സൈനികരുടെ മക്കള്‍ക്കുള്ള സഹായം വെട്ടിക്കുറയ്ക്കരുത്: നാവികസേനാ മേധാവി

സൈനികരുടെ മക്കള്‍ക്കുള്ള സഹായം വെട്ടിക്കുറയ്ക്കരുത്: നാവികസേനാ മേധാവി

ന്യൂഡെല്‍ഹി: സൈനികരുടെ മക്കള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ സഹായം വെട്ടിക്കുറയ്ക്കരുതെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാന്‍ബ. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. 1971ലെ യുദ്ധ വിജയത്തിന് ശേഷമായിരുന്നു പട്ടാളക്കാരുടെ കുട്ടികളുടെ പഠന സഹായം ഏറ്റെടുക്കുന്ന പദ്ധതിക്ക് പ്രതിരോധ മന്ത്രാലയം തുടക്കം കുറിച്ചത്.

സൈനികരുടെ മക്കള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ ആനുകൂല്യം കുറയ്ക്കുന്നത് 3400ഓളം കുട്ടികള്‍ക്ക് തിരച്ചടിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോ കണാതായതോ അംഗവൈകല്യം സംഭവിച്ചതോ ആയ പട്ടാളക്കാരുടെ മക്കളുടെ ട്യൂഷന്‍ ഫീസ്, പുസ്തകങ്ങള്‍ക്കുള്ള ഫീസ്, ഹോസ്റ്റല്‍ ഫീസ് തുടങ്ങിയവയെല്ലാം പൂര്‍ണമായും വഹിച്ചിരുന്നത് കേന്ദ്ര സര്‍ക്കാരായിരുന്നു. ഇപ്പോള്‍ ഏഴാം ശമ്പളകമ്മീഷന്റെ നിര്‍ദേശ പ്രകാരം അത് പതിനായിരം രൂപയായി നിജപ്പെടുത്തിയിരിക്കുകയാണ്. ഇത് പിന്‍വലിക്കണമെന്നാണ് നാവികസേനാ മേധാവി കത്തില്‍ ആവശ്യപ്പെട്ടിരുക്കുന്നത്. സൈനികരുടെ മക്കള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ ആനുകൂല്യം കുറയ്ക്കുന്നത് 3400ഓളം കുട്ടികള്‍ക്ക് തിരച്ചടിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: Slider, Top Stories