ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളും സ്വന്തം സംരംഭങ്ങള്‍ക്ക് പിന്നാലെ

ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളും സ്വന്തം സംരംഭങ്ങള്‍ക്ക് പിന്നാലെ

കൊച്ചി :അറുപത് ശതമാനത്തിലധികം വരുന്ന ഇന്ത്യന്‍ യുവത്വം നല്ലൊരു ഉപജീവനമാര്‍ഗത്തിനായി ആഗ്രഹിക്കുന്നത് വ്യവസായ സംരംഭകത്വങ്ങളെയെന്നു റിപ്പോര്‍ട്ട്. 75 ശതമാനം ചെറുപ്പക്കാരും സംരംഭകത്വ കോഴ്‌സുകള്‍ കരിക്കുലത്തിന്റെ ഭാഗമാക്കണമെന്നും ആവശ്യപെടുന്നു. രാജ്യത്തെ ചെറുപ്പക്കാരുടെ സംരംഭകത്വ താല്‍പ്പര്യങ്ങള്‍ കണ്ടെത്തുന്നതിനായി ആംവേ ഇന്ത്യ പുറത്തിറക്കിയ ആംവേ ഇന്ത്യ എന്‍ട്രപ്രണര്‍ഷിപ്പ് റിപ്പോര്‍ട്ട് 2017ല്‍ ആണ് ഇതിന്റെ പരാമര്‍ശമുള്ളത്. ആംവേ പ്രസിഡന്റ് ഡഗ് ദവോസ് ഹൈദരാബാദില്‍ നടന്ന ഗ്ലോബല്‍ എന്‍ട്രപ്രണര്‍ഷിപ്പ് സമ്മിറ്റില്‍ റിപ്പോര്‍ട്ട് പുറത്തിറക്കി.

60 ശതമാനം കുട്ടികള്‍ക്കും സംരംഭകരാകുവാന്‍ സമൂഹത്തിന്റെയും വീട്ടുകാരുടെയും പിന്തുണ ലഭിക്കുന്നുണ്ട്. 71 ശതമാനം പ്രതികരിച്ചത് പരാജയ ഭീതിയാണ് സ്വന്തം സംരംഭങ്ങള്‍ തുടങ്ങാന്‍ മുഖ്യ തടസമെന്നാണ്. ഉപഭോക്താവിനെ തൃപ്തിപ്പെടുത്തുക എന്നതാണ് വിജയം കൈവരിക്കുന്ന ഒരു സംരംഭകന്റെ പ്രധാന ധര്‍മമെന്നും റിപ്പോര്‍ട്ടിലുണ്ട്. സാമ്പത്തികനേട്ടമുണ്ടാക്കുകയാണ് സംരംഭങ്ങളിലൂടെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ലക്ഷ്യമിടുന്നത്. ഗുജറാത്ത്, പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണാടകം, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും മികച്ച വ്യവസായ സംഭരകത്വ അന്തരീക്ഷമുള്ള സംസ്ഥാനങ്ങളായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ആഗോളതലത്തിലും രാജ്യത്തും നിലനില്‍ക്കുന്ന നിക്ഷേപക സംവിധാനങ്ങളെ പ്രോത്സാഹിപ്പിച്ചും ക്രോഡീകരിച്ചും ആംവേ പുറത്തിറക്കാറുള്ള വാര്‍ഷിക റിപ്പോര്‍ട്ടാണ് ആംവേ ഇന്ത്യ എന്‍ട്രപ്രണര്‍ഷിപ്പ് റിപ്പോര്‍ട്ട്.

നീല്‍സണ്‍ ഏജന്‍സി നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വേ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ആംവേ ഇന്ത്യ എന്‍ട്രപ്രണര്‍ഷിപ്പ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. 21 സംസ്ഥാനങ്ങളിലായി 10,809 അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കിടയിലായിരുന്നു സര്‍വേ.

Comments

comments

Categories: More