എന്‍ആര്‍എഐയുടെ പുതിയ പ്രസിഡന്റായി രാഹുല്‍ സിംഗ് സ്ഥാനമേറ്റു

എന്‍ആര്‍എഐയുടെ പുതിയ പ്രസിഡന്റായി രാഹുല്‍ സിംഗ് സ്ഥാനമേറ്റു

ന്യൂഡെല്‍ഹി: നാഷണല്‍ റെസ്റ്റൊറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(എന്‍ആര്‍എഐ)യുടെ പ്രസിഡന്റായി ദ ബിയര്‍ കഫേ സ്ഥാപകനും സിഇഒയുമായ രാഹുല്‍ സിംഗിനെ തെരഞ്ഞെടുത്തു. എന്‍ആര്‍എഐയുടെ പ്രസിഡന്റായിരുന്ന റിയാസ് അംലാനി ആരോഗ്യപരമായ കാരണങ്ങളാല്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. ഇംപര്‍സാരിയോ എന്റര്‍ടെയ്ന്‍മെന്റ് ആന്‍ഡ് ഹോസ്പിറ്റാലിറ്റിയുടെ സിഇഒയും എംഡിയുമാണ് റിയാസ് അംലാനി.

‘ അസോസിയേഷന്റെ 35 വര്‍ഷത്തെ പാരമ്പര്യത്തെ മുന്നോട്ട് നയിക്കുന്നതിന് എന്നെ തെരഞ്ഞെടുത്തതില്‍ നന്ദി അറിയിക്കുന്നു. സംരംഭക മനോഭാവത്തെ പ്രോല്‍സാഹിക്കിക്കുന്നതിനും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഉന്നത നിലവാരമുള്ള ആതിഥ്യം നല്‍കുന്നതിനും പ്രവര്‍ത്തിക്കും’, രാഹുല്‍ സിംഗ് പറഞ്ഞു. 2014 മുതല്‍ എന്‍ആര്‍എഐയുടെ ജോയ്ന്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ് സിംഗ്.

നട്ടെല്ലില്‍ സര്‍ജറി നടത്തിയതിനെ തുടര്‍ന്ന് തനിക്ക് ദീര്‍ഘനാളത്തെ വിശ്രമം ആവശ്യമായി വന്നതിനാലാണ് പദവിയൊഴിഞ്ഞതെന്ന് അംലാനി വ്യക്തമാക്കി. വളരെ സങ്കീര്‍ണമായ ബിസിനസ് അന്തരീക്ഷമാണ് റെസ്റ്റൊറന്റ് വ്യവസായത്തിനുള്ളത്. അതിനാല്‍ തന്നെ അസോസിയോഷനെ മുന്നില്‍ നിന്ന് നയിക്കുന്നതിന് മികച്ച ആളെ ആവശ്യമാണ്. പ്രസിഡന്റ് പദവിയൊഴിഞ്ഞെങ്കിലും മാനേജിംഗ് കമ്മിറ്റിയില്‍ അംലാനി തുടരും.

Comments

comments

Categories: More