2018 ഹോണ്ട ഗോള്‍ഡ് വിംഗ് അവതരിപ്പിച്ചു

2018 ഹോണ്ട ഗോള്‍ഡ് വിംഗ് അവതരിപ്പിച്ചു

ന്യൂ ഡെല്‍ഹി : ഹോണ്ടയുടെ ഫഌഗ്ഷിപ്പ് ടൂറര്‍ മോട്ടോര്‍സൈക്കിളായ 2018 ഹോണ്ട ഗോള്‍ഡ് വിംഗ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ബൈക്കിന്റെ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. 26.85 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. സാങ്കേതികവിദ്യ, പെര്‍ഫോമന്‍സ്, ആഡംബരം എന്നീ കാര്യങ്ങളില്‍ മുന്‍ഗാമിയേക്കാള്‍ കേമനാണ് 2018 മോഡല്‍. പൂര്‍ണ്ണമായും പുതിയ ഷാസി, ഡിസൈന്‍ എന്നിവ കൂടാതെ മൂന്നാം തലമുറ ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനുമായാണ് ഹോണ്ടയുടെ ഈ ചാരിയറ്റ് ഓണ്‍ വീല്‍സ് വരുന്നത്. 7 സ്പീഡ് ഡിസിടി, അതിഗംഭീര സസ്‌പെന്‍ഷന്‍ സെറ്റപ്പ്, ആപ്പിള്‍ കാര്‍പ്ലേ, എച്ച്എസ്ടിസി, പുതിയ എന്‍ജിന്‍ എന്നിവയാണ് പുതു തലമുറ ഗോള്‍ഡ് വിംഗിന്റെ വിശേഷങ്ങള്‍.

  ഡെല്‍ഹി എക്‌സ് ഷോറൂം വില 26.85 ലക്ഷം രൂപ

2018 എഡിഷന്‍ ഗോള്‍ഡ് വിംഗിലെ 6 സിലിണ്ടര്‍ എന്‍ജിന്‍ കൂടുതല്‍ കരുത്ത് പുറപ്പെടുവിക്കും. കാഴ്ച്ചയില്‍ ടൂറര്‍ കുറേക്കൂടി ഷാര്‍പ്പ് ആയിരിക്കുന്നു. ചെറിയ ഫ്രണ്ട് ഫെയറിംഗ്, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന വിന്‍ഡ്‌സ്‌ക്രീന്‍ എന്നിവ കാണാം. പില്യണ്‍ യാത്രക്കാരന് വേണ്ടത്ര സപ്പോര്‍ട്ട് നല്‍കുംവിധമാണ് സീറ്റിംഗ്. 110 ലിറ്റര്‍ ലിറ്ററാണ് പാനിയറുകളുടെയും ടോപ്പ് ബോക്‌സിന്റെയും ശേഷി. നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ഉള്ളതിനാല്‍ ബൈക്ക് ടെക്-ഫ്രണ്ട്‌ലി ആണെന്നുപറയാം.

കാന്‍ഡി ആര്‍ഡന്റ് റെഡ് കളറില്‍ സ്റ്റാന്‍ഡേഡ്, ഗോള്‍ഡ് വിംഗ് ടൂര്‍ എന്നീ രണ്ട് വേരിയന്റുകളില്‍ ഹോണ്ട ഗോള്‍ഡ് വിംഗ് ലഭിക്കും

സാധാരണ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് പകരം പുതിയ 7 ഇഞ്ച് ഫുള്‍ കളര്‍ ടിഎഫ്ടി സ്‌ക്രീന്‍ നല്‍കിയിരിക്കുന്നു. ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ളതാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. ആപ്പിള്‍ കാര്‍പ്ലേ ലഭിച്ച ലോകത്തെ ആദ്യ ബൈക്കാണ് ഗോള്‍ഡ് വിംഗ്. ഫുള്‍ എല്‍ഇഡി ഹെഡ്‌ലാംപുകള്‍, ഓട്ടോ കാന്‍സലിംഗ് ഇന്‍ഡിക്കേറ്ററുകള്‍, സ്മാര്‍ട്ട് കീ കണ്‍ട്രോള്‍ എന്നിവ ഫീച്ചറുകളാണ്. ഓഡിയോ സിസ്റ്റം തുടര്‍ന്നും ലഭിക്കും. പുതിയ ത്രോട്ടില്‍ ബൈ വയര്‍ സിസ്റ്റം 2018 ഹോണ്ട ഗോള്‍ഡ് വിംഗിന് ടൂര്‍, സ്‌പോര്‍ട്, ഇക്കോണ്‍, റെയ്ന്‍ എന്നീ നാല് റൈഡിംഗ് മോഡുകള്‍ നല്‍കുന്നു.

1833 സിസി സിക്‌സ് സിലിണ്ടര്‍ (ഓരോ സിലിണ്ടറിലും നാല് വാല്‍വുകള്‍) എന്‍ജിനാണ് 2018 ഹോണ്ട ഗോള്‍ഡ് വിംഗ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. 5,500 ആര്‍പിഎമ്മില്‍ 125 ബിഎച്ച്പി കരുത്തും 4,500 ആര്‍പിഎമ്മില്‍ 170 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കും. 365 കിലോഗ്രാമാണ് ബൈക്കിന്റെ ഇപ്പോഴത്തെ ഭാരം. മുന്‍ഗാമിയേക്കാള്‍ 48 കിലോഗ്രാം കുറഞ്ഞു. 7 സ്പീഡ് ഡിസിടിയാണ് മോട്ടോറുമായി ചേര്‍ത്തിരിക്കുന്നത്. 6 സ്പീഡ് ഗിയര്‍ബോക്‌സും ലഭ്യമാണ്.

കാന്‍ഡി ആര്‍ഡന്റ് റെഡ് കളറില്‍ സ്റ്റാന്‍ഡേഡ്, ഗോള്‍ഡ് വിംഗ് ടൂര്‍ എന്നീ രണ്ട് വേരിയന്റുകളില്‍ ഹോണ്ട ഗോള്‍ഡ് വിംഗ് ലഭിക്കും. ഇന്ത്യന്‍ റോഡ്മാസ്റ്റര്‍, ഹാര്‍ലി-ഡേവിഡ്‌സണ്‍ സിവിഒ ലിമിറ്റഡ് എന്നിവയാണ് എതിരാളികള്‍.

 

 

 

 

 

 

 

Comments

comments

Categories: Auto