ബരാക്ക ആണവനിലയ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും

ബരാക്ക ആണവനിലയ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും

ആദ്യത്തെ നാല് യൂണിറ്റുകളുടെ നിര്‍മാണം 96 ശതമാനം പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്

അബുദാബി: ബരാക്കയിലെ ആദ്യ ആണവനിലയത്തിന്റെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായതായി എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പറേഷന്‍(ഇഎന്‍ഇസി). ആദ്യത്തെ നാല് യൂണിറ്റുകളുടെ നിര്‍മാണം 96 ശതമാനം പൂര്‍ത്തിയായതായും സ്‌റ്റേറ്റ് വാര്‍ത്താ ഏജന്‍സി പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ ഇഎന്‍ഇസി വ്യക്തമാക്കുന്നു.

2020ഓടെ നാല് റിയാക്റ്ററുകളും പ്രവര്‍ത്തന സജ്ജമായാല്‍ യുഎഇയുടെ വൈവദ്യുത ആവശ്യങ്ങളുടെ കാല്‍ ഭാഗമെങ്കിലും നിറവേറ്റാന്‍ പദ്ധതിക്ക് സാധിക്കും. പ്രതിവര്‍ഷം 21 മില്യണ്‍ ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാതാക്കാനും ഇതുവഴി സാധിക്കും

എഇഡി 13 ബില്യണിലധികം മൂല്യമുള്ള കരാറുകളാണ് പ്രാദേശിക കമ്പനികള്‍ക്ക് പദ്ധതി വഴി ലഭിച്ചത് എന്നതിനാല്‍ തന്നെ, പടിഞ്ഞാറന്‍ അബുദാബിയില്‍ സ്ഥിതി ചെയ്യുന്ന പദ്ധതി നേരത്തെ തന്നെ യുഎഇയുടെ വളര്‍ച്ചയിലും പുരോഗതിയിലും കാര്യമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒന്നും രണ്ടും യൂണിറ്റുകളുടെ പരീക്ഷണവും കമ്മീഷനിംഗുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണെന്ന് ഇന്‍ഇസിയും അവരുടെ ജോയ്ന്റ് വെഞ്ച്വര്‍ പങ്കാളികളും പ്രധാന കോണ്‍ട്രാക്റ്ററുമായ കെപ്‌കോയും പറയുന്നു.

2012ല്‍ ആരംഭിച്ച നിര്‍മാണം ഇതു വരെ 84 ശതമാനം പൂര്‍ത്തിയായി കഴിഞ്ഞു. 2020ഓടെ നാല് റിയാക്റ്ററുകളും പ്രവര്‍ത്തന സജ്ജമായാല്‍ യുഎഇയുടെ വൈവദ്യുത ആവശ്യങ്ങളുടെ കാല്‍ ഭാഗമെങ്കിലും നിറവേറ്റാന്‍ പദ്ധതിക്ക് സാധിക്കും. പ്രതിവര്‍ഷം 21 മില്യണ്‍ ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാതാക്കാനും ഇതുവഴി സാധിക്കും. മേയില്‍ ആദ്യ റിയാക്റ്ററിന്റെ തുടക്കം കൂടുതല്‍ സുരക്ഷാ പരിശോധനകള്‍ക്കായി ഇഎന്‍ഇസി വൈകിപ്പിച്ചിരുന്നു. പദ്ധതിക്ക് ഇതുവരെ പ്രവര്‍ത്തന ലൈസന്‍സ് ലഭിച്ചിട്ടില്ല.

Comments

comments

Categories: Arabia