്‍ അന്താരാഷ്ട്ര നിലവാരമുള്ള ചികില്‍സ, സുതാര്യ സേവനം, ഉയര്‍ന്ന മൂല്യബോധം എന്നിവയിലൊക്കെയും സ്റ്റാര്‍കെയര്‍ പ്രതിജ്ഞാബദ്ധരാണ്. ലോകോത്തര നിലവാരത്തിലുള്ള ചികില്‍സകള്‍ ഉറപ്പു വരുത്തുമ്പോഴും ജനങ്ങള്‍ക്ക് താങ്ങാവുന്ന നിരക്കില്‍, സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തി ചികില്‍സ ലഭ്യമാക്കിയിരിക്കുകയാണ് ഇവിടുത്തെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്.

ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, വാസ്‌കുലാര്‍ സര്‍ജറി, ഓര്‍ത്തോ സ്‌പൈന്‍, നെഫ്രോളജി, ഗ്യാസ്‌ട്രോ എന്‍ട്രോളജി, റുമറ്റോളജി, വിമന്‍ ഹെല്‍ത്ത്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, ക്രിട്ടിക്കല്‍ കെയര്‍, അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ ഇഎന്‍ടി, കഡില്‍സ് ബര്‍ത്തിംഗ് സെന്റര്‍, നിയോനാറ്റോളജി എന്നിവ കോഴിക്കോട് സ്റ്റാര്‍കെയറിന്റെ പ്രധാന വിഭാഗങ്ങളാണ്. ലോകോത്തര നിലവാരം ഉറപ്പുവരുത്തുന്ന അത്യാഹിത വിഭാഗവും ഐസിയു സംവിധാനങ്ങളും സ്റ്റാര്‍കെയര്‍ ഹോസ്പിറ്റലിന്റെ യശസ്സ് വാനോളമുയര്‍ത്തുന്നു. ആറ് ഓപ്പറേഷന്‍ തിയറ്റര്‍, രണ്ട് അഡള്‍ട്ട് ഐസിയു, 1.5 ടെസ്ല ഡിജിറ്റല്‍ എംആര്‍ഐ, 32 സ്ലൈസ് സിടി സ്‌കാന്‍, വിപുലമായ ഡെ കെയര്‍ സംവിധാനം എന്നിങ്ങനെ വിപുലമായ സജ്ജീകരണങ്ങളാണ് സ്റ്റാര്‍കെയറിലുള്ളത്. രോഗികള്‍ക്ക് ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും പരിശോധിക്കാന്‍ കഴിയുന്ന രീതിയിലുള്ള ഉന്നത നിലവാരത്തിലുള്ള ഇലക്‌ട്രോണിക് റെക്കോര്‍ഡാണ് സ്റ്റാര്‍കെയറിന്റെ മറ്റൊരു പ്രത്യേകത. അടുത്തിടെ ഗര്‍ഭപാത്രത്തിലെ 191 മുഴകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത സ്റ്റാര്‍കെയര്‍ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടാനുള്ള ഒരുക്കത്തിലാണിപ്പോള്‍. ഈജിപ്റ്റില്‍ 186 മുഴകള്‍ നീക്കം ചെയ്തതാണ് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ നി്‌ലവില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്.

പ്രഗല്‍ഭരായ ഡോക്റ്റര്‍മാരുടെ സേവനം മിതമായ നിരക്കില്‍ ജനങ്ങള്‍ക്ക് സാധ്യമാക്കുന്നതോടൊപ്പം പരമ്പരാഗത രോഗങ്ങള്‍, അനാവശ്യ അബോര്‍ഷന്‍, ഓപ്പറേഷന്‍, എന്നിവ നിയന്ത്രിച്ച് ധാര്‍മികപരമായ സേവനങ്ങളാണ് ഞങ്ങള്‍ ഉറപ്പുവരുത്തുന്നത്.

