വോയേജറിലുള്ള ത്രസ്റ്ററിനെ പ്രവര്‍ത്തന സജ്ജമാക്കി നാസ

വോയേജറിലുള്ള ത്രസ്റ്ററിനെ പ്രവര്‍ത്തന സജ്ജമാക്കി നാസ

ഭൂമിയില്‍ നിന്നും ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന മനുഷ്യനിര്‍മിത പേടകമാണു വോയേജറിലെ ത്രസ്റ്റര്‍ എന്ന ചെറിയ റോക്കറ്റിനെ നാസ പ്രവര്‍ത്തന സജ്ജമാക്കുകയുണ്ടായി. 1980 നു ശേഷം ആദ്യമായിട്ടാണ് ഇത് പ്രവര്‍ത്തിപ്പിക്കാന്‍ നാസ തീരുമാനിച്ചത്.

സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെ കുറിച്ചു പഠിക്കാന്‍ നാസ 1977-ല്‍ വിക്ഷേപിച്ച ബഹിരാകാശപേടകമായ വോയേജര്‍ -1 വെള്ളിയാഴ്ച ശരിയായ പാതയിലേക്കു തിരികെയെത്തിയതായി യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു. വോയേജറിലുള്ള ത്രസ്റ്റര്‍ (thruster) എന്ന ദിശ മാറ്റാന്‍ ഉപയോഗിക്കുന്ന ചെറിയ റോക്കറ്റിനെ നാസയിലുള്ള ശാസ്ത്രജ്ഞര്‍ ബുധനാഴ്ച പ്രവര്‍ത്തനസജ്ജമാക്കി കൊണ്ടാണ് ഇതു സാധ്യമാക്കിയത്.

37 വര്‍ഷമായി ത്രസ്റ്ററിനെ ഉപയോഗിച്ചിരുന്നില്ല. ഇപ്പോള്‍ ഇത് പ്രവര്‍ത്തന സജ്ജമാക്കിയതോടെ, വോയേജറിന്റെ ആയുസ് രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ ദീര്‍ഘിക്കും. ഇതിലൂടെ വോയേജറില്‍നിന്നും കൂടുതല്‍ ഡേറ്റകള്‍ ശേഖരിക്കാനുമാകും. ശാസ്ത്രസമൂഹത്തെ സംബന്ധിച്ച് വോയേജറില്‍നിന്നുള്ള ഡേറ്റകള്‍ നിര്‍ണായകവുമാണ്. 2014-ലാണു വോയേജര്‍ ദൗത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പേടകത്തിലുള്ള attitude control thrusters എന്ന ത്രസ്റ്ററുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നു കണ്ടെത്തിയത്. ഇതേ തുടര്‍ന്നു പുതിയ പ്രവര്‍ത്തന പദ്ധതികളുമായി ശാസ്ത്രജ്ഞര്‍ രംഗത്തുവരികയായിരുന്നു. attitude control thrusters ഉപയോഗപ്പെടുത്തുന്നതിനേക്കാള്‍ ശാസ്ത്രജ്ഞര്‍ ശ്രമിച്ചത് പേടകത്തിലെ trajectory correction maneuver thrusters നെ പ്രവര്‍ത്തന സജ്ജമാക്കുവാനാണ്. ഇത് വിജയിക്കുകയും ചെയ്തു. വോയേജര്‍ 1 നിര്‍മിച്ചതു ജെറ്റ് പ്രൊപ്പള്‍ഷന്‍ ലബോറട്ടറിയിലാണ്. വോയേജറിന് 16 ഹൈഡ്രസീന്‍ ത്രസ്റ്ററുകള്‍ ഉണ്ട്.

ഭൂമിയില്‍ നിന്നും ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന മനുഷ്യനിര്‍മിത പേടകമാണു വോയേജറിനെ കണക്കാക്കപ്പെടുന്നത്. ഇപ്പോള്‍ ഈ പേടകം സൗരയൂഥത്തിനു പുറത്തു കടന്നു നക്ഷത്രങ്ങള്‍ക്കിടയിലൂടെയാണു യാത്ര ചെയ്തു കൊണ്ടിരിക്കുന്നത്. ഈ പേടകം ഭൂമിയില്‍നിന്നും വളരെ ദൂരം സ്ഥിതി ചെയ്യുന്നതിനാല്‍ ആശയവിനിമയം നടത്തുമ്പോള്‍ മറുപടി ലഭിക്കാന്‍ 19 മണിക്കൂറെടുക്കുമെന്നു നാസ പറയുന്നു.

