ഗ്രീന്‍ ടീയിലെ 8 പാര്‍ശ്വഫലങ്ങള്‍

ഗ്രീന്‍ ടീയിലെ 8 പാര്‍ശ്വഫലങ്ങള്‍

ഗ്രീന്‍ ടീ ആരോഗ്യത്തിന് ഉത്തമം എന്ന വിഷയത്തില്‍ സംശയമില്ല. ശരീരഭാരം കുറയ്ക്കാനും മറ്റുമുള്ള സൂപ്പര്‍ഫുഡ് ഗണത്തിലാണ് ഇതിന്റെ സ്ഥാനം. കാന്‍സറിനെ ചെറുക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഒഴിവാക്കാനും ഓര്‍മ്മശക്തി വര്‍ധിപ്പിക്കാനുമൊക്കെ ഏറ്റവും ഫലപ്രദമാണ് ഗ്രീന്‍ എന്നു ഗവേഷകലോകം വളരെ മുമ്പുതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ശരീരത്തില്‍ പൂര്‍ണമായ തോതിലല്ലെങ്കിലും ചെറിയ രീതിയില്‍ ചില പാര്‍ശ്വ ഫലങ്ങള്‍ സൃഷ്ടിക്കാനും ഇതു കാരണമാകുന്നുണ്ട്. ഏതു കാര്യത്തിനും നല്ലതും മോശവുമായ രണ്ടു വശങ്ങള്‍ പോലെയാണ് ഗ്രീന്‍ ടീയും. ഈ ആരോഗ്യ പാനീയത്തിന്റെ അല്‍പം മോശമായ വശങ്ങള്‍ പങ്കുവെക്കുകയാണിവിടെ.

* ശരീരത്തിന്റെ ഇരുമ്പ് ആഗിരണം ചെയ്യാനുള്ള കഴിവിനെ സ്വാധിനിക്കുന്നു. അതുവഴി ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയാന്‍ കാരണമാകും

* ചില മരുന്നുകളുമായി പ്രതിപ്രവര്‍ത്തിക്കുന്നതിനാല്‍ ശരീരത്തിലും മറ്റും വേദന അനുഭവപ്പെടാനിടയാക്കും. ഗ്രീന്‍ ടീ കഴിക്കുന്നവര്‍ ഡോക്റ്റര്‍മാരോട് വിദഗ്ധ ഉപദേശം തേടിമാത്രം മരുന്നു കഴിക്കാന്‍ ശ്രദ്ധിക്കുക.

* അമിതമായി ഗ്രീന്‍ ടീ കുടിക്കുന്നത് ശരീരത്തില്‍ കഫീന്റെ അളവ് കൂട്ടും. ഇത് ഉറക്കമില്ലായ്മ, വയറ്റില്‍ അസ്വസ്ഥത എന്നിവയ്ക്കു കാരണമാകാം.

* ചില വ്യക്തികള്‍ക്ക് കഫീന്‍ അലര്‍ജിയാണ്. കഫീനിന്റെ തോത് ഗ്രീന്‍ ടീയില്‍ കുറവാണെങ്കിലും ദഹന പ്രക്രിയയില്‍ ഇവ അസിഡിക് സ്വഭാവം വര്‍ധിപ്പിക്കുന്നതിനാല്‍ ഛര്‍ദ്ദിയും വേദനയുമുണ്ടാകാനിടയാക്കും.

* ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ നേരിയ തലവേദനയ്ക്കു കാരണമാകും. ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്നതും തലവേദനയുണ്ടാക്കാം. ചിലരിലെങ്കിലും തലകറക്കത്തിനും ഇതു വഴിവെക്കാറുണ്ട്.

* ഹൃദയസ്പന്ദനത്തിന്റെ തോത് വര്‍ധിപ്പിക്കും

* ഗ്രീന്‍ ടീയുടെ ഉപയോഗം തുടക്കക്കാരില്‍ വയറിളക്കത്തിനു കാരണമാകാറുണ്ട്. എന്നാല്‍ ഗ്രീന്‍ ടീ പതിവാക്കുന്നതോടെ അത് അപ്രത്യക്ഷമാകും. ഗ്രീന്‍ ടീയുടെ അമിതമായ ഉപയോഗം ചിലരില്‍ വയറിളക്കത്തിനും കാരണമാകുന്നുണ്ട്.

* ഗ്രീന്‍ ടീയുടെ അമിത ഉപയോഗം പേശീസങ്കോചമുണ്ടാക്കും

Comments

comments

Categories: FK Special