ഇന്ത്യന്‍ നേവിയുടെ ആദ്യ വനിതാ പൈലറ്റ്

ഇന്ത്യന്‍ നേവിയുടെ ആദ്യ വനിതാ പൈലറ്റ്

ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ച് എഴുപതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആദ്യമായി ഒരു വനിത പൈലറ്റ് ഇന്ത്യന്‍ നേവിയുടെ ഭാഗമാകുന്നത്. ഇന്ത്യന്‍ നേവിയുടെ ചരിത്രത്തിലിടം നേടിയിരിക്കുകയാണ് ഉത്തര്‍പ്രേദശ് സ്വദേശിനിയായ ശുഭാംഗിണി സ്വരൂപ്

ശുഭാംഗിണി സ്വരൂപ് എന്ന പേര് ഇനി ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ത്യന്‍ നേവിയുടെ ആദ്യ വനിത പൈലറ്റ് ആര് എന്ന ചോദ്യത്തിനുത്തരമായി ഇതു നാം ഓര്‍ത്തുവെക്കണം. ഒരുപക്ഷേ പ്രായം ഇരുപതുകളില്‍ നില്‍ക്കുമ്പോള്‍ പൈലറ്റായ ഏറ്റവും ചെറുപ്പക്കാരിയായ വനിത എന്ന പദവിയും ഈ പെണ്‍കുട്ടി സ്വന്തമാക്കിയേക്കാം. പ്രായവും പദവിയും ചരിത്രത്തിനു വഴിമാറുമ്പോള്‍ ശുഭാംഗിണി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ചിരകാല സ്വപ്‌നമായ ഡിഫന്‍സ് കരിയറില്‍ എത്തിയതു മുതല്‍ ഇന്ത്യന്‍നേവിയുടെ ആദ്യ വനിതാ പൈലറ്റായതുവരെ ശുംഭാഗിണിയുടെ ജീവിതത്തിലെ എക്കാലവും അഭിമാനിക്കാവുന്ന നേട്ടങ്ങളാണ്. പ്രൊഫഷണല്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ മാരിടൈം റെക്കനൈസെന്‍സ് എയര്‍ക്രാഫ്റ്റിലാകും ഈ വനിതാ പൈലറ്റ് നിയമിതയാകുന്നത്.

ഏഴിമല നേവല്‍ അക്കാദമിയില്‍ നിന്നും പാസ്ഔട്ട് ആയ ആദ്യ ബാച്ച് വനിതാ ഓഫീസര്‍മാരിലൊരാളാണ് ശുഭാംഗിണി. അസ്ത സൈഗാള്‍, രൂപ എ, ശക്തിമായ എസ് എന്നിവരും ശുഭാംഗിണിക്കൊപ്പം ഇന്ത്യന്‍നേവിയുടെ ചരിത്രത്തിന്റെ ഭാഗമായി. ഇതുവരെ പുരുഷന്‍മാരെ മാത്രം നിയമിച്ചിരുന്ന നേവല്‍ അര്‍മമെന്റ് ഇന്‍സ്‌പെക്ഷന്‍ (എന്‍എഐ) ബ്രാഞ്ചിലേക്കാണ് ഇവര്‍ മൂന്നുപേരെയും നിയമിച്ചിരിക്കുന്നത്. നേവിയിലെ ആയുധങ്ങളും മറ്റും പരിശോധകള്‍ക്കു വിധേയമാക്കുന്ന വിഭാഗമാണ് എന്‍എഐ.

ഏഴിമല നേവല്‍ അക്കാദമിയില്‍ നിന്നും പാസ്ഔട്ട് ആയ ആദ്യ ബാച്ച് വനിതാ ഓഫീസര്‍മാരിലൊരാളാണ് ശുഭാംഗിണി. അസ്ത സൈഗാള്‍, രൂപ എ, ശക്തിമായ എസ് എന്നിവരും ശുഭാംഗിണിക്കൊപ്പം ഇന്ത്യന്‍നേവിയുടെ ചരിത്രത്തിന്റെ ഭാഗമായി. ഇതുവരെ പുരുഷന്‍മാരെ മാത്രം നിയമിച്ചിരുന്ന നേവല്‍ അര്‍മമെന്റ് ഇന്‍സ്‌പെക്ഷന്‍ (എന്‍എഐ) ബ്രാഞ്ചിലേക്കാണ് ഇവര്‍ മൂന്നുപേരെയും നിയമിച്ചിരിക്കുന്നത്. നേവിയിലെ ആയുധങ്ങളും മറ്റും പരിശോധകള്‍ക്കു വിധേയമാക്കുന്ന വിഭാഗമാണ് എന്‍എഐ