1977-ല്‍ വോയേജര്‍ 1-ും സഹോദര ഉപഗ്രഹമായ വോയേജര്‍ 2-ും ഒരുമിച്ചാണു വിക്ഷേപിച്ചത്. തുടക്കത്തില്‍ വോയേജര്‍ 1 രൂപകല്‍പ്പന ചെയ്തിരുന്നത് മാരിനര്‍ ദൗത്യത്തിലെ മാരിനര്‍ 11 ആയിട്ടായിരുന്നെങ്കിലും ദൗത്യത്തിനുള്ള ചെലവ് ഭീമമാകുമെന്ന കാരണത്താല്‍, ദൗത്യം ശനിയേയും വ്യാഴത്തേയും കുറിച്ചു പഠനം നടത്തുന്നതിലേക്കു വെട്ടിച്ചുരുക്കേണ്ടി വന്നു.

ദൗത്യം പുരോഗമിച്ചതോടെ, മാരിനര്‍ ദൗത്യങ്ങളില്‍ നിന്നും പേടകത്തിന്റെ രൂപകല്‍പ്പനയില്‍ കാര്യമായി വ്യത്യാസങ്ങള്‍ വരുത്തുകയും പേര് വോയേജര്‍ എന്നാക്കി മാറ്റുകയും ചെയ്തു.
കൈപ്പര്‍ വലയം (Kuiper belt), സൗരമണ്ഡലം (heliosphere), നക്ഷത്രാന്തര തലം (interstellar space) തുടങ്ങിയവയെക്കുറിച്ചുള്ള പഠനമാണ് ഇതില്‍ പ്രധാനം. വോയേജറിന്റെ പ്രഥമ ദൗത്യം 1980, നവംബര്‍ 20നു സമാപിച്ചിരുന്നു. 1979-ല്‍ വ്യാഴത്തിന്റെയും 1980ല്‍ ശനിയുടെയും ഘടനയെക്കുറിച്ചു വിലപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചതിനു ശേഷമാണു വോയേജറിന്റെ പ്രഥമ ദൗത്യം നാസ അവസാനിപ്പിച്ചത്. സൗരയൂഥത്തിലെ രണ്ട് വലിയ ഗ്രഹങ്ങളുടെയും അവയുടെ ഉപഗ്രഹങ്ങളുടെയും വിശദമായ ചിത്രങ്ങള്‍ ലഭ്യമാക്കിയതു വോയേജര്‍ 1 ആണ്.

സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെക്കുറിച്ചു പഠിക്കുന്നതിനായി ബഹിരാകാശ പര്യടനം നടത്തണമെന്ന ആശയം മുന്നോട്ടു വച്ചത് 1960-കളിലാണ്. പിന്നീട് നാസ 1970കളില്‍ ഈ ദൗത്യത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. അന്നു നവീനമായിരുന്ന ഗുരുത്വാകര്‍ഷണ സഹായക സാങ്കേതിക വിദ്യയുടെ (gravity assist) ഉപയോഗം വഴി ഒരു ശൂന്യാകാശ പേടകത്തെ സൗരയൂഥത്തിന്റെ വിദൂര പ്രദേശങ്ങളില്‍ എത്തിക്കാം എന്നു നാസ കണക്കുകൂട്ടി. ഗുരുത്വാകര്‍ഷണ സഹായക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിലൂടെ പേടകത്തിന് ഏറ്റവും കുറച്ച് ഇന്ധനം ഉപയോഗിച്ച് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വ്യാഴം, ശനി, യുറാനസ്, നെപ്റ്റിയൂണ്‍ തുടങ്ങിയ നാലു വാതകഭീമന്‍ ഗ്രഹങ്ങളെ സന്ദര്‍ശിക്കാന്‍ സാധിക്കുമായിരുന്നു.

