ഫര്‍ണിച്ചര്‍ വിസ്മയങ്ങളുമായി സ്റ്റോറീസ്

ഫര്‍ണിച്ചര്‍ വിസ്മയങ്ങളുമായി സ്റ്റോറീസ്

ഒരു വീട് അലങ്കരിക്കുന്നതിനാവശ്യമായ എല്ലാത്തരം ഫര്‍ണിച്ചറുകളും ഒരു കുടക്കീഴില്‍ ഒരുക്കിയിരിക്കുകയാണ് കോഴിക്കോട് പന്തീരങ്കാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റോറീസ് ഫര്‍ണിച്ചര്‍. ഇന്ത്യ ഉള്‍പ്പെടെ 19 രാജ്യങ്ങളില്‍ നിന്നുള്ള ഫര്‍ണിച്ചറുകള്‍ സ്റ്റോറീസിലുണ്ട്

ഓരോ വ്യക്തിക്കും വീട് എന്ന സങ്കല്‍പ്പം ഒരു പ്ലാനില്‍ മാത്രം ഒതുങ്ങുന്നതല്ല. വലിയ സങ്കല്‍പ്പങ്ങള്‍ക്ക് നിറംപകരുന്ന മനോഹരമായ ഇടങ്ങള്‍ അലങ്കരിക്കാനൊരുങ്ങുമ്പോള്‍ ഒഴിച്ചുകൂടാന്‍ കഴിയാത്തവയാണ് ഫര്‍ണിച്ചറുകള്‍. ഏറ്റവും സവിശേഷമായ ഫര്‍ണിച്ചറുകള്‍ ഒട്ടും പഴമ ചോരാതെ കൂടുതല്‍ പ്രൗഢിയോടെ കേരളത്തിന് പരിചയപ്പെടുത്തുകയാണ് കോഴിക്കോട് പന്തീരങ്കാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റോറീസ് ഫര്‍ണിച്ചര്‍. വിദേശ നിര്‍മിതമായ ഫര്‍ണിച്ചറുകള്‍ മിതമായ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തിക്കുന്ന സ്റ്റോറീസ് ഗൃഹോപകരണ വിപണിയിലെ പുതിയ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. വീടിന് അലങ്കാരമായ വിവിധതരം ലൈറ്റുകള്‍, സോഫ, കട്ടില്‍, കസേരകള്‍, അലമാര, മേശ, ഫ്‌ളവര്‍വേസ് തുടങ്ങി ഒരു വീട് മോടി പിടിപ്പിക്കുന്നതിനാവശ്യമായ എല്ലാവിധ ഉല്‍പ്പന്നങ്ങളും ഇവിടെ ലഭ്യമാണെന്ന് സ്റ്റോറീസ് ഫര്‍ണിച്ചര്‍ എംഡി അബ്ദുള്‍ നസീര്‍ കെ പി ഫ്യൂച്ചര്‍ കേരളയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

സ്റ്റോറീസ് തുടങ്ങാനിടയായ സാഹചര്യത്തെകുറിച്ച് ?

സ്റ്റോറീസ് ഒരു പരിണാമം ആയിരുന്നു. റൂഫിംഗ് ടൈല്‍സ്, ബില്‍ഡിംഗ് മെറ്റീരിയില്‍സ് എന്നിവ എത്തിച്ചു കൊടുക്കുന്ന രീതിയിലുള്ള വ്യാപാരങ്ങളായിരുന്നു ഞങ്ങള്‍ക്കുണ്ടായിരുന്നത്. പിന്നീട് ഒരു റീട്ടെയ്ല്‍ ഡിവിഷന്‍ വേണം എന്ന ചിന്തയില്‍ നിന്നാണ് സ്റ്റോറീസിന്റെ തുടക്കം. വീടിന് അലങ്കാരമായ എല്ലാ വസ്തുക്കളും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ഞങ്ങളുടെ ലക്ഷ്യത്തിന്റെ പരിണിതഫലമാണ് സ്റ്റോറീസ് എന്ന സംരംഭം.

ഏതെല്ലാം രാജ്യങ്ങളില്‍ നിന്നുള്ള ഫര്‍ണിച്ചറാണ് സ്റ്റോറീസിലുള്ളത്?

ഇന്ത്യ ഉള്‍പ്പെടെ 19 രാജ്യങ്ങളില്‍ നിന്നുള്ള ഫര്‍ണിച്ചറുകള്‍ സ്റ്റോറീസിലുണ്ട്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഏറ്റവും ഗുണമേന്മയുള്ള ഫര്‍ണിച്ചറുകള്‍ അതത് രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ് പതിവ്.

ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ ബഹിഷ്‌കരിക്കുന്ന വാര്‍ത്തകളുണ്ടല്ലോ. ഇത് ബിസിനസിന് വെല്ലുവിളിയല്ലേ ?