വിഐടിയില്‍ നിന്നും ബയോടെക്‌നോളജിയില്‍ എന്‍ജിനീയറിംഗ് ബിരുദം നേടിയ ശുഭാംഗിണി കൊറിയന്‍ മാര്‍ഷ്യല്‍ ആര്‍ട്ടായ ടീക്ക് വോണ്ടോയിലെ ദേശീയ ചാംപ്യന്‍ കൂടിയാണ്. നേവല്‍ ഓഫീസറായ പിതാവ് ഗ്യാന്‍ സ്വരൂപിന്റെ പാത പിന്തുടര്‍ന്നാണ് ശുഭാംഗിണി നേവിയിലേക്കെത്തിയത്. ടീക്ക്‌വോണ്ടോയിലും ഡൈവിംഗിലുമൊക്കെ ആതീവ തല്‍പരയായിരുന്നുവെങ്കിലും ഡിഫന്‍സിലായിരുന്നു ചെറുപ്പം മുതല്‍ ഈ പെണ്‍കുട്ടിലഭ്യമിട്ടിരുന്നത്. ടീക്ക്‌വോണ്ടോയില്‍ സ്വര്‍ണമെഡല്‍ ജേതാവാണ് ശുഭാംഗിണി. കായിക മേഖലയില്‍ മാത്രമല്ല, കലാപരമായും ഏറെ കഴിവുകളുള്ള പെണ്‍കുട്ടിയാണ് ശുഭാംഗിണി. വയലിന്‍, കീബോര്‍ഡ് വായനയിലും തിളക്കമാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ നേവിയുടെ ഈ പെണ്‍കുട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യന്‍ നേവിയുടെ ചരിത്രലിപികളില്‍ സ്ഥാനം രേഖപ്പെടുത്തിയത് നിലവിലെ ഒരു സാഹചര്യം മാത്രമല്ല, ഒരു ഭാരിച്ച ഉത്തരവാദിത്തമായാണ് ശുഭാംഗിംണി കാണുന്നത്. മാത്രമല്ല ഈ നിയമനത്തിലൂടെ രാജ്യത്തെ ധാരാളം പെണ്‍കുട്ടികള്‍ക്ക് ഒരു പ്രചേദനമാകാന്‍ കഴിഞ്ഞിരിക്കുന്നു. ഹൈദരാബാദിലെ ദണ്ഡിഗല്‍ എയര്‍ഫോഴ്‌സ് അക്കാദമിയില്‍ പ്രൊഫഷണല്‍ പരിശീലനത്തിനു ശേഷമാകും ശുഭാംഗിണി ജോലിയില്‍ പ്രവേശിക്കുക. ആര്‍മി , നേവി , എയര്‍ഫോഴ്‌സ് വിഭാഗത്തിലേക്കുള്ള പരിശീലനം ഇവിടെയാണ് നടക്കുന്നത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ ശുഭാംഗിണി പൈലറ്റായി ചാര്‍ജ്ജ് ഏറ്റെടുക്കും. 1991 മുതലാണ് നേവിയില്‍ വനിതാ ഓഫീസര്‍മാരെ നിയമിച്ചു തുടങ്ങിയത്. നേവിയുടെ ഏവിയേഷന്‍ വിഭാഗത്തില്‍ ട്രാങിക് കണ്‍ട്രോള്‍ ഓപ്പറേറ്റര്‍മാരായും എയര്‍ക്രാഫ്റ്റ് ഒബ്‌സര്‍വര്‍മാരായും നിലവില്‍ വനിതകള്‍ സേവനമനുഷ്ടിക്കുന്നുണ്ട്. എന്നാല്‍ മാരിടൈം റെക്കനൈസെന്‍സില്‍ ഒരു വനിതാ പൈലറ്റ് ഇതാദ്യമാണ്.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ വനിതകളെ പൈലറ്റായി നിയമിച്ചു തുടങ്ങിയത്. അവനി ചതുര്‍വേദി, ഭാവന കാന്ദ്, മോഹനാ സിംഗ് എന്നിവരെയാണ് കഴിഞ്ഞ ജൂലൈയില്‍ എയര്‍ഫോഴ്‌സില്‍ ഫ്‌ളൈയിംഗ് ഓഫീസര്‍മാരായി നിയമിച്ചിരുന്നത്.

 

Comments

comments

Categories: FK Special, Slider