ഡോ. അബ്ദുള്ള ചെറയക്കാട്ട്

മാനേജിംഗ് ഡയറക്റ്റര്‍ സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍

സേവന പ്രവര്‍ത്തനങ്ങള്‍

സ്റ്റാര്‍കെയര്‍ കോഴിക്കോട് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പുതന്നെ കോഴിക്കോട് നിവാസികള്‍ക്കായി സൗജന്യ പരിശോധന ക്യാംപുകള്‍ സംഘടിപ്പിച്ചിരുന്നു. ഈ ക്യാംപുകളില്‍ 6,000 ത്തില്‍പരം ആളുകളാണ് പങ്കെടുത്തത്. റെസിഡന്‍സ് അസോസിയേഷന്‍, വിവിധ സംഘടനകള്‍ എന്നിവരുമായി സഹകരിച്ച് ഇപ്പോഴും സൗജന്യ ചികില്‍സാ ക്യാംപുകള്‍ ജനങ്ങള്‍ക്കായി നടത്താറുണ്ട്. ഈ മാസം സ്റ്റാര്‍കെയര്‍ ഹോസ്പിറ്റലിന്റെ ഒന്നാം വാര്‍ഷികാഘോഷം ഹോസ്പിറ്റലിലെ ഡോക്റ്റര്‍മാരും ജീവനക്കാരും ചേര്‍ന്ന് വിവിധ കലാപരിപാടികളോടെയാണ് ആഘോഷിച്ചത്. വാര്‍ഷികത്തോടനുബന്ധിച്ച് രോഗികള്‍ക്കായി നവംബര്‍ മാസം മുതല്‍ സൗജന്യ മെഡിക്കല്‍ ക്യാംപുകളും സംഘടിപ്പിച്ചിരുന്നു.

സ്റ്റാര്‍കെയര്‍ കഡില്‍സ് ബര്‍ത്തിംഗ് സ്യൂട്ട്

സ്റ്റാര്‍ കെയറിന്റെ പ്രധാന സവിശേഷതകളിലൊന്നാണ് സ്ത്രീകള്‍ക്കായി ഒരുക്കിയിരിക്കുന്ന കഡില്‍സ് ബര്‍ത്തിംഗ് സ്യൂട്ട്. മാതൃത്വത്തിന്റെ സൗന്ദര്യം ഒട്ടുംചൊരാതെ കുടുംബത്തൊടൊപ്പം ആ അമൂല്യ നിമിഷം അനുഭവഭേദ്യമാക്കാന്‍ സ്റ്റാര്‍കെയര്‍ അവസരം ഒരുക്കിയിരിക്കുകയാണ്. പ്രസവത്തിന്റെ ഏതു ഘട്ടവും ചെലവഴിക്കാന്‍ സജ്ജമാക്കപ്പെട്ട ആത്യാധുനിക പ്രസവമുറികളാണ് ബര്‍ത്തിംഗ് സ്യൂട്ട് അഥവ എല്‍ഡിആര്‍ സ്യൂട്ട്. ഗര്‍ഭിണികളായ സ്ത്രീകളുടെ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ മനസിലാക്കികൊണ്ട് പ്രസവത്തിലുടനീളം സ്വന്തം ഭര്‍ത്താവിന്റെയോ അമ്മയുടെയോ സാമിപ്യം സാധ്യമാക്കാന്‍ കഡില്‍സ് സ്റ്റാര്‍കെയര്‍ ബ്രീത്തിംഗ് സെന്ററിലെ ബര്‍ത്തിംഗ് സ്യൂട്ടിനു കഴിയും.

പ്രസവ സമയത്തെ വേദനയാണ് ഏതൊരു സ്ത്രീയുടേയും ഏറ്റവും വലിയ ഭയം. എന്നാല്‍ കൃത്യതയാര്‍ന്ന സേവന പരിചരണങ്ങളിലൂടെ അമ്മായാവാന്‍ തയാറെടുക്കുന്ന സ്ത്രീയെ അവരുടെ മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നും മോചിതരാക്കാന്‍ കഡില്‍സില്‍ സേവനമൊരുക്കിയിട്ടുണ്ട്. സ്ത്രീകളുടെ പ്രസവത്തിനും മറ്റുമായി ആത്യാധുനിക സൗകര്യങ്ങളോടുകൂടിയ മുറികളാണ് ഇവിടെയുള്ളത്. ലോകോത്തര നിലവാരത്തിലുള്ള നവജാതശിശു പരിചരണം, സാങ്കേതിക മികവുള്ള ലേബര്‍ റൂം, ലോകോത്തര നിലവാരമുള്ള എന്‍ഐസിയു, ഹൈ റിക്‌സ് പ്രഗ്‌നന്‍സി യൂണിറ്റ്, ഫെര്‍ട്ടിലിറ്റി ക്ലിനിക് ആന്റ് ലാപ്രോസ് ആന്റ് ലാപ്രോസ്‌കോപിക് സര്‍ജറി, ഒപ്‌സ്ട്രാറ്റിക്റ്റ് ഹൈ ഡിപഡന്‍സ് യൂണിറ്റ്, 18,000 രൂപയില്‍ തുടങ്ങുന്ന ഡെലിവറി പാക്കേജുകള്‍, അമ്മ അറിയാന്‍ സൗജന്യ ആന്റി നെഡില്‍ ക്ലാസ്സുകള്‍ എന്നിങ്ങനെ സവിശേഷതകള്‍ ഏറെയുണ്ട് സ്റ്റാര്‍കെയര്‍ കഡില്‍സിന്.

