കാണാതായ കുട്ടിയെ ഗൂഗിള്‍ മാപ്പ് രക്ഷപ്പെടുത്തി

കാണാതായ കുട്ടിയെ ഗൂഗിള്‍ മാപ്പ് രക്ഷപ്പെടുത്തി

ടെക്‌നോളജി ഒരിക്കല്‍ കൂടി രക്ഷകനായി. ഇപ്രാവിശ്യം രക്ഷകനായത് ഒരു കുടുംബത്തിന് നഷ്ടപ്പെട്ട കുട്ടിയെ വീണ്ടെടുക്കാന്‍ സാധിച്ചതിലൂടെയാണ്. കഴിഞ്ഞ ബുധനാഴ്ച ഏഴ് വയസുള്ള പെണ്‍കുട്ടിയെ ഡല്‍ഹിയില്‍നിന്നും വിവാഹ ചടങ്ങില്‍ വച്ച് കാണാതായി. എന്നാല്‍ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ, പൊലീസ് കുട്ടിയുടെ ലൊക്കേഷന്‍ കണ്ടെത്തുകയായിരുന്നു. ഗൂഗിള്‍ മാപ്പ് പ്രദര്‍ശിപ്പിച്ച സാറ്റ്‌ലൈറ്റ് ഇമേജിന്റെ സഹായത്തോടെയായിരുന്നു കുട്ടിയെ കണ്ടെത്തിയത്.

സൗത്ത് ഡല്‍ഹിയിലെ മാളവ്യ നഗറിലായിരുന്നു വിവാഹ ചടങ്ങ് നടന്നത്. മീറത്തില്‍നിന്നും 44 കിലോമീറ്ററോളം ദൂരമുള്ള ഗ്രാമത്തില്‍നിന്നും മാതാപിതാക്കളോടൊപ്പമായിരുന്നു കുട്ടി വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. എന്നാല്‍ കുട്ടി പെട്ടെന്ന് അപ്രത്യക്ഷയായി. ഏത് ദിശയിലേക്കാണെന്ന് അറിയാതെ കുട്ടി നടന്നു. ഒടുവില്‍ വിക്രം എന്ന പൊലീസുകാരന്റെ കൈയ്യില്‍ കുട്ടി അകപ്പെട്ടു. ഈ കുട്ടിയെ മാളവ്യ നഗറിലുള്ള സ്റ്റേഷനിലേക്കു കൊണ്ടു പോയ വിക്രം, അവിടെ വച്ച് കുട്ടിയുടെ വിവരങ്ങള്‍ അന്വേഷിച്ചു. എന്നാല്‍ കുട്ടിക്ക് സ്വന്തം ഗ്രാമത്തിന്റെ പേര് അറിയില്ലായിരുന്നു. ഒടുവില്‍ എത്ര മണിക്കൂറെടുത്താണ് ഡല്‍ഹിയിലെത്തിയതെന്നു ചോദിച്ചു. ഈ ചോദ്യത്തിന് നാല് മണിക്കൂര്‍ എന്ന് ഉത്തരം പറഞ്ഞു. പൊലീസ് ഉടനെ ഡല്‍ഹിയില്‍നിന്നും നാല് മണിക്കൂര്‍ ദൂരമെടുത്ത് സഞ്ചരിച്ചാല്‍ എത്തുന്ന സ്ഥലങ്ങളുടെ പട്ടിക തയാറാക്കി. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയായിരുന്നു ഇത് ചെയ്തത്. തുടര്‍ന്നു വിവരങ്ങള്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. ഒടുവില്‍ കുട്ടിയുടെ ഗ്രാമവും കുടുംബവും കണ്ടെത്തുകയായിരുന്നു.

Comments

comments

Categories: FK Special