ഫുജൈറ റിസോട്ട് + സ്പാ നിര്‍മാണ കരാര്‍ ജെ ആന്‍ഡ് പിക്ക്

ഫുജൈറ റിസോട്ട് + സ്പാ നിര്‍മാണ കരാര്‍ ജെ ആന്‍ഡ് പിക്ക്

2019ല്‍ നിര്‍മാണം പൂര്‍ത്തിയാക്കാനുദേശിക്കുന്ന ഫുജൈറ റിസോട്ട് + സ്പാ പ്രൊജക്റ്റില്‍ 196 റൂമുകളോടു കൂടിയ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലും നാല് റസിഡന്‍ഷ്യല്‍ ബില്‍ഡിംഗുകളും ഉള്‍പ്പെടും

അബുദാബി: ഫുജൈറ റിസോര്‍ട്ട് + സ്പാ നിര്‍മാണ കരാര്‍ ജൊവാന്നോ ആന്‍ഡ് പരസ്‌കെവൈദസിനു (ജെ ആന്‍ഡ് പി) നല്‍കി ഈഗിള്‍ ഹില്‍സ് അബുദാബി. അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്പനിയായ ഈഗിള്‍ ഹില്‍സ് തങ്ങളുടെ റിസോര്‍ട്ടിന്റെ തറക്കല്ലിടല്‍ വേദിയിലാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.

2019ല്‍ നിര്‍മാണം പൂര്‍ത്തിയാക്കാനുദേശിക്കുന്ന ഫുജൈറ റിസോട്ട് + സ്പാ പ്രൊജക്റ്റില്‍ 196 റൂമുകളോടു കൂടിയ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലും നാല് റസിഡന്‍ഷ്യല്‍ ബില്‍ഡിംഗുകളും ഉള്‍പ്പെടും. നാല് റസ്ഡന്‍ഷ്യല്‍ പ്രൊജക്റ്റുകളില്‍ 172 ബ്രാന്‍ഡഡ് അപ്പാര്‍ട്ട്‌മെന്റുകളും അഞ്ച് ബീച്ച് വില്ലകളും അഞ്ച് ഗാര്‍ഡന്‍ വില്ലകളുമാണുണ്ടാവുക. 500 മീറ്ററിലുള്ള വിഹാര കേന്ദ്രവും ബീച്ച് ആക്‌സെസും പ്ലാസയും പ്രൊജക്റ്റിന്റെ പ്രത്യേകതയാണ്. പര്‍വതങ്ങളും കടലിന്റെ സാന്നിധ്യവും മനോഹരമാക്കുന്ന ഫുജൈറയിലെ ഷാമില്‍ സ്ഥാപിക്കാന്‍ പോകുന്ന പദ്ധതിയുടെ ഗാര്‍ഡനിംഗ്, മറൈന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായതായി ഈഗിള്‍ ഹില്‍സ് പറയുന്നു.

നാല് റസ്ഡന്‍ഷ്യല്‍ പ്രൊജക്റ്റുകളില്‍ 172 ബ്രാന്‍ഡഡ് അപ്പാര്‍ട്ട്‌മെന്റുകളും അഞ്ച് ബീച്ച് വില്ലകളും അഞ്ച് ഗാര്‍ഡന്‍ വില്ലകളുമാണുണ്ടാവുക

യുഎഇയുടെ സുപ്രധാനമായ ഭാഗത്ത് രാജകീയമായ ജീവിതരീതി കൊണ്ടുവരുന്നതിനുള്ള നിര്‍ണായക ചുവടുകൂടി തങ്ങള്‍ വച്ചുകഴിഞ്ഞുവെന്ന് ഈഗിള്‍ ഹില്‍സ് സിഇഒ ലോ പിങ്ക് പറഞ്ഞു. ഫുജൈറയുടെ ഹൃദയ സ്പന്ദനമായി ഈ പ്രൊജക്റ്റ് മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയില്‍ ഏറെ പ്രശസ്തിയും പോര്‍ട്ട്‌ഫോളിയോയുമുള്ള ജെ ആന്‍ഡ് പിക്ക് കരാര്‍ നല്‍കിയതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ അഭിമാന പദ്ധതിയില്‍ ഈഗിള്‍ ഹില്‍സിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ബഹുമതിയായി കാണുന്നുവെന്ന് ജെ ആന്‍ഡ് പി സിഇഒ ഗ്രിഗോറിയസ് സി ക്രിസ്‌റ്റൊഫിഡെസ് പറഞ്ഞു. മേഖലയിലെ തങ്ങളുടെ മികച്ച അനുഭവ സമ്പത്തും ട്രാക്ക് റെക്കോര്‍ഡും പദ്ധതി ഉന്നത നിലവാരത്തില്‍ വിജയകരമായി, കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൊറോക്കോ, ബഹ്‌റൈ്ന്‍, ജോര്‍ദ്ദാന്‍, സെര്‍ബിയ, യുഎഇ എന്നിവിടങ്ങളിലായി നിരവധി പദ്ധതികള്‍ ഈഗിള്‍ ഹില്‍സ് വികസിപ്പിക്കുന്നുണ്ട്. ഫുജൈറ പദ്ധതിക്കായി ധനസഹായം നടത്തുന്നതിന് നാഷണല്‍ ബാങ്ക് ഓഫ് ഫുജൈറയുമായി എ300 മില്യണ്‍ ദിര്‍ഹത്തിന്റെ കരാറിലും ഇവര്‍ ഏര്‍പ്പെട്ടിരുന്നു.

Comments

comments

Categories: Arabia