193 കോടിയുടെ നിക്ഷേപ സമാഹരണത്തിന് ലാവ

193 കോടിയുടെ നിക്ഷേപ സമാഹരണത്തിന് ലാവ

ന്യൂഡെല്‍ഹി: ചൈനീസ് ടെക്‌നോളജി ഗ്രൂപ്പായ സിംഗ്ഹുവ ഹോള്‍ഡിംഗ്‌സില്‍ നിന്നും 193 കോടി രൂപ (30 മില്ല്യണ്‍ ഡോളര്‍) സമാഹരിക്കാനൊരുങ്ങി ലാവ. നോയിഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലാവ നിക്ഷേപ ശേഖരണത്തിന് മാറ്റം വരുത്താവുന്ന അഞ്ചു ലക്ഷം മുന്‍ഗണനാ ഓഹരികള്‍ (സിസിപിഎസ്) ഹോങ്കോംഗ് ആസ്ഥാനമാക്കിയുള്ള യുനിക് മെമ്മറി ടെക്‌നോളജിക്ക് ലാവ കൈമാറി. സിംഗ്ഹുവ ഹോള്‍ഡിംഗ്‌സിന്റെ അനുബന്ധ കമ്പനിയാണ് യുനിക് മെമ്മറി ടെക്‌നോളജി. 100 രൂപയാണ് ഷെയറുകളുടെ മുഖവില.

സമാഹരിക്കുന്ന തുക പ്രാദേശിക ഹാന്‍ഡ്‌സെറ്റ് ഡിസൈനിലും നിര്‍മാണ ശേഷി വര്‍ധിപ്പിക്കുന്നതിലും നിക്ഷേപിക്കാനാണ് ലാവയുടെ നീക്കം. ഷഓമി, ഓപ്പോ, വിവോ തുടങ്ങിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ വിപണി പിടച്ചടക്കിയതോടെ പിന്തള്ളപ്പെട്ട ലാവയ്‌യ്ക്ക് മൊബീല്‍ഫോണ്‍ ഡിസൈനില്‍ നിക്ഷേപം നടത്താനും ഇന്ത്യയില്‍ മൊബീല്‍ ഫോണ്‍ ഡിസൈനിംഗ് സെന്റര്‍ തുടങ്ങാനുമുള്‍പ്പടെയുള്ള പദ്ധതിയുണ്ട്. 2,615 കോടി രൂപ നിക്ഷേപിച്ചു കൊണ്ട് പുതിയ രണ്ട് യൂണിറ്റുകള്‍ കൂട്ടിച്ചേര്‍ക്കാനും നിലവിലുള്ള നിര്‍മാണ യൂണിറ്റുകള്‍ ശക്തപ്പെടുത്താനും കമ്പനി ഉന്നമിടുന്നു. ഇതിലൂടെ എട്ടു വര്‍ഷത്തിനുള്ളില്‍ ആകെ ഉല്‍പ്പാദന ശേഷി 216 മില്യണ്‍ യൂണിറ്റായി ഉയര്‍ത്താനാണ് ലാവയുടെ ശ്രമം.

Comments

comments

Categories: More