ടാറ്റ ടിഗോര്‍ ഇലക്ട്രിക് : ആദ്യ ബാച്ച് പുറത്തിറക്കി

ടാറ്റ ടിഗോര്‍ ഇലക്ട്രിക് : ആദ്യ ബാച്ച് പുറത്തിറക്കി

പൊതുമേഖലാ സ്ഥാപനമായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡാണ് ടിഗോര്‍ ഇവി ആദ്യം വാങ്ങുന്നത്

സാനന്ദ്, ഗുജറാത്ത് : ടാറ്റ ടിഗോര്‍ ഇലക്ട്രിക് കാറുകളുടെ ആദ്യ ബാച്ച് ഗുജറാത്തിലെ സാനന്ദ് പ്ലാന്റില്‍നിന്ന് പുറത്തിറക്കി. പൊതുമേഖലാ സ്ഥാപനമായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡാണ് ടിഗോര്‍ ഇവി ആദ്യം വാങ്ങുന്നത്. പതിനായിരം ഇലക്ട്രിക് ടിഗോറാണ് ടാറ്റ മോട്ടോഴ്‌സ് ഇഇഎസ്എല്ലിന് നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍ 250 എണ്ണമാണ് കൈമാറേണ്ടത്.

ടാറ്റ സണ്‍സിന്റെയും ടാറ്റ മോട്ടോഴ്‌സിന്റെയും ചെയര്‍മാനായ എന്‍ ചന്ദ്രശേഖരന്‍ ആദ്യ ബാച്ച് ടിഗോര്‍ ഇവി ഫഌഗ് ഓഫ് ചെയ്തു

ടാറ്റ സണ്‍സിന്റെയും ടാറ്റ മോട്ടോഴ്‌സിന്റെയും ചെയര്‍മാനായ എന്‍ ചന്ദ്രശേഖരന്‍ ആദ്യ ബാച്ച് ടാറ്റ ടിഗോര്‍ ഇലക്ട്രിക് കാറുകള്‍ ഫഌഗ് ഓഫ് ചെയ്തു. ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ എന്‍ ടാറ്റ, ടാറ്റ മോട്ടോഴ്‌സ് സിഇഒ ആന്‍ഡ് എംഡി ഗുന്ദര്‍ ബുഷെക് എന്നിവര്‍ സന്നിഹിതരായിരുന്നു. ടാറ്റ മോട്ടോഴ്‌സ് പ്രധാനപ്പെട്ട നാഴികക്കല്ല് താണ്ടിയിരിക്കുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. അണിയറയില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ടീമിനും ഇത് അഭിമാന നിമിഷമാണ്. ഇലക്ട്രിക് ടിഗോറിന് വിപണിയില്‍ ആവേശകരമായ സ്വീകരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സബ്‌കോംപാക്റ്റ് സെഡാന്റെ സ്റ്റാന്‍ഡേഡ്, ഇലക്ട്രിക് പതിപ്പുകള്‍ തമ്മില്‍ കാഴ്ച്ചയില്‍ വ്യത്യാസമില്ല. എന്നാല്‍ ഗ്രില്ലില്‍ ‘ഇവി’ (ഇലക്ട്രിക് വെഹിക്കിള്‍) എന്ന ബാഡ്ജ് കാണാം. ഇലക്ട്ര ഇവി എന്ന കമ്പനിയുടെ ഇലക്ട്രിക് ഡ്രൈവ് സിസ്റ്റമാണ് പുതിയ ടിഗോര്‍ ഉപയോഗിച്ചിരിക്കുന്നത്.

Comments

comments

Categories: Auto