ഒരിക്കലുമല്ല. കാരണം ചൈനയില്‍ നിന്നു മാത്രമല്ല സ്റ്റോറീസിലേക്ക് ഫര്‍ണിച്ചറുകള്‍ ഇറക്കുമതി ചെയ്യുന്നത്. പുതുമയുള്ള കസേരകള്‍ മിതമായ നിരക്കില്‍ നിര്‍മിക്കാന്‍ ചൈനയ്ക്ക് മാത്രമാണ് സാധ്യമാകുന്നത്. ഓരോ രാജ്യങ്ങള്‍ക്കും അവരുടേതായ ചില ഗുണങ്ങളുണ്ട്. ആവശ്യമുള്ള ഉല്‍പ്പന്നങ്ങള്‍ ഗുണമേന്മ നോക്കി അതതു രാജ്യങ്ങളില്‍ നിന്ന് എത്തിക്കുകയാണ് പതിവ്. ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഇവിടേക്ക് എത്തിയില്ലെങ്കില്‍ അതു ഞങ്ങളുടെ ബിസിനസിനെ ഒരു തരത്തിലും ബാധിക്കില്ല. ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതുപോലെ ഇന്ത്യയില്‍ നിന്ന് കാര്‍പ്പറ്റുകള്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഞങ്ങളുടെ ബിസിനസ്സ് ഒരു രാജ്യത്തെ മാത്രം ആശ്രയിച്ചിരിക്കുന്ന ഒന്നല്ല.

ഇന്ത്യ ഉള്‍പ്പെടെ 19 രാജ്യങ്ങളില്‍ നിന്നുള്ള ഫര്‍ണിച്ചറുകള്‍ സ്റ്റോറീസിലുണ്ട്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഏറ്റവും ഗുണമേന്മയുള്ള ഫര്‍ണിച്ചര്‍ അതത് രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ് പതിവ്

അബ്ദുള്‍ നസീര്‍ കെ പി

മാനേജിംഗ് ഡയറക്റ്റര്‍ സ്റ്റോറീസ് ഫര്‍ണിച്ചര്‍

നോട്ട് അസാധുവാക്കലും ജിഎസ്ടിയും ബിസിനസിനെ ബാധിച്ചിരുന്നോ?

കുറച്ച് കാലം കൂടി കഴിഞ്ഞാല്‍ ജിഎസ്ടി നല്ലതുതന്നെ. ഞങ്ങളെ സംബന്ധിച്ച് ജിഎസ്ടിയും നോട്ട് അസാധുവാക്കലുമെല്ലാം ചെറിയ തോതില്‍ ബിസിനസിനെ ബാധിച്ചിട്ടുണ്ട്. വലിയ ടേണോവര്‍ നടത്തുന്ന കമ്പനിയാണിത്. നികുതി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കണോ, ഞങ്ങള്‍ അടയ്ക്കണോ എന്നതിനെ കുറിച്ച് ഇപ്പോഴും കൃത്യമായ ധാരണയില്ല. ഇപ്പോള്‍ 28 ശതമാനം ജിഎസ്ടിയാണ് ഞങ്ങള്‍ നല്‍കുന്നത്.

മലയാളികള്‍ക്ക് ഏതുതരം ഫര്‍ണിച്ചറുകളോടാണ് കൂടുതല്‍ പ്രിയം ?

ഏതെങ്കിലുമൊരു ഫര്‍ണിച്ചറിനോട് മാത്രം പ്രിയമുള്ളവരല്ല ഇന്നത്തെ തലമുറ. ഇഷ്ടങ്ങള്‍ എല്ലാവര്‍ക്കും വ്യത്യസ്തമായിരിക്കും. എങ്കിലും ഇന്നത്തെ തലമുറ യാത്രകളെ സ്‌നേഹിക്കുന്നവരും പല രാജ്യങ്ങളിലും സഞ്ചരിക്കുന്നവരാണ്. ഓരോ യാത്രകളും വിവിധ സംസ്‌കാരങ്ങളും, രീതികളും, ഡിസൈനുകളും പരിചയപ്പെടുത്തുന്നു. ഫര്‍ണിച്ചറുകളില്‍ പുതുമകള്‍ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗവും. ഒരു കുടുംബത്തില്‍ അഞ്ച് അംഗങ്ങള്‍ ഉണ്ടെങ്കില്‍ അഞ്ചുപേര്‍ക്കും വ്യത്യസ്ത അഭിരുചികളായിരിക്കും. എല്ലാവരുടെയും ഇഷ്ടാനുസരണമുള്ള ഒരു ഫര്‍ണിച്ചര്‍ രൂപകല്‍പന ചെയ്യുക പ്രയാസമേറിയ കാര്യമാണ്. ചില ഉപഭോക്താക്കള്‍ നേരിട്ടു വന്നു വാങ്ങാറുണ്ട്. പലരും പല രീതിയിലുള്ള ഡിസൈനുകളാണ് പറയാറുള്ളത്.

