ലണ്ടനില്‍ ഫേസ്ബുക്ക് പുതിയ ഓഫീസ് തുറന്നു

ലണ്ടനില്‍ ഫേസ്ബുക്ക് പുതിയ ഓഫീസ് തുറന്നു

ലണ്ടനില്‍ ഫേസ്ബുക്ക് പുതിയ ഓഫീസ് തിങ്കളാഴ്ച തുറന്നു. 800 പ്രാദേശിക തൊഴിലുകള്‍ ഇതിലൂടെ സൃഷ്ടിക്കുമെന്നാണു കരുതപ്പെടുന്നത്. ഇതില്‍ പകുതിയിലേറെ എന്‍ജിനീയറിംഗ് വിഭാഗത്തിലായിരിക്കും. സെന്‍ട്രല്‍ ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍ക്കസിനു സമീപം രത്ത്‌ബോണ്‍ പ്ലേസിലാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. പത്ത് വര്‍ഷം മുന്‍പാണ് ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനില്‍ ആദ്യമായി ഫേസ്ബുക്ക് ഓഫീസ് തുറന്നത്. ഇപ്പോള്‍ പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ അടുത്ത വര്‍ഷം അവസാനത്തോടെ 2,300 പ്രദേശവാസികള്‍ക്കു പുതിയ തൊഴിലവസരം സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

അമേരിക്കയ്ക്കു പുറത്തുള്ള ഫേസ്ബുക്കിന്റെ ഏറ്റവും വലിയ ഓഫീസ് കൂടിയാണ് ലണ്ടനിലേത്. ഇവിടെ എന്‍ജിനീയര്‍മാരും ഡവലപ്പര്‍മാരും മാര്‍ക്കറ്റിംഗ്, സെയില്‍സ് വിഭാഗങ്ങളുമായിരിക്കും പ്രവര്‍ത്തിക്കുക.
ഏഴ് നിലകളിലായി 23,000 സ്‌ക്വയര്‍ മീറ്ററുള്ളതാണു ഫേസ്ബുക്കിന്റെ പുതിയ കാര്യാലയം. ആര്‍ക്കിടെക്റ്റ് ഫ്രാങ്ക് ജെറിയാണ് ഇത് രൂപകല്‍പന ചെയ്തത്. ടെക്‌നോളജി സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുള്ള ഇന്‍കുബേറ്റര്‍ സ്‌പേസും ഇവിടെയുണ്ട്. ഫേസ്ബുക്ക് പോലുള്ള കമ്പനി ലണ്ടനില്‍ നിക്ഷേപം നടത്തുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതായി ബ്രിട്ടന്റെ ധനകാര്യമന്ത്രി ഫിലിപ് ഹാമണ്ട് പറഞ്ഞു. ഫേസ്ബുക്ക് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത് ഗ്ലോബല്‍ ഇന്നൊവേഷന്റെ മുന്‍നിരയില്‍ ലണ്ടനുണ്ടെന്നതിന് തെളിവാണെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു.

Comments

comments

Categories: FK Special