ഗ്രാമീണ മേഖലയ്ക്ക് വേറിട്ട മുഖം

ഗ്രാമീണ മേഖലയ്ക്ക് വേറിട്ട മുഖം

ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കാര്‍ഷിക മേഖലയുടെ വികസനത്തിന് പ്രത്യേക ഊന്നല്‍ നല്‍കി മണ്ണാര്‍ക്കാട് താലൂക്കില്‍ പ്രവര്‍ത്തിച്ച് വരുന്ന ബാങ്കുകളില്‍ ഒന്നാണ്് അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. ബാങ്കിംഗ് മേഖലയിലെ നീണ്ട കാലത്തെ അനുഭവ സമ്പത്തും ജനങ്ങളോടുള്ള മൃദു സമീപനവുമാണ് അലനല്ലൂര്‍ ബാങ്കിന്റെ വിജയം

പാലക്കാട് അലനല്ലൂരില്‍ പ്രവര്‍ത്തനം തുടങ്ങിയ അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മേഖലയിലെ മികവുറ്റ എഴുപത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പാലക്കാട്ടെ ജനമനസുകളില്‍ പ്രത്യേക ഇടം കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാം. ഒരു ബാങ്ക് എന്നതിനപ്പുറം ഒരു നാടിന്റെ സ്പന്ദനം തൊട്ടറിയുന്ന പല മേഖലകളിലേക്കും കടന്നുചെല്ലാന്‍ കാണിച്ച ആര്‍ജ്ജവം തന്നെയാണ് അലനല്ലൂര്‍ ബാങ്കിനെ ജനങ്ങള്‍ നെഞ്ചേറ്റാനുണ്ടായി പ്രധാന കാരണം. ഇന്ന് എടത്താട്ടുകര, കര്‍ക്കിടാംകുന്ന്, അലനല്ലൂര്‍ എന്നിവിടങ്ങളിലായി മൂന്ന് ബ്രാഞ്ചുകളാണ് അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിനുള്ളത്. ബാങ്കിംഗ് മേഖലയിലെ നീണ്ട കാലത്തെ അനുഭവ സമ്പത്തും ജനങ്ങളോടുള്ള മൃദു സമീപനവുമാണ് ഈ ബാങ്കിന്റെ വിജയം.

ബാങ്കിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെകുറിച്ച്?

1946ല്‍ പ്രവര്‍ത്തനം തുടങ്ങിയ അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കഴിഞ്ഞ എഴുപത് വര്‍ഷക്കാലവും ഒരു ധനകാര്യ സ്ഥാപനം എന്നതിനപ്പുറം അലനല്ലൂര്‍ ഗ്രാമീണ മേഖലയുടെ വികസനത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സേവന പ്രവര്‍ത്തനങ്ങളിലൂടെ കടന്നു പോയതുകൊണ്ട് കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് അസാധുവാക്കല്‍ പോലും മറ്റ് ബാങ്കുകള്‍ക്ക് കനത്ത ആഘാതം നല്‍കിയപ്പോള്‍ ഞങ്ങളെ അത് വളരെ നിസാരമായിട്ടെ ബാധിച്ചുള്ളൂ.

ധനകാര്യ ഇടപാടുകള്‍ക്ക് പുറമേ കൃഷിക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ബാങ്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നു. കാര്‍ഷിക മേഖല പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൃഷി ചെയ്യാന്‍ ആവശ്യമായ ട്രാക്ടര്‍ വരെ കുറഞ്ഞ ചെലവില്‍ കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്. ജനങ്ങള്‍ക്കായി ജൈവ പച്ചക്കറി സ്റ്റാളും നടത്തിവരുന്നു

പി ശ്രീനിവാസന്‍ സെക്രട്ടറി

അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി വി സെബാസ്റ്റ്യന്‍, സെക്രട്ടറി പി ശ്രീനിവാസന്‍

ഒരു ധനകാര്യ സ്ഥാപനം എന്നതിലുപരി മറ്റു കാര്യങ്ങളിലും ബാങ്കിന്റെ സാന്നിധ്യം ഉണ്ടാകാറുണ്ട്. എന്തൊക്കെയാണവ?