ബുദ്ധിയുള്ള അന്യഗ്രഹജീവികള്‍ എന്നെങ്കിലും കണ്ടെത്തും എന്ന പ്രതീക്ഷയില്‍, രണ്ടു വോയേജര്‍ ശൂന്യാകാശപേടകങ്ങളിലും ഓരോ ഫലകങ്ങള്‍ വീതം ഘടിപ്പിച്ചിരുന്നു. രണ്ടു ഫലകങ്ങളിലും ഭൂമിയുടെ ചിത്രങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഭൂമിയുടെ ചിത്രങ്ങള്‍ക്കു പുറമേ, അതിലെ ജീവിവര്‍ഗ്ഗങ്ങള്‍, ശാസ്ത്ര നിരീക്ഷണങ്ങള്‍, സംഭാഷണ രൂപത്തിലുള്ള ആശംസകള്‍, പലതരം സംഭാഷണങ്ങള്‍, തിമിംഗിലങ്ങളുടെ ശബ്ദം, മനുഷ്യക്കുഞ്ഞിന്റെ കരച്ചില്‍, തിരമാലകളുടെ ആരവം, പലതരം സംഗീതങ്ങള്‍ തുടങ്ങി ഭൂമിയില്‍ നിന്നുള്ള നാനാവിധമായ ശബ്ദങ്ങള്‍ എന്നിവയും ഈ ഫലകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പേടകത്തിന്റെ അച്ചുതണ്ട് മൂന്ന് ആക്‌സിസുകളിലും സ്ഥായിയായി നിലനിര്‍ത്തുന്നതിനാവശ്യമായ ഗൈറോസ്‌കോപ്പുകള്‍, പേടകത്തിന്റെ റേഡിയോ ആന്റിന ഭൂമിയിലേക്കു തന്നെ തിരിഞ്ഞിരിക്കുന്നതിനു വേണ്ടി സൂര്യനേയും കാനോപസ് നക്ഷത്രത്തേയും പ്രമാണീകരിക്കുന്നതിനാവശ്യമായ ഉപകരണങ്ങള്‍ തുടങ്ങിയവയും വോയേജറില്‍ ഉണ്ടായിരുന്നു. ഇതില്‍ തന്നെ പ്രധാനപ്പെട്ട ഉപകരണങ്ങളുടെ കരുതല്‍ ശേഖരവും അവശ്യ ഘട്ടത്തില്‍ ഉപയോഗിക്കാന്‍ കഴിയും വിധം എട്ട് അധിക ത്രസ്റ്ററുകളും സൂക്ഷിച്ചിട്ടുണ്ട്. പര്യവേക്ഷണ യാത്രക്കിടയില്‍ ഗ്രഹങ്ങള്‍ ഉള്‍പ്പെടെയുള്ള ശൂന്യാകാശ വസ്തുക്കളെക്കുറിച്ച് പഠിക്കുന്നതിനായി 11 ശാസ്ത്രീയ ഉപകരണങ്ങളും വോയേജറില്‍ സൂക്ഷിച്ചിരുന്നു.

സൗരയൂഥവും കടന്നു സഞ്ചരിക്കാന്‍ തക്കവിധം ശേഷിയുള്ള റേഡിയോ ആശയവിനിമയ സംവിധാനങ്ങളാണു വോയേജറിനായി രൂപകല്‍പന ചെയ്തിരുന്നത്. 3.7 മീറ്റര്‍ വ്യാസമുള്ള ആന്റിനയായിരുന്നു (Parabolic high gain antenna) പ്രധാനഘടകങ്ങളിലൊന്ന്. ഈ ആന്റിന ഉപയോഗിച്ചാണു ഭൂമിയിലുള്ള മൂന്ന് ഡീപ്പ് സ്‌പേസ് നെറ്റ്‌വര്‍ക്ക് സ്റ്റേഷനുകളുമായി റേഡിയോ തരംഗങ്ങള്‍ മുഖേന വോയേജര്‍ 1 ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത്. മോഡുലേഷന്‍ നടത്തിയ ഈ തരംഗങ്ങള്‍ S ബാന്‍ഡിലും (ഏകദേശം 13 സെന്റിമീറ്റര്‍ തരംഗ ദൈര്‍ഘ്യം) X ബാന്‍ഡിലുമാണ് (ഏകദേശം 3.6 സെന്റിമീറ്റര്‍ തരംഗ ദൈര്‍ഘ്യം) പ്രക്ഷേപണം ചെയ്യപ്പെടുന്നത്. വ്യാഴത്തിന് സമീപത്തു നിന്ന് ഒരു സെക്കന്റില്‍ 115.2 കിലോ ബിറ്റുകള്‍ എന്ന നിരക്കില്‍ വരെയും, അതിനേക്കാള്‍ കൂടിയ ദൂരത്തില്‍ നിന്ന് വളരെ കുറഞ്ഞ നിരക്കിലെങ്കിലും വിവരങ്ങള്‍ ഭൂമിയിലേക്കയക്കാന്‍ ഈ തരംഗങ്ങള്‍ വഴി വോയേജര്‍ 1നു സാധിച്ചു. ഭൂമിയുമായി നേരിട്ടു ആശയവിനിമയം നടത്താന്‍ കഴിയാതെ വരുന്ന അവസരങ്ങളില്‍, വോയേജര്‍ 1ന് അതിലെ ഡിജിറ്റല്‍ ടേപ്പ് റെക്കോഡര്‍ മുഖേന 62,500 കിലോബൈറ്റ് വരെ വിവരങ്ങള്‍ സൂക്ഷിച്ചു വെക്കാനും പിന്നീട് അനുകൂല സാഹചര്യങ്ങളില്‍ സംപ്രേക്ഷണം ചെയ്യാനും കഴിയും.

Comments

comments

Categories: FK Special, Slider