ആദ്യ എസ്എംഎസിന് 25

ആദ്യ എസ്എംഎസിന് 25

ഇന്ന് സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തില്‍ മെസേജ് അയയ്ക്കല്‍ പുതിയൊരു കാര്യമേയല്ല. എന്നാല്‍ 1990-കളില്‍ അങ്ങനെയായിരുന്നില്ല കാര്യങ്ങള്‍. അ്ന്ന് എസ്എംഎസ് ടെക്സ്റ്റ് സന്ദേശം അയയ്ക്കുന്നത് ഉത്സവപ്രതീതി സൃഷ്ടിച്ചിരുന്നു. ആദ്യമായി എസ്എംഎസ് അയയ്ച്ചിട്ട് 25 വര്‍ഷങ്ങള്‍ തികയുകയാണ്.

1992-ഡിസംബര്‍ മൂന്നിന് മെറി ക്രിസ്മസ് എന്നതായിരുന്നു ആദ്യമായി അയച്ച സന്ദേശം. 22 വയസുള്ള നീല്‍ പാപ്‌വര്‍ത്ത് എന്ന സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമറാണ് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ കമ്പ്യൂട്ടറില്‍നിന്നും സുഹൃത്തായ റിച്ചാര്‍ഡ് ജാര്‍വിസിനു സന്ദേശം അയച്ചത്. വൊഡാഫോണ്‍ നെറ്റ്‌വര്‍ക്കിന്റെ സഹായത്തോടെയായിരുന്നു സന്ദേശം അയച്ചത്. വൊഡാഫോണിനു വേണ്ടി ഷോര്‍ട്ട് മെസേജ് സര്‍വീസ് വികസിപ്പിക്കാനുള്ള ശ്രമത്തിലുമായിരുന്നു പാപ്‌വര്‍ത്ത്.

ഇതു പില്‍ക്കാലത്തു വലിയൊരു വിപ്ലവത്തിനു തന്നെ തുടക്കമിട്ടു. എസ്എംഎസ് സേവനം ജനകീയമാക്കുന്നതില്‍ നോക്കിയ ഫോണ്‍ വഹിച്ച പങ്ക് ചെറുതല്ല. 1993-ല്‍ നോക്കിയ ആയിരുന്നു എസ്എംഎസ് ഫീച്ചറുള്ള ഫോണ്‍ അവതരിപ്പിച്ചത്.

ഇന്ന് വാട്ട്‌സ്ആപ്പ് പോലുള്ള മൊബൈല്‍ മെസേജിംഗ് ആപ്പ് സര്‍വസാധാരണമായതോടെ എസ്എംഎസ് അയയ്ക്കുന്ന സ്വഭാവം പലരിലും കുറഞ്ഞു. സമീപകാലത്ത് ബ്രിട്ടനില്‍ നടന്ന സര്‍വേയില്‍ ചൂണ്ടിക്കാണിച്ചത് 2011-ല്‍ 150 ബില്യന്‍ പേര്‍ എസ്എംഎസ് അയയ്ച്ചപ്പോള്‍ 2015-ല്‍ വെറും 102 ബില്യന്‍ പേരാണ് എസ്എംഎസ് സേവനം പ്രയോജനപ്പെടുത്തിയത്.

Comments

comments

Categories: FK Special