ഒരു ബാങ്ക് എന്നതിനപ്പുറം ജനങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന സേവനങ്ങള്‍ക്കാണ് എല്ലാക്കാലത്തും ഞങ്ങള്‍ മുന്‍തൂക്കം നല്‍കിയിരുന്നത്. പ്രധാനമായും ഗ്രാമീണ മേഖലയുടെ വികസനത്തിനാണ് പ്രത്യേക ഊന്നല്‍ നല്‍കുന്നത്. ഇതിന്റെ ഭാഗമായി സര്‍ക്കാരിന്റെ സുരക്ഷിതം 2030 പദ്ധതി പാലക്കാട് ജില്ലയില്‍ ആദ്യമായി ഏറ്റെടുത്ത് നടത്തിയത് അലനല്ലൂര്‍ ബാങ്കാണ്. ഒപ്പം കഴിഞ്ഞ നാല് വര്‍ഷങ്ങളായി ജൈവകൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രീന്‍ പ്ലാന്റ് സപ്ലെ, വെജിറ്റബിള്‍ പ്ലാന്റ് സപ്ലെ, മോഡല്‍ അഗ്രിഫാം നഴ്‌സറി, യന്ത്രവല്‍കൃത സഹായങ്ങള്‍, ജൈവ പച്ചക്കറി സ്റ്റാളുകള്‍, ഇതുമായി ബന്ധപ്പെട്ട സെമിനാറുകള്‍, ക്ലാസുകള്‍ എന്നിവയും ബാങ്കിന്റെ പ്രവര്‍ത്തന മേഖലയില്‍ നിന്നുകൊണ്ടു ചെയ്യുന്നു. കൂടാതെ കൃഷി ചെയ്യുന്നവര്‍ക്കായി കുറഞ്ഞ ചെലവില്‍ ട്രക്കര്‍ നല്‍കി സഹായിക്കുന്നുണ്ട്. ഇതോടൊപ്പം ആംബുലന്‍സ്, ഫ്രീസര്‍ തുടങ്ങിയവയും ബാങ്ക് ജനങ്ങള്‍ക്കായി അനുവദിച്ചു നല്‍കുന്നുണ്ട്.

ഇപ്പോള്‍ ബാങ്ക് നടപ്പാക്കി വരുന്ന പദ്ധതികളെല്ലാം വരും വര്‍ഷങ്ങളിലും കൂടുതല്‍ ഭംഗിയായി നടത്തും. മാളിക്കുന്നില്‍ ബാങ്കിന്റെ മറ്റൊരു ശാഖ തുടങ്ങാനും അടുത്ത ദിവസങ്ങളില്‍ ബാങ്കിന്റെ കീഴില്‍ നീതി ലാബ് തുടങ്ങാനും പദ്ധതിയുണ്ട്

ടി വി സെബാസ്റ്റ്യന്‍ പ്രസിഡന്റ്

അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക്

ബാങ്കിംഗ് മേഖലയിലെ ജോലി സാധ്യതകളെകുറിച്ച്?

ബാങ്കിംഗ് മേഖലയിലെ ജോലി സാധ്യതകള്‍ ബാങ്കുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് വര്‍ധിക്കും. ഒരു ബ്രാഞ്ചിലെ ആളുകളുടെ എണ്ണം ചുരുങ്ങുമെങ്കിലും ബ്രാഞ്ചുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നുണ്ട്. ഇത് ജോലി സാധ്യതയില്‍ പ്രതിഫലിക്കും.

ഭാവി പദ്ധതികള്‍?

ഇപ്പോള്‍ ബാങ്ക് നടപ്പാക്കി വരുന്ന പദ്ധതികളെല്ലാം വരും വര്‍ഷങ്ങളിലും കൂടുതല്‍ ഭംഗിയായി നടത്തും. മാളിക്കുന്നില്‍ ബാങ്കിന്റെ മറ്റൊരു ശാഖ തുടങ്ങാനും അടുത്ത ദിവസങ്ങളില്‍ ബാങ്കിന്റെ കീഴില്‍ നീതി ലാബ് തുടങ്ങാനും പദ്ധതിയുണ്ട്.

Comments

comments

Categories: FK Special, Slider