ജിസിസി നിര്‍മാണ മേഖലയില്‍ കുതിപ്പ്

ജിസിസി നിര്‍മാണ മേഖലയില്‍ കുതിപ്പ്

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ചുക്കാന്‍ പിടിക്കുന്നത് ഇനിയങ്ങോട്ടും തുടരും. അതേസമയം മേഖലയില്‍ സ്വകാര്യ രംഗത്തിന്റെ പങ്കും വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്

റിയാദ്: ജിസിസിയുടെ നിര്‍മാണ വിപണി ഈ വര്‍ഷം നേടിയത് 30 ശതമാനം വളര്‍ച്ച. ഇതുവരെ രേഖപ്പെടുത്തിയത് 130 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള പൂര്‍ത്തിയായ പദ്ധതികളാണെന്ന് മെന റിസര്‍ച്ച് പാര്‍ട്‌ണേഴ്‌സിന്റെ (എംആര്‍പി) ഏറ്റവും പുതിയ പഠനത്തില്‍ പറയുന്നു.

മിക്ക ജിസിസി രാജ്യങ്ങളുടെയും ബജറ്റിനെയുള്‍പ്പടെ താളം തെറ്റിച്ച എണ്ണ വിലയിടിവ് ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിയെന്നാലും 2016ലെ 100 ബില്യണ്‍ ഡോളര്‍ എന്നതില്‍ നിന്നും പൂര്‍ത്തിയായ പ്രൊജക്റ്റുകള്‍ വര്‍ധിച്ചുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ജിസിസിയില്‍ സജീവമായ ഏകദേശം 2.6 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള പദ്ധതികള്‍ ജിഡിപിയുടെ 160 ശതമാനത്തിനു തുല്യമാണ്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നിക്ഷേപകര്‍ക്കും മറ്റും മതിയായ അവസരങ്ങളാണ് പ്രാദേശിക നിര്‍മാണ വിപണി ഒരുക്കുകയെന്ന് എംആര്‍പിയുടെ പഠനം വ്യക്തമാക്കുന്നു.

ഹൈഡ്രോകാര്‍ബണില്‍ നിന്നു വഴി മാറിക്കൊണ്ട് പ്രമുഖ ജിസിസി രാജ്യങ്ങളിലുണ്ടായ സാമ്പത്തിക വൈവിധ്യവല്‍ക്കരണമാണ് കുതിപ്പിന് വഴിമരുന്നിട്ടതെന്ന് മെന റിസര്‍ച്ച് പാര്‍ട്‌ണേഴ്‌സ് സിഇഒ ആന്റണി ഹോബിക

ഹൈഡ്രോകാര്‍ബണില്‍ നിന്നു വഴി മാറിക്കൊണ്ട് പ്രമുഖ ജിസിസി രാജ്യങ്ങളിലുണ്ടായ സാമ്പത്തിക വൈവിധ്യവല്‍ക്കരണമാണ് കുതിപ്പിന് വഴിമരുന്നിട്ടതെന്ന് മെന റിസര്‍ച്ച് പാര്‍ട്‌ണേഴ്‌സ് സിഇഒ ആന്റണി ഹോബിക പറഞ്ഞു. ഗതാഗതം, പവര്‍, ജലം, നിര്‍മാണം, ഊര്‍ജപദ്ധതികള്‍, തുടങ്ങിയ രംഗങ്ങളില്‍ ഒരു ട്രില്യണ്‍ ഡോളറിലധികം വരുന്ന പദ്ധതികള്‍ നിര്‍മാണ പാതയിലാണ്. ഇതോടൊപ്പം തന്നെ എണ്ണയില്‍ നിന്നും പുനരുപയോഗ ഊര്‍ജരംഗത്തേക്കുള്ള മാറ്റവും പ്രധാനമായി. തങ്ങളുടെ ബദല്‍ ഊര്‍ജ്ജോല്‍പ്പാദനം വിലുലീകരിക്കുന്നതിനായി മിക്ക ജിസിസി രാജ്യങ്ങളും ടാര്‍ഗെറ്റ് സെറ്റ് ചെയ്തു കഴിഞ്ഞു.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ചുക്കാന്‍ പിടിക്കുന്നത് ഇനിയങ്ങോട്ടും തുടരുമെന്നും അതേസമയം മേഖലയില്‍ സ്വകാര്യ രംഗത്തിന്റെ പങ്കും വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഹോബിക പറഞ്ഞു. റീട്ടെയ്ല്‍, ലോജിസ്റ്റിക്‌സ്, ഇന്‍ഡസ്ട്രിയല്‍സ് തുടങ്ങിയ മേഖലകളാണ് സ്വകാര്യ മേഖല ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിര്‍മാണ മേഖലയിലെ വിശ്വസനീയരായ പങ്കാളികളായി സര്‍ക്കാരും സ്വകാര്യ മേഖലും മാറിയിരിക്കുന്നുവെന്നും ഇവര്‍ പറയുന്നു.

Comments

comments

Categories: Arabia