കുറഞ്ഞ വിലയില്‍ ഐ പാഡ് ലഭ്യമാക്കാനൊരുങ്ങി ആപ്പിള്‍

കുറഞ്ഞ വിലയില്‍ ഐ പാഡ് ലഭ്യമാക്കാനൊരുങ്ങി ആപ്പിള്‍

329 ഡോളറിന് 9.7 ഇഞ്ച് ഐ പാഡ് അവതരിപ്പിച്ച ആപ്പിള്‍ 2018-ല്‍ ആരാധകര്‍ക്ക് മറ്റൊരു ആശ്ചര്യം കൂടി നല്‍കാനൊരുങ്ങുകയാണ്. ആര്‍ക്കും താങ്ങാവുന്ന വിലയില്‍ 9.7 ഇഞ്ച് ഐ പാഡ് ലഭ്യമാക്കാനാണ് ആപ്പിള്‍ തീരുമാനിക്കുന്നത്. ഇതിന്റെ വില 259 ഡോളറായിരിക്കും(ഏകദേശ വില 16,000 രൂപ). വില മാനദണ്ഡമാക്കുന്ന ഉപഭോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുകയെന്നതാണ് ലക്ഷ്യം. ഇതിലൂടെ സാംസങ്, ഹുവായ്, ലെനോവോ തുടങ്ങിയവരുമായി ശക്തമായൊരു മല്‍സരം കാഴ്ചവയ്ക്കാനുള്ള തയാറെടുപ്പിലാണ് ആപ്പിള്‍. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു ആപ്പിള്‍ 329 ഡോളറിന് ഐ പാഡ് ലഭ്യമാക്കിയത്. a9 ചിപ്പ്‌സെറ്റും റെറ്റിന ഡിസ്‌പ്ലേയുമുള്ള ഐ പാഡിന്റേത് 2 ജിബി റാമായിരുന്നു. ആപ്പിള്‍ പുതിയ മൂന്ന് ഐ ഫോണുകള്‍ വരും വര്‍ഷങ്ങളില്‍ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്. 6.5 ഇഞ്ച് ഡിസ്‌പ്ലേ, 5.8 ഇഞ്ച് ഡിസ്‌പ്ലേ, 6.1 ഇഞ്ച് ഡിസ്‌പ്ലേ തുടങ്ങിയ മൂന്ന് ഐ ഫോണുകളാണ് ആപ്പിള്‍ പുതുതായി പുറത്തിറക്കാന്‍ തീരുമാനിക്കുന്നത്. ഇവ മൂന്നും ഫുള്‍വ്യൂ ഡിസ്‌പ്ലേയോടും ട്രൂ ഡെപ്ത്ത് കാമറയോടു കൂടിയതുമായിരിക്കുമെന്നും കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

Comments

comments

Categories: FK Special