റുപേ ക്രെഡിറ്റ് കാര്‍ഡുകളുമായി കോര്‍പ്പറേഷന്‍ ബാങ്ക്

റുപേ ക്രെഡിറ്റ് കാര്‍ഡുകളുമായി കോര്‍പ്പറേഷന്‍ ബാങ്ക്

മംഗളൂരു : പൊതുമേഖല ബാങ്കിംഗ് കമ്പനിയായ കോര്‍പ്പറേഷന്‍ ബാങ്ക് റുപേ സെലക്റ്റ്, റുപെ പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കി. ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ ജയ് കുമാര്‍ ഗാര്‍ഗ് ആണ് കഴിഞ്ഞദിവം മംഗളൂരുവില്‍ കാര്‍ഡ് പുറത്തിറക്കിയത്. ബാങ്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്റ്ററായ ഗോപാല്‍ മുരളി ഭഗതും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

രാജ്യത്തെ റുപെ അധിഷ്ഠിതമായ 1.5 മില്ല്യണിലധികം സൈ്വപിംഗ് ടെര്‍മിനലുകളിലും 80,000 ത്തിലധികം ഇ-കൊമേഴ്‌സ് വ്യാപാരികളും കോര്‍പ്പറേഷന്‍ ബാങ്കിന്റെ റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കും. ആഗോളതലത്തില്‍ എല്ലാ ഐസിഎസ് പാര്‍ട്ണര്‍മാരും സൈ്വപിംഗ്, ഇ-കൊമേഴ്‌സ് വ്യാപാരികളും കാര്‍ഡ് അംഗീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഡിജിറ്റല്‍ പേമെന്റുകളെ ശക്തിപ്പെടുത്താന്‍ റുപേ കാര്‍ഡിനാകും. പണമിടപാട് കുറഞ്ഞ സമൂഹത്തെ സൃഷ്ടിക്കുന്നതിന് ഇത് പ്രയോജനപ്രദമാകുമെന്ന് ഗാര്‍ഗ് സൂചിപ്പിച്ചു. വ്യക്തി അപകട ഇന്‍ഷുറന്‍സിന്റെ 10 ലക്ഷം രൂപയില്‍ രണ്ടു ലക്ഷം രൂപ റുപേ സെലക്റ്റ് ക്രെഡിറ്റ് കാര്‍ഡിലൂടെയും റുപേ പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡിലൂടെയും നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: More