രജിസ്‌ട്രേഷന്‍ റദ്ദാക്കിയ കമ്പനികള്‍ നടത്തിയ് 21,000 കോടിയോളം രൂപയുടെ ഇടപാട്

രജിസ്‌ട്രേഷന്‍ റദ്ദാക്കിയ കമ്പനികള്‍ നടത്തിയ് 21,000 കോടിയോളം രൂപയുടെ ഇടപാട്

ന്യൂഡെല്‍ഹി: രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ടിട്ടുള്ള കമ്പനികളുടെ ബാങ്ക് എക്കൗണ്ടുകള്‍ വഴി നോട്ട് അസാധുവാക്കല്‍ നടപടികളുടെ സമയത്ത് നടന്നത് 21,000 കോടിയോളം രൂപയുടെ ഇടപാടെന്ന് കേന്ദ്രസര്‍ക്കാര്‍. ഏകദേശം 62,300 കമ്പനികളുടെ 88,000 ബാങ്ക് എക്കൗണ്ടുകള്‍ വഴി നോട്ട് അസാധുവാക്കല്‍ സമയത്ത് വന്‍തോതില്‍ അനധികൃത പണമിടപാടുകള്‍ നടന്നുവെന്ന് ബാങ്കുകള്‍ നല്‍കിയ ഡാറ്റയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വിലയിരുത്തുന്നത്.

രണ്ട് വര്‍ഷത്തിലേറെയായി പ്രവര്‍ത്തനരഹിതമാണെന്നും റെഗുലേറ്ററി ചട്ടങ്ങള്‍ അനുസരിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ കമ്പനികളെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്. ബാക്കിയുള്ള 1.6 ലക്ഷം കമ്പനികളുടെ വിവരങ്ങള്‍ ബാങ്കില്‍ നിന്ന് ലഭിക്കുന്നതിനായി കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം കാത്തിരിക്കുകയാണ്. കമ്പനികളുടെ എക്കൗണ്ട് വിവരങ്ങള്‍ പങ്കിടാന്‍ മടിക്കുന്ന ബാങ്കുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് സാമ്പത്തിക സേവന വകുപ്പിനോട് കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്ന്. ബാങ്ക് എക്കൗണ്ടുകളുടെ പൂര്‍ണ വിവരങ്ങള്‍ ലഭിച്ചതിന് ശേഷം പണമിടപാടുകളുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

കൂടുതല്‍ നടപടികള്‍ക്കായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്, ധനകാര്യ ഇന്റലിജന്‍സ് യൂണിറ്റ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവയ്ക്ക് ചില കമ്പനികളുടെ വിവരങ്ങള്‍ കേന്ദ്രം കൈമാറിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തോളമായി സാമ്പത്തിക വിവരങ്ങള്‍ ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ ഷെല്‍ കമ്പനികളുടെ 3 ലക്ഷത്തിലധികം ഡയറക്റ്റര്‍മാരെ കേന്ദ്രസര്‍ക്കാര്‍ ഇതിനകം തന്നെ അയോഗ്യരാക്കിയിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories

Related Articles