ചാണകം ഉപയോഗിച്ച് കാറുകള്‍ ഓടിക്കാന്‍ ടൊയോട്ട

ചാണകം ഉപയോഗിച്ച് കാറുകള്‍ ഓടിക്കാന്‍ ടൊയോട്ട

ടൊയോട്ട : കാറുകള്‍ ഓടിക്കുന്നതിന് ചാണകം ഉപയോഗിക്കുന്ന കാര്യം ടൊയോട്ട ആലോചിക്കുന്നു. ഇലക്ട്രിക് കാറുകള്‍ക്കും ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വാഹനങ്ങള്‍ക്കും ഇന്ധനമായി ചാണകം ഉപയോഗിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ടൊയോട്ട മോട്ടോര്‍ നോര്‍ത്ത് അമേരിക്ക. ഇതുസംബന്ധിച്ച് ലോസ് ആഞ്ജലസ് ഓട്ടോ ഷോയില്‍ ടൊയോട്ട പുതിയ പദ്ധതി പ്രഖ്യാപിച്ചു. അമേരിക്കയിലെ ആദ്യ പുനരുപയോഗ ഊര്‍ജ്ജ പ്ലാന്റ് കാലിഫോര്‍ണിയയില്‍ സ്ഥാപിക്കാനാണ് തീരുമാനം. സംസ്ഥാനത്തെ ഡയറി ഫാമുകളില്‍നിന്നുള്ള ചാണകമായിരിക്കും ഇവിടെ ഉപയോഗിക്കുന്നത്. ചാണകത്തിലെ മീഥെയ്‌നില്‍നിന്ന് വെള്ളം, വൈദ്യുതി, ഹൈഡ്രജന്‍ എന്നിവ ഉല്‍പ്പാദിപ്പിക്കും.

ചാണകത്തിലെ മീഥെയ്‌നില്‍നിന്ന് വെള്ളം, വൈദ്യുതി, ഹൈഡ്രജന്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുമെന്ന് ടൊയോട്ട മോട്ടോര്‍ നോര്‍ത്ത് അമേരിക്ക

പോര്‍ട്ട് ഓഫ് ലോംഗ് ബീച്ചിലായിരിക്കും പ്ലാന്റ് സ്ഥാപിക്കുന്നത്. ഇവിടെയാണ് ടൊയോട്ട തങ്ങളുടെ സീറോ-എമിഷന്‍ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ സെമി ട്രക്കിന്റെ പരീക്ഷണ ഓട്ടം നടത്തുന്നത്. ദിവസേന 200 മൈല്‍ ദൂരമാണ് ട്രക്ക് പരീക്ഷണാര്‍ത്ഥം ഓടുന്നത്.

2020 ല്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങുമെന്ന് ടൊയോട്ട മോട്ടോര്‍ നോര്‍ത്ത് അമേരിക്ക അറിയിച്ചു. ദിവസവും 2.35 മെഗാവാട്ട് വൈദ്യുതിയും 1.2 ടണ്‍ ഹൈഡ്രജനും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശരാശരി വലുപ്പമുള്ള ഏകദേശം 2,350 വീടുകള്‍ക്ക് വെളിച്ചം പകരാനും ദിവസവും 1,500 വാഹനങ്ങള്‍ ഓടിക്കുന്നതിനും ഈ വൈദ്യുതി മതിയാകും. ജപ്പാനില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ടൊയോട്ട മിറായ് എന്ന പുതിയ സെഡാന്‍ ഈ പ്ലാന്റില്‍നിന്നുള്ള ഹൈഡ്രജന്‍ ഉപയോഗിക്കും. ലോകത്തെ ഏറ്റവും വലിയ ഇന്ധന സ്റ്റേഷനുകളിലൊന്നായിരിക്കും നിര്‍ദ്ദിഷ്ട ട്രൈ-ജെന്‍ പ്ലാന്റില്‍ പ്രവര്‍ത്തിക്കുന്ന ഹൈഡ്രജന്‍ ഫ്യൂവല്‍ സ്റ്റേഷന്‍.

ഡയറി ഫാമുകളില്‍നിന്നുള്ള ചാണകം ഉപയോഗിക്കുന്ന പുനരുപയോഗ ഊര്‍ജ്ജ പ്ലാന്റ് ദിവസവും 2.35 മെഗാവാട്ട് വൈദ്യുതിയും 1.2 ടണ്‍ ഹൈഡ്രജനും ഉല്‍പ്പാദിപ്പിക്കും

സുസ്ഥിര ഗതാഗതത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണ് ട്രൈ-ജെന്‍ പ്ലാന്റ് എന്ന് ടൊയോട്ട നോര്‍ത്ത് അമേരിക്കയുടെ പ്ലാനിംഗ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡൗഗ് മൂര്‍ത്ത പറഞ്ഞു. 2050 ഓടെ കാര്‍ബണ്‍ ഡൈഓക്‌സൈഡ് ബഹിര്‍ഗമനം തീരെ നടത്തില്ലെന്ന ടൊയോട്ടയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലവില്‍ കാലിഫോര്‍ണിയയില്‍ ടൊയോട്ടയുടേതായി 31 ഹൈഡ്രജന്‍ ഫില്ലിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. എണ്ണ കമ്പനിയായ ഷെല്ലുമായി ചേര്‍ന്ന് കൂടുതല്‍ സ്റ്റേഷനുകള്‍ തുറക്കുന്നതിന് ശ്രമിച്ചുവരികയാണ്.

തങ്ങളുടെ ഹെവി-ഡ്യൂട്ടി ട്രക്കുകളില്‍ ഫ്യൂവല്‍ സെല്‍ ടെക്‌നോളജി നല്‍കുമെന്ന് ഈ വര്‍ഷമാദ്യം ടൊയോട്ട പ്രഖ്യാപിച്ചിരുന്നു. സീറോ എമിഷന്‍ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. 322 കിലോമീറ്ററാണ് ടൊയോട്ട ഫ്യൂവല്‍ സെല്‍ ട്രക്കുകളുടെ റേഞ്ച്.

 

 

 

 

 

 

Comments

comments

Categories: Auto