ഓഖി ചുഴലിക്കാറ്റ് ; കേന്ദ്ര സഹായം ഉറപ്പു ലഭിച്ചെന്ന് മുഖ്യമന്ത്രി

ഓഖി ചുഴലിക്കാറ്റ് ; കേന്ദ്ര സഹായം ഉറപ്പു ലഭിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ചുഴലിക്കാറ്റിലും കടല്‍ക്ഷോഭത്തിലും മറ്റു തുറമുഖങ്ങളില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ കേരളത്തില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ തുടര്‍ന്നും യോജിച്ച് മുന്നോട്ടു പോകുമെന്നും ചര്‍ച്ചയ്ക്കു ശേഷം മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിന് ആവശ്യമുള്ള സഹായങ്ങള്‍ നല്‍കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ഓഖി ചുഴലിക്കാറ്റ് കൂടുതല്‍ നാശം വിതച്ച പൂന്തുറ, വിഴിഞ്ഞം തുറമുഖങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു നിര്‍മല സീതാരാമന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന സര്‍ക്കാര്‍ രക്ഷാ ദൗത്യത്തില്‍ തൃപ്തികരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും ഇപ്പോള്‍ വിവാദങ്ങളോട് പ്രതികരിക്കുന്നില്ലെന്നും വ്യക്തമാക്കിയ അവര്‍ എല്ലാവരെയും രക്ഷപെടുത്തും വരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്നും അറിയിച്ചു.

Comments

comments

Categories: Slider, Top Stories