” എന്റെ നാട്ടുകാര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ചികില്‍സ ലഭ്യമാകണം”

മിതമായ നിരക്കില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികില്‍സ കോഴിക്കോട് ജില്ലയിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റലിന്റെ തുടക്കത്തിനു പിന്നിലെ അടിസ്ഥാന ഘടകം. മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിനെ കുറിച്ച് സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്റ്റര്‍ ഡോ. അബ്ദുള്ള ചെറയക്കാട്ട് ഫ്യൂച്ചര്‍കേരളയോട് മനസ് തുറക്കുന്നു.

കോഴിക്കോട് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെയെല്ലാം തുടക്കത്തിനുപിന്നില്‍ താങ്കളാണ്, ഇതിനെകുറിച്ച് ?

സ്വന്തം നാട്ടുകാര്‍ക്കായി നൂതന സാങ്കേതിക മേന്മയുള്ള ചികില്‍സ ലഭ്യമാക്കണമെന്നാണ് എന്റെ ആഗ്രഹം. സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍ ആരംഭിക്കുന്നതും അങ്ങനെതന്നെ. കാലം മാറുന്നതനുസരിച്ച് സാങ്കേതിക വിദ്യകളിലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഓരോ രാജ്യങ്ങളിലുമുള്ള ആശുപത്രികള്‍ സന്ദര്‍ശിക്കുമ്പോള്‍, നമ്മുടെ നാട്ടിലും ഇത്തരമൊരു ഹോസ്പിറ്റല്‍ വേണമെന്നും എന്റെ നാട്ടുകാര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ചികില്‍സ ലഭ്യമാകണമെന്നും ആഗ്രഹം ഉണ്ടാകും. ദൈവാനുഗ്രഹത്താല്‍ ആഗ്രഹങ്ങളെല്ലാം സഫലമായി എന്നു പറയാം.

ഒരു വര്‍ഷത്തിനുള്ളില്‍ കോഴിക്കോട്ടുകാരുടെ മനസില്‍ ഇടം നേടാനായി. എന്താണ് വിജയരഹസ്യം ?

മിതമായ നിരക്കില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികില്‍സകള്‍ കോഴിക്കോട്ടെ ജനങ്ങള്‍ക്ക് ലഭ്യമാകണം എന്ന ആഗ്രഹത്തില്‍ നിന്നാണ് സ്റ്റാര്‍കെയര്‍ ഹോസ്പിറ്റലിന്റെ തുടക്കം. രോഗിയും ഡോക്റ്റര്‍മാരും തമ്മില്‍ ഒരു ആത്മബന്ധമുണ്ട്. എല്ലാ ആശുപത്രികളിലും രോഗികളോട് സൗമ്യമായി പെരുമാറാനും മികച്ച പരിചരണം നല്‍കാനും അവര്‍ക്കു കഴിയണം. സ്റ്റാര്‍കെയര്‍ ഹോസ്പിറ്റലിലെ ഓരോ സ്റ്റാഫും ഇവിടെയെത്തുന്ന രോഗികള്‍ക്ക് മികച്ച സേവനങ്ങളാണ് നല്‍കുന്നത്. പ്രഗല്‍ഭരായ ഡോക്റ്റര്‍മാരുടെ സേവനം മിതമായ നിരക്കില്‍ ജനങ്ങള്‍ക്ക് സാധ്യമാക്കുന്നതോടൊപ്പം പരമ്പരാഗത രോഗങ്ങള്‍, അനാവശ്യ അബോര്‍ഷന്‍, ഓപ്പറേഷന്‍, എന്നിവ നിയന്ത്രിച്ച് ധാര്‍മികപരമായ സേവനങ്ങളാണ് ഞങ്ങള്‍ ഉറപ്പുവരുത്തുന്നത്.

ചികില്‍സാരംഗത്ത് വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള വ്യക്തി എന്ന നിലയില്‍ യുവ ഡോക്റ്റര്‍മാരോട് പറയാനുള്ളത് ?

നമ്മുടെ ധാര്‍മിക മൂല്യങ്ങള്‍ക്ക് അതിഷ്ഠിതമായ കാര്യങ്ങള്‍ ചെയ്യുക, നാം ചെയ്യുന്ന ഏതൊരു പ്രവര്‍ത്തിയും മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാകണം. ജനങ്ങള്‍ക്ക് ദ്രോഹം വരുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍ ശ്രമിക്കുക.

Comments

comments

Categories: FK Special, Slider