തപാല്‍ കവറുകളില്‍ മാറ്റം വരുത്തുമെന്ന് എസ്ബിഐ

തപാല്‍ കവറുകളില്‍ മാറ്റം വരുത്തുമെന്ന് എസ്ബിഐ

പാന്‍ വിവരങ്ങളെ ടെലഫോണ്‍ നമ്പറുകളും ചോര്‍ന്നെന്ന് പരാതി

ന്യൂഡെല്‍ഹി: നികുതി റിട്ടേണ്‍ ചെക്കുകള്‍ നല്‍കുന്നതിനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ തപാല്‍ കവറുകളുടെ രൂപകല്‍പ്പനയില്‍ വന്‍ സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. വ്യക്തിഗത വിവരങ്ങള്‍ ചോരുന്ന തരത്തിലുള്ള സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടപ്പെട്ടതിനെ തുടര്‍ന്ന് കവറുകളുടെ രൂപകല്‍പ്പനയില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്.

പാന്‍ വിവരങ്ങളും ടെലിഫോണ്‍ നമ്പറുകളും മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാവുന്ന തരത്തില്‍ കവര്‍ രൂപകല്‍പ്പന ചെയ്തത് വിവരങ്ങളുടെ ദുരുപയോഗത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്‍ത്തകനായ ലോകേഷ് ബത്ര റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യെ പരാതിയുമായി സമീപിക്കുകയായിരുന്നു. എസ്ബിഐയുടെ നടപടി റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും വന്‍തോതില്‍ ഇടപാടുകാരുടെ വിവരങ്ങള്‍ ചോരുന്നതിലേക്ക് നയിക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് നല്‍കിയ പരാതിയില്‍ ലോകേഷ് ചൂണ്ടിക്കാട്ടി.

ഇതേതുടര്‍ന്ന് റിസര്‍വ് ബാങ്ക് സംഭവത്തില്‍ ഇടപെടുകയും എസ്ബിഐയോട് വിശദീകരണം ആരായുകയും ചെയ്തു. വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ദൃശ്യമാകാത്ത തരത്തില്‍ കവറുകള്‍ പുനര്‍ രൂപകല്‍പന ചെയ്യാമെന്ന് എസ്ബിഐ അറിയിക്കുകയുമായിരുന്നു.

Comments

comments

Categories: Slider, Top Stories