അല്‍ ഫര്‍ജാന്‍ ക്ലബ് തുറന്ന് മാസ്റ്റര്‍ ഡെവലപ്പര്‍ നഖീല്‍

അല്‍ ഫര്‍ജാന്‍ ക്ലബ് തുറന്ന് മാസ്റ്റര്‍ ഡെവലപ്പര്‍ നഖീല്‍

1.36 ബില്യണ്‍ ഡോളറിന്റെ വന്‍ പദ്ധതിയാണിത്

ദുബായ്: ഹോസ്പിറ്റാലിറ്റി രംഗത്തെ വിപുലീകരണത്തിന്റെ ഭാഗമായി 1.36 ബില്യണ്‍ ഡോളറിന്റെ അല്‍ ഫര്‍ജാന്‍ ക്ലