എട്ടുവര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് ഒരുലക്ഷം സ്റ്റാര്‍ട്ടപ്പുകളുണ്ടാകും

എട്ടുവര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് ഒരുലക്ഷം സ്റ്റാര്‍ട്ടപ്പുകളുണ്ടാകും

ന്യൂഡെല്‍ഹി : അടുത്ത ഏഴ്-എട്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് ഒരു ലക്ഷം സ്റ്റാര്‍ട്ടപ്പുകളുണ്ടാകുമെന്ന് മണിപ്പാല്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍ ചെയര്‍മാന്‍ ടി വി മോഹന്‍ദാസ് പൈ. 3.25 മില്ല്യണ്‍ ആളുകള്‍ക്ക് ജോലി നല്‍കുന്ന സറ്റാര്‍ട്ടപ്പുകള്‍ 500 ബില്ല്യണ്‍ ഡോളര്‍ മൂല്യം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ സ്റ്റാര്‍ട്ടുകള്‍ക്ക് സഹായിക്കും.

നിലവില്‍ 32,000 സ്റ്റാര്‍ട്ടപ്പുകള്‍ രാജ്യത്തുണ്ട്. എല്ലാ വര്‍ഷവും 7,000 കമ്പനികള്‍ പുതിയതായി വരുന്നു. സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ യുവാക്കള്‍ എളുപ്പംവഴങ്ങാത്ത വെല്ലുവിളികള്‍ പരിഹരിക്കുന്നുണ്ട്. യുവ തലമുറയുടെ ഇന്നൊവേഷനുകള്‍ ഇന്ത്യയെ അടിമുടി മാറ്റുമെന്ന് ഉറപ്പുണ്ട്. വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, ഇ-കൊമേഴ്‌സ് ഉള്‍പ്പെടെയുള്ള നിരവധി മേഖലകളില്‍ ഇതിന്റെ പ്രഭാവം ഇതിനകം തന്നെ കാണാന്‍ സാധിക്കുമെന്ന് പൈ അഭിപ്രായപ്പെട്ടു.

യുഎസിനും ചൈനയ്ക്കും ശേഷം സ്റ്റാര്‍ട്ടപ്പുകള്‍ക്കായി മൂന്നാമത്തെ വലിയ ആവാസവ്യവസ്ഥയാകാനുള്ള സാധ്യത ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: More