ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച് ട്രംപ്

ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച് ട്രംപ്

വാഷിംഗ്ടണ്‍: അന്താരാഷ്ട്ര രംഗത്ത് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി ട്രംപ് ഭരണകൂടം അംഗീകരിക്കുന്നു. ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി കണ്ടുകൊണ്ട് യുഎസ് സ്ഥാനപതി കാര്യാലയം അവിടേക്ക് മാറ്റുന്നതിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനമെടുത്തതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. എംബസി മാറ്റുന്നത് സംബന്ധിച്ച് മേഖലയിലെ മറ്റു രാഷ്ട്രത്തലവന്മാരുമായി ട്രംപ് ആശയവിനിമയം നടത്തിയതായും റിപ്പോട്ടില്‍ പറയുന്നു

നിലവില്‍ ടെല്‍ അവീവിലുള്ള യുഎസ് എംബസി ഓഫീസ് ജറുസലേമിലേക്ക് മാറ്റുന്നത് സംബന്ധിച്ച നടപടികള്‍ക്ക് വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കും. എന്നാല്‍, ഇത് മേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നുമാണ് പല രാജ്യങ്ങളുടെയും നിലപാട്. ഫ്രാന്‍സ് അടക്കമുള്ള അമേരിക്കയുടെ അടുപ്പക്കാരായ യൂറോപ്യന്‍ രാജ്യങ്ങളും പുതിയ നീക്കത്തെ എതിര്‍ത്തിട്ടുണ്ട്.

പതിറ്റാണ്ടുകളായി ജറുസലേമിന്റെ കാര്യത്തില്‍ അമേരിക്ക സ്വീകരിച്ചുവരുന്ന നിലപാട് അട്ടിമറിച്ചുകൊണ്ടാണ് ട്രംപിന്റെ നീക്കം. ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചതിലൂടെ തെരഞ്ഞെടുപ്പ് സമയത്ത് ട്രംപ് സ്വീകരിച്ച മറ്റൊരു നിലപാടു കൂടി യാഥാര്‍ത്ഥ്യമാക്കുകയാണ്. ജറുസലേമിന്റെ കാര്യത്തില്‍ അമേരിക്ക സ്വീകരിക്കുന്ന പുതിയ നിലപാടില്‍ അതൃപ്തി അറിയിച്ചതായി പലസ്തീന്‍ വക്താവ് വ്യക്തമാക്കുന്നു. പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് ഇതു സംബന്ധിച്ച് ട്രംപുമായി ഫോണില്‍ സംസാരിച്ചതായും തീവ്രവാദികളുടെ കൈയിലെ കളിപ്പാവയായി ട്രംപ് മാറിയെന്നും ഇത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയതായും പലസ്തീന്‍ വക്താവ് അറിയിച്ചു.

Comments

comments

Categories: Slider, Top Stories