ഇലോണ്‍ മസ്‌ക് തന്റെ ടെസ്‌ല റോഡ്‌സ്റ്റര്‍ ബഹിരാകാശത്തേക്ക് അയയ്ക്കും

ഇലോണ്‍ മസ്‌ക് തന്റെ ടെസ്‌ല റോഡ്‌സ്റ്റര്‍ ബഹിരാകാശത്തേക്ക് അയയ്ക്കും

പാലോ ആള്‍ട്ടോ, കാലിഫോര്‍ണിയ : തന്റെ ടെസ്‌ല റോഡ്‌സ്റ്റര്‍ ബഹിരാകാശത്തേക്ക് അയയ്ക്കുമെന്ന് ഇലോണ്‍ മസ്‌ക്. അടുത്ത സ്‌പേസ് എക്‌സ് മിഷന്‍ റോക്കറ്റില്‍ താന്‍ ഉപയോഗിക്കുന്ന ആദ്യ തലമുറ ടെസ്‌ല റോഡ്‌സ്റ്റര്‍ പേലോഡായി ഉണ്ടാകുമെന്ന് ടെസ്‌ല സിഇഒ ട്വീറ്റ് ചെയ്തു.

അടുത്ത സ്‌പേസ് എക്‌സ് മിഷന്‍ റോക്കറ്റില്‍ താന്‍ ഉപയോഗിക്കുന്ന ആദ്യ തലമുറ ടെസ്‌ല റോഡ്‌സ്റ്റര്‍ പേലോഡായിരിക്കുമെന്ന് ടെസ്‌ല സിഇഒ

ചുവന്ന ഗ്രഹമായ ചൊവ്വയിലേക്കുള്ള ദൗത്യത്തിലാണ് ചുവന്ന നിറത്തിലുള്ള ടെസ്‌ല റോഡ്‌സ്റ്റര്‍ ബഹിരാകാശത്ത് വിടുന്നത്. കാറിനെ അതിന്റെ സ്വന്തം ക്യാപ്‌സൂളിലാക്കി ചൊവ്വയ്ക്കുചുറ്റുമുള്ള ഭ്രമണപഥത്തില്‍ വിക്ഷേപിക്കും. ഡേവിഡ് ബോവിയുടെ ‘സ്‌പേസ് ഒഡിറ്റി’ എന്ന പ്രശസ്തമായ ഗാനം കാര്‍ ഉറക്കെ പാടുന്നുണ്ടായിരിക്കും. അന്യഗ്രഹ ജീവികളുണ്ടെങ്കില്‍ അവരെ പാട്ടുപാടി മയക്കാനാണ് ഈ തന്ത്രം.

അന്യഗ്രഹ ജീവികളുണ്ടെങ്കില്‍ അവരെ പാട്ടുപാടി മയക്കാനായി ഡേവിഡ് ബോവിയുടെ ‘സ്‌പേസ് ഒഡിറ്റി’ എന്ന പ്രശസ്തമായ ഗാനം കാര്‍ ഉറക്കെ പാടുന്നുണ്ടായിരിക്കും

നിലവിലെ ഏറ്റവും വലിയ കൊമേഴ്‌സ്യല്‍ റോക്കറ്റായ ഫാല്‍ക്കണ്‍ ഹെവിയിലാണ് കാര്‍ അയയ്ക്കുന്നത്. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ അപ്പോളോ 11 ലോഞ്ച് പാഡില്‍നിന്ന് ഫാല്‍ക്കണ്‍ ഹെവി വിക്ഷേപിക്കും. അടുത്ത മാസം വിക്ഷേപണം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റോഡ്‌സ്റ്റര്‍ 2 എന്ന പേരില്‍ രണ്ടാം തലമുറ ടെസ്‌ല റോഡ്‌സ്റ്റര്‍ നിര്‍മ്മിക്കുകയാണെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ച് ആഴ്ച്ചകള്‍ക്കുള്ളിലാണ് പുതിയ വാര്‍ത്ത വരുന്നത്. ഒരു പ്രൊഡക്ഷന്‍ കാറിലെ ഏറ്റവും കൂടുതല്‍ സ്‌പെസിഫിക്കേഷനുകളോടെ ആയിരിക്കും റോഡ്‌സ്റ്റര്‍ 2 പുറത്തിറക്കുന്നത്. 2020 മോഡല്‍ കാറായി റോഡ്‌സ്റ്റര്‍ 2 അരങ്ങേറ്റം കുറിക്കും.

പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് റോഡ്‌സ്റ്റര്‍ 2 കാറിന് 1.9 സെക്കന്‍ഡ് മതിയാകും. മണിക്കൂറില്‍ 400 കിലോമീറ്റായിരിക്കും ടോപ് സ്പീഡ്. 1000 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. കാല്‍ മൈല്‍ ദൂരം താണ്ടുന്നതിന് 8.8 സെക്കന്‍ഡ് സമയം മാത്രം. ടെസ്‌ല റോഡ്‌സ്റ്റര്‍ 2 പുറത്തിറക്കുന്നതിന് മുമ്പ് മറ്റ് കാറുകള്‍ വഴിമുടക്കിയില്ലെങ്കില്‍ ഇവന്‍ തന്നെയാകും ഏറ്റവും വേഗമേറിയ കാര്‍.

 

 

 

 

Comments

comments

Categories: Auto