4ജി ഡൗണ്‍ലോഡ് വേഗത്തില്‍ റെക്കോഡിട്ട് ജിയോ

4ജി ഡൗണ്‍ലോഡ് വേഗത്തില്‍ റെക്കോഡിട്ട് ജിയോ

ന്യൂഡെല്‍ഹി: സെപ്റ്റംബറിലെ ശരാശരി 4ജി ഡൗണ്‍ലോഡ് വേഗതയില്‍ എക്കാലത്തെയും ഉയര്‍ച്ചയിലെത്തി റിലയന്‍സ് ജിയോ. സെക്കന്റില്‍ 21.9 മെഗാബൈറ്റായിരുന്നു ജിയോയുടെ ശരാശരി 4ജി ഡൗണ്‍ലോഡ് വേഗത. മുഖ്യ എതിരാളിയായ വോഡഫോണിന്റെ നെറ്റ്‌വര്‍ക്കിനേക്കാള്‍ രണ്ടിരട്ടി നേട്ടമാണ് ജിയോയുടേത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

സെപ്റ്റംബറില്‍ സെക്കന്റില്‍ 8.7 മെഗാബൈറ്റ് ഡൗണ്‍ലോഡ് വേഗതയാണ് വോഡഫോണ്‍ 4ജി നെറ്റ്‌വര്‍ക്ക് രേഖപ്പെടുത്തിയത്. ഓഗസ്റ്റില്‍ 19.3 എംബിപിഎസ് ആയിരുന്നു ജിയോയുടെ 4ജി ഡൗണ്‍ലോഡ് വേഗത. ട്രായിയുടെ മൈസ്പീഡ് ആപ്പ് വഴിയാണ് ഉപയോക്താക്കളില്‍ നിന്നും ഡൗണ്‍ലോഡ് ഡാറ്റ ശേഖരിച്ചത്.

സെപ്റ്റംബറില്‍ ഐഡിയ സെല്ലുലാറിന്റെ ഡൗണ്‍ലോഡ് വേഗത 8.6 എംബിപിഎസും ഭാരതി എയര്‍ടെലിന്റേത് 7.5 എംബിപിഎസുമായിരുന്നു. അതേ സമയം അപ്‌ലോഡ് വേഗതയില്‍ 6.4 എംബിപിഎസ് വേഗതയുമായി ഐഡിയ സെല്ലുലാര്‍ മുന്നിലെത്തി. 5.8 എംബിപിഎസ് വേഗതയുമായി വോഡഫോണും 4.3 എംബിപിഎസ് വേഗതയുമായി റിലയന്‍സ് ജിയോയും 4 എംബിപിഎസ് വേഗതയുമായി ഭാരതി എയര്‍ടെലുമാണ് ഐഡിയയ്ക്ക് പിന്നിലുള്ളത്.

Comments

comments

Categories: Business & Economy