സ്റ്റീല്‍ കമ്പനികളെ സംബന്ധിച്ച തീരുമാനം നയത്തിലെ സുതാര്യതയ്ക്ക് തെളിവ്

സ്റ്റീല്‍ കമ്പനികളെ സംബന്ധിച്ച തീരുമാനം നയത്തിലെ സുതാര്യതയ്ക്ക് തെളിവ്

വായ്പ കൈകാര്യം ചെയ്യുന്നതില്‍ കമ്പനികള്‍ അച്ചടക്കത്തോടെയുള്ള സമീപനം സ്വീകരിക്കണമെന്നും

ബെര്‍ലിന്‍: കടബാധ്യതയും സാമ്പത്തിക സമ്മര്‍ദ്ദവും രൂക്ഷമായ പൊതുമേഖല യൂണിറ്റുകളില്‍ നിന്ന് പുറത്തുകടക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം കാര്യശേഷിയുള്ള മറ്റ് മാനേജ്‌മെന്റുകള്‍ക്ക് പാപ്പരത്ത നിയമത്തിന്റെ അടിസ്ഥാനത്തില്‍ അത്തരം സംരംഭങ്ങള്‍ ഏറ്റെടുക്കാമെന്ന നയത്തിന്റെ സുതാര്യതയാണ് കാണിക്കുന്നതെന്ന് സ്റ്റീല്‍ മന്ത്രി ചൗധരി ബിരേന്ദര്‍ സിംഗ്. കിട്ടാക്കടം വരുത്തിയ കമ്പനികളെ കൈമാറുന്നതിനുള്ള ലേലത്തില്‍ നിന്ന് വന്‍തുക വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവരെയും നിഷ്‌ക്രിയ ആസ്തിയുള്ള സ്ഥാപനങ്ങളെയും വിലക്കാനുള്ള തീരുമാനത്തിന് തൊട്ടുപിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.

സ്റ്റീല്‍ കമ്പനികള്‍ വായ്പ കൈകാര്യം ചെയ്യുന്നതില്‍ അച്ചടക്കത്തോടെയുള്ള സമീപനം സ്വീകരിക്കണമെന്നും വിപണിയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ മത്സരാധിഷ്ഠിത തന്ത്രം ആവിഷ്‌കരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. എക്‌സസ് സ്റ്റീല്‍ കപ്പാസിറ്റിയെ കുറിച്ച് ബെര്‍ലിനില്‍ കഴിഞ്ഞദിവസം ന
ടന്ന ആഗോള ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേഖലയില്‍ ഭാവിയിലെ ശുഭകരമായ സാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍, ഇന്ത്യ സ്റ്റീല്‍ നിക്ഷേപകരുടെ പ്രധാന ഇടമായിമാറും. ആവശ്യകതയില്‍ അധിഷ്ഠിതമായ വിപണിയുടെ സ്വഭാവത്തെ ആശ്രയിച്ചുള്ളതാണ് നിക്ഷേപം. ഇന്ത്യയിലെ ഉരുക്കു വ്യവസായ രംഗത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലെ സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും തുല്യ നിലയില്‍ നിന്ന് മല്‍സരിക്കണം- സിംഗ് പറഞ്ഞു.

ഉല്‍പ്പാദനക്കുറവ് എന്ന വെല്ലുവിളി അഭിമുഖീകരിക്കാന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി സഹകരണത്തിനും വിവരങ്ങള്‍ പങ്കിടാനും നയപരിഹാരങ്ങള്‍ ആവിഷ്‌കരിക്കാനും ആഗോള ഫോറത്തിലെ അംഗങ്ങള്‍ സമ്മതിച്ചു. ഉല്‍പ്പാദന ക്ഷാമം കുറയ്ക്കുന്നതിനുള്ള നയത്തില്‍ ആറ് മാര്‍ഗനിര്‍ദേശങ്ങളാണ് ഉണ്ടായിരിക്കുകയെന്ന് ചൗധരി ബിരേന്ദര്‍ സിംഗ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ആഗോള ഫോറം ചില പ്രധാന നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. അംഗരാജ്യങ്ങള്‍ ഇതില്‍ മിക്ക നിര്‍ദേശങ്ങളും അംഗീകരിച്ചുകഴിഞ്ഞു.

Comments

comments

Categories: More