യുഎഇയില്‍ സ്വിസ് വാച്ചുകള്‍ക്ക് പ്രിയം കുറയുന്നോ?

യുഎഇയില്‍ സ്വിസ് വാച്ചുകള്‍ക്ക് പ്രിയം കുറയുന്നോ?

സ്വിസ് വാച്ചുകളുടെ ലോകത്തിലെ ഏറ്റവും വലിയ പത്താമത്തെ കയറ്റുമതി വിപണിയായി യുഎഇ

അബുദാബി: സ്വിസ് വാച്ചുകളുടെ ലോകത്തിലെ ഏറ്റവും വലിയ പത്താമത്തെ കയറ്റുമതി വിപണിയായി യുഎഇയെ റാങ്ക് ചെയ്ത് ഫെഡറേഷന്‍ ഓഫ് സ്വിസ് വാച്ച് ഇന്‍ഡസ്ട്രി. 720 മില്യണ്‍ ഡോളറിന്റെ സ്വിസ് വാച്ചുകളാണ് 2017ന്റെ ആദ്യ പത്തു മാസങ്ങളില്‍ യുഎഇയിലേക്ക് കയറ്റുമതി ചെയ്തത്. എന്നാല്‍ 2016ലെ സമാന കാലയളവിലുള്ള 760 മില്യണ്‍ ഡോളറില്‍ നിന്നും യുഎഇയിലേക്കുള്ള കയറ്റുമതി താഴേക്ക് വന്നുവെന്നും ഫെഡറേഷന്റെ ഏറ്റവും പുതിയ കണക്കുകള്‍ വെളിവാക്കുന്നു.

720 മില്യണ്‍ ഡോളറിന്റെ സ്വിസ് വാച്ചുകളാണ് 2017ന്റെ ആദ്യ പത്തു മാസങ്ങളില്‍ യുഎഇയിലേക്ക് കയറ്റുമതി ചെയ്തത്. എന്നാല്‍ 2016ലെ സമാന കാലയളവിലുള്ള 760 മില്യണ്‍ ഡോളറില്‍ നിന്നും യുഎഇയിലേക്കുള്ള കയറ്റുമതി താഴേക്ക് വന്നുവെന്നും ഫെഡറേഷന്റെ ഏറ്റവും പുതിയ കണക്കുകള്‍ വെളിവാക്കുന്നു

സ്വിച്ച് വാച്ചുകളുടെ 13ാമത്തെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് സൗദി അറേബ്യയെന്നും ഇതേ കാലയളവിലെ കണക്കുകള്‍ വെളിവാക്കുന്നു. 273 മില്യണ്‍ ഫ്രാങ്ക് മൂല്യമുള്ള ഇറക്കുമതിയാണ് സൗദി അറേബ്യ നടത്തിയത്. ആഗോളതലത്തില്‍ സ്വിച്ച് വാച്ച് കയറ്റുമതി വളര്‍ന്നിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഒക്‌റ്റോബറില്‍ ഷിപ്പ്‌മെന്റുകള്‍ 9.3 ശതമാനം (1.85 ബില്യണ്‍ ഫ്രാങ്ക്) വര്‍ധിച്ചു. തുടര്‍ച്ചയായ ആറാം മാസത്തെ വര്‍ധനയാണിത്.

കയറ്റുമതിയില്‍ ഉണ്ടായ ഇടിവില്‍ നിന്നും കമ്പനി കരകയറുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഹോങ്കോംഗ് ആണ് സ്വിസ് വാച്ചിന്റെ ഏറ്റവും വലിയ കയറ്റുമതി വിപണി. ഒക്‌റ്റോബറില്‍ 16 ശതമാനമാണ് ഇവിടെ വര്‍ധനയുണ്ടായത്. അതേസമയം യുഎസിലേക്കുള്ള കയറ്റുമതി 7.3 ശതമാനം കുറഞ്ഞു.

Comments

comments

Categories: Arabia