പുതിയ പ്രീമിയം എയര്‍ പ്യൂരിഫയറുമായി സാംസംഗ്

പുതിയ പ്രീമിയം എയര്‍ പ്യൂരിഫയറുമായി സാംസംഗ്

കൊച്ചി: രാജ്യത്തെ ഏറ്റവും വിശ്വസ്തതയാര്‍ന്ന ബ്രാന്റായ സാംസംഗിന്റെ പുതിയ പ്രീമിയം എയര്‍ പ്യൂരിഫയര്‍ എഎക്‌സ് 7000 വിപണിയില്‍. ഏറ്റവും പുതിയ പിഎം 2.5 ഫില്‍റ്റര്‍ സഹിതമാണ് എഎക്‌സ്7000 എത്തിയിരിക്കുന്നത്. വളരെ പെട്ടെന്ന് വായു ശുദ്ധീകരിക്കാന്‍ കഴിവുള്ളതാണിത്. വിശാലമായ ഏരിയ എളുപ്പത്തില്‍ ശുദ്ധീകരിക്കാന്‍ കഴിയുമെന്നത് ഇതിന്റെ പ്രത്യേകതയാണ്. കുറഞ്ഞ വൈദ്യുതി മാത്രം ഉപയോഗിക്കുന്ന എഎക്‌സ്7000 കൂടുതല്‍ കാലം പ്രവര്‍ത്തിക്കും. നാല് വ്യത്യസ്തമായ മാര്‍ഗങ്ങളിലൂടെയാണ് ഇത് വായു ശുദ്ധീകരിക്കുന്നത്. ഇരട്ട സംരക്ഷണം ഉറപ്പു വരുത്തുന്ന എഎക്‌സ് 7000 ശുദ്ധവായു ഉറപ്പു വരുത്തുന്നു.

പുതിയ എയര്‍ പ്യൂരിഫയറിലൂടെ അകത്തളങ്ങളില്‍ ശുദ്ധവായു ഉറപ്പു വരുത്തുകയാണെന്ന് സാംസംഗ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബിസിനസ് വൈസ് പ്രസിഡന്റ് രാജീവ് ഭൂട്ടാനി പറഞ്ഞു. ഏറ്റവും ഫലപ്രദമായി കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എയര്‍ പ്യൂരിഫയറാണ് എഎക്‌സ് 7000 എന്നും അദ്ദേഹം പറഞ്ഞു.

ഒരു മണിക്കൂറില്‍ 773 എം3 സ്എഡിആര്‍ (ക്ലീന്‍ എയര്‍ ഡെലിവറി റേറ്റ്) വെച്ച് 93എം2 സ്ഥലം എഎക്‌സ്7000 കവര്‍ ചെയ്യും. രണ്ട് ഫാനുള്ള എഎക്‌സ്7000 ത്രീ വെ എയര്‍ ഫ്‌ളോ സാങ്കേതിക വിദ്യയോടെയാണ് എത്തുന്നത്. ഡിജിറ്റല്‍ സൂചകങ്ങള്‍ മലിനീകരണ തോത് കൃത്യമായി രേഖപ്പെടുത്തും.

കുറഞ്ഞ വലിപ്പം കാരണം ഏത് സ്ഥലത്തും സൗകര്യപ്രദമായി ഘടിപ്പിക്കാന്‍ സാധിക്കും. എളുപ്പത്തില്‍ വൃത്തിയാക്കുകയും ചെയ്യാം. എഎക്‌സ്7000, എഎക്‌സ്3000 എന്നീ രണ്ട് എയര്‍ പ്യൂരിഫയറുകളാണ് സാംസംഗിന്റെതായി വിപണിയില്‍ ഉള്ളത്. എഎക്‌സ്7000 ന് 41990 രൂപയും എഎക്‌സ്3000 ന് 15490 രൂപയുമാണ് വില.

Comments

comments

Categories: More