ജിഎസ്ടി കളക്ഷന്‍ കൂടണം

ജിഎസ്ടി കളക്ഷന്‍ കൂടണം

ചരക്കുസേവന നികുതി (ജിഎസ്ടി)യുടെ ട്രാക്കിലേക്ക് രാജ്യം കയറിക്കഴിഞ്ഞു. എന്നാല്‍ ജിഎസ്ടി കളക്ഷനില്‍ വരുന്ന കുറവ് പരിഹരിക്കപ്പെടേണ്ടതുണ്ട്

ജൂലൈ ഒന്നു മുതലാണ് രാജ്യത്ത് ചരക്കുസേവന നികുതി നടപ്പാക്കിത്തുടങ്ങിയത്. ഏറെ പ്രതീക്ഷകളും ഒപ്പം അതിലേറെ ആശങ്കകളുമായിട്ടായിരുന്നു ജിഎസ്ടി സംവിധാനത്തിലേക്ക് ഇന്ത്യയിലെ സംരംഭങ്ങള്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടത്. ഒരു രാഷ്ട്രം ഒരു നികുതിയെന്ന ലളിതവും ശക്തവുമായ സംവിധാനമായിരുന്നു ജിഎസ്ടി വിഭാവനം ചെയ്തതെങ്കിലും ജനങ്ങള്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും സങ്കീര്‍ണതകള്‍ അനുഭവപ്പെട്ടു. വൈകാതെ തന്നെ തിരുത്തലുകളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ എത്തുകയും ചെയ്തു. എന്നാല്‍ ജിഎസ്ടി കളക്ഷനുകളില്‍ കുറവ് സംഭവിക്കാന്‍ തുടങ്ങിയിട്ടുണ്ട് ഇപ്പോള്‍. ഇതിനെ വേണ്ട രീതിയില്‍ അഭിമുഖീകരിക്കേണ്ടത് ആവശ്യമാണ്.

ജിഎസ്ടി ശേഖരിക്കുന്നതില്‍ കുറവ് സംഭവിക്കുന്നത് അത്ര ആശാസ്യമല്ല. ജിഎസ്ടിക്ക് മുമ്പും അതിനു ശേഷവുമുള്ള നികുതി പേമെന്റുകള്‍ സര്‍ക്കാര്‍ വിശദമായി പഠിക്കേണ്ടതുണ്ട്. ഇതിനുള്ള ശ്രമങ്ങളിലേക്ക് കേന്ദ്രം കടന്നിട്ടുണ്ടെന്നാണ് സൂചന. ഒക്‌റ്റോബറില്‍ ഇന്ത്യയുടെ മൊത്തം ജിഎസ്ടി വരുമാനം 83,346 കോടി രൂപയായിരുന്നു. സെപ്റ്റംബറിലെ 92,000 കോടി രൂപയാണ് ഒക്‌റ്റോബറില്‍ 83,346 കോടിയായി കുറഞ്ഞത്. ഇതില്‍ നിന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള നഷ്ടപരിഹാര സെസ് പോകുകയും ചെയ്യും. ജിഎസ്ടി ഏര്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ നാല് മാസങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് പുതിയ നികുതിയില്‍ നിന്ന് ആകെ ലഭിച്ച കേന്ദ്ര ജിഎസ്ടി 58,556 കോടി രൂപ മാത്രമാണ്. എവിടെയാണ് വിടവ് വരുന്നതെന്ന് പരിശോധിച്ച് ജിഎസ്ടി വരുമാനം കൂട്ടാന്‍ കേന്ദ്രത്തിന് സാധിക്കണം.

Comments

comments

Categories: Editorial, Slider