പാസ്‌വേഡ് മറന്നു പോയത് ഓര്‍മിച്ചെടുക്കാന്‍ പുതിയ തന്ത്രവുമായി സാംസങ്

പാസ്‌വേഡ് മറന്നു പോയത് ഓര്‍മിച്ചെടുക്കാന്‍ പുതിയ തന്ത്രവുമായി സാംസങ്

ഉപയോക്താക്കള്‍ തങ്ങളുടെ മറന്നുപോയ പാസ്‌വേഡുകള്‍ ഓര്‍ത്തെടുക്കാന്‍ കൈത്തലം (palm) അടിസ്ഥാനമാക്കി ഒരു പുതിയ ബയോമെട്രിക് സമ്പ്രദായത്തെ അവതരിപ്പിക്കുന്ന കാര്യം പരിഗണിക്കുകയാണു സാംസങ്. ഇതുസംബന്ധിച്ച പേറ്റന്റ് ലഭിക്കുന്നതിനായി കമ്പനി സമര്‍പ്പിച്ച 42 പേജുകളുള്ള അപേക്ഷയില്‍ വിവരിക്കുന്നത് ഇപ്രകാരമാണ്. സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ കൈത്തലം അഥവാ ഉള്ളം കൈ സ്‌കാന്‍ ചെയ്യാനാകും. അതുവഴി പാസ്‌വേഡുകളെ കുറിച്ചുള്ള തുമ്പ് കിട്ടുകയും ചെയ്യുമെന്നു കമ്പനി വിശദമാക്കുന്നു.

നിലവില്‍ കണ്ണ് സ്‌കാന്‍ ചെയ്യല്‍, മുഖം തിരിച്ചറിയല്‍, വിരലടയാള ഐഡന്റിഫിക്കേഷന്‍, പാറ്റേണ്‍, പിന്‍ കോഡുകള്‍ എന്നിവ സുരക്ഷാ മാനദണ്ഡങ്ങളായി ഉപയോഗപ്പെടുത്തുന്ന സംവിധാനം സാംസങിനുണ്ട്. അടുത്ത വര്‍ഷം ലാസ് വേഗാസില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ 2018ല്‍ സാംസങ് ഗ്യാലക്‌സി എസ്9 അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. സാംസങ് സ്മാര്‍ട്ട്‌ഫോണിന്റെ വിപണിയിലെ പ്രധാന എതിരാളിയായ ആപ്പിള്‍ ഈ വര്‍ഷം പുറത്തിറക്കിയ ഐ ഫോണ്‍ x ന്റെ സവിശേഷതയായി ഉയര്‍ത്തിക്കാണിച്ചത് മുഖം തിരിച്ചറിയലായിരുന്നു. ഇതിനായി ആപ്പിള്‍ കാമറ സംവിധാനവും, 3 ഡി സെന്‍സറും, ഇന്‍ഫ്രാ റെഡ് കാമറയും, ഡോട്ട് പ്രൊജക്ടറും പ്രത്യേകമായി ഡിസൈന്‍ ചെയ്‌തെടുക്കുകയുണ്ടായി.

Comments

comments

Categories: FK Special