ഫര്‍ണിച്ചര്‍ തെരഞ്ഞെടുക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം ?

ഫര്‍ണിച്ചര്‍ വാങ്ങുമ്പോള്‍ അതിന്റെ ഗുണമേന്മ മനസിലാക്കാന്‍ ഫര്‍ണിച്ചര്‍ പോളിഷ് ചെയ്യുന്നതിന് മുമ്പുതന്നെ വാങ്ങണം. അല്ലാത്തപക്ഷം തടിയെക്കുറിച്ച് അല്‍പമെങ്കിലും ധാരണയുള്ളവരുടെ സഹായം തേടണം. ഫര്‍ണിച്ചര്‍ ഇടാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. ബോയിലിംഗ്, നാച്വറല്‍ സീസണിംഗ്, വാട്ടര്‍ സീസണിംഗ് എന്നിവ ചെയ്ത തടി ഫര്‍ണിച്ചര്‍ വാങ്ങുക. കെമിക്കല്‍ ട്രീറ്റ്‌മെന്റ് കഴിഞ്ഞ ഫര്‍ണിച്ചറുകള്‍ തെരഞ്ഞെടുത്താല്‍ അതില്‍ പ്രാണികളുടെയും പാറ്റയുടെയും ആക്രമണമുണ്ടാവില്ല. കസ്റ്റമൈസ്ഡ് ഫര്‍ണിച്ചറാണെങ്കില്‍ ഡിസൈന്‍, മെറ്റീരിയല്‍, വലുപ്പം എന്നിവ തീരുമാനിച്ച ശേഷം വാങ്ങുക. തുണിയുപയോഗിച്ച ഫര്‍ണിച്ചറുകള്‍ തെരഞ്ഞെടുക്കുന്നതിന് പ്രാധാന്യം നല്‍കണം. ഏറെക്കാലം ഈടുനില്‍ക്കുന്നതും വൃത്തിയാക്കാന്‍ എളുപ്പവുമാണ് ഇത്തരം ഫര്‍ണിച്ചറുകള്‍. റെക്‌സിന്‍ ഉപയോഗിച്ചുള്ളവ കഴിവതും ഒഴിവാക്കുക. ഇത് കാലക്രമേണ ദ്രവിച്ചു പോകുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

നിങ്ങളുടെ സര്‍വീസ് എങ്ങനെയെല്ലാമാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത് ?

ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു വര്‍ഷം ഗ്യാരന്റി നല്‍കുന്നുണ്ട്. അതിനിടയില്‍ ഫര്‍ണിച്ചറിന് ഏതെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചാല്‍ മാറ്റി നല്‍കും. സ്റ്റോറീസില്‍ നിന്ന് വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് സാധാരണയായി പരാതികള്‍ ഉണ്ടാകാറില്ല. സോഫ സെറ്റിനാണ് ഞങ്ങള്‍ക്ക് കൂടുതല്‍ ഉപഭോക്താക്കളുള്ളത്. ഉപഭോക്താക്കള്‍ നേരിട്ടും ആര്‍ക്കിട്ടെക്റ്റ് മുഖേനയും ഫര്‍ണിച്ചര്‍ വാങ്ങാറുണ്ട്. ഒരു പുതിയ വീട്ടിലേക്കുള്ള മുഴുവന്‍ ഫര്‍ണിച്ചറുകളും ഇവിടെ ലഭ്യമാണ്. ഉപഭോക്താക്കളുടെ വീടുകളില്‍ ചെന്ന് അവരുടെ ഇഷ്ടാനുസരണമുള്ള ഡിസൈനുകള്‍ മനസിലാക്കി അനുയോജ്യമായ സ്ഥാനങ്ങളില്‍ കൃത്യമായി ഫിറ്റ് ചെയ്ത് നല്‍കും. ഓരോ വീടിനും ഇണങ്ങിയ രീതിയിലുള്ള ഫര്‍ണിച്ചറുകള്‍ ഡിസൈന്‍ ചെയ്യുന്നതിനായി പ്രത്യേകം ജീവനക്കാര്‍ ഇവിടെയുണ്ട്.

ഭാവി പദ്ധതികള്‍?

രാജ്യത്തിനകത്തും പുറത്തും കൂടുതല്‍ സ്റ്റോറുകള്‍ വൈകാതെ തുടങ്ങും. മെട്രോ നഗരങ്ങളായ ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളില്‍ സ്റ്റോറുകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.

സ്റ്റോറീസിന്റെ വിജയരഹസ്യം ?

ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ മിതമായ നിരക്കില്‍ നല്‍കുന്നു. ഞങ്ങളുടെ ഉല്‍പ്പന്നത്തിന്റെ വില ഉറച്ചതാണ്. എല്ലാവര്‍ക്കും ഒരേ നിരക്കിലാണ് ഫര്‍ണിച്ചര്‍ നല്‍കുന്നത്.

Comments

comments