ബ്രിട്ടനില്‍ കാസ്പര്‍സ്‌കി ഒഴിവാക്കാന്‍ നിര്‍ദേശം

ബ്രിട്ടനില്‍ കാസ്പര്‍സ്‌കി ഒഴിവാക്കാന്‍ നിര്‍ദേശം

റഷ്യന്‍ നിര്‍മിത ആന്റി വൈറസ് സോഫ്റ്റ്‌വെയറായ കാസ്പര്‍സ്‌കി സര്‍ക്കാര്‍ ഏജന്‍സികളോട് ഒഴിവാക്കാന്‍ ബ്രിട്ടനിലെ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി നിര്‍ദേശിച്ചു. മോസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കാസ്പര്‍സ്‌കി ലാബ്. ഇവരുടെ ഉല്‍പന്നമാണു കാസ്പര്‍സ്‌കി ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍.
വിവരങ്ങള്‍ ശേഖരിച്ചുവച്ചിരിക്കുന്ന സിസ്റ്റംങ്ങൡ റഷ്യന്‍ നിര്‍മിത ആന്റി വൈറസ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ അതു രാജ്യസുരക്ഷയെ ബാധിക്കാന്‍ വരെ സാധ്യതയുണ്ടെന്നാണു യുകെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ ഡയറക്റ്റര്‍ സിയാറിന്‍ മാര്‍ട്ടിന്‍ പറഞ്ഞത്.

ഈ വര്‍ഷം ആദ്യം യുഎസ് ഭരണകൂടം കാസ്പര്‍സ്‌കി നിരോധിച്ചിരുന്നു. മോസ്‌കോയിലുള്ള ഇന്റലിജന്‍സ് ഏജന്‍സികളുമായി വളരെയടുത്ത ബന്ധം സ്ഥാപിച്ചിരിക്കാമെന്ന നിഗമനത്തിലായിരുന്നു നിരോധനം. എന്നാല്‍ തങ്ങളുടെ ഉല്‍പന്നത്തിന് റഷ്യന്‍ ചാരസംഘടനയുമായി ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ചു കൊണ്ട് കാസ്പര്‍സ്‌കി ലാബ് രംഗത്തുവന്നു. വാഷിംഗ്ടണും മോസ്‌കോയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പേരില്‍ തങ്ങള്‍ ബലിയാടാവുകയായിരുന്നെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

Comments

comments

Categories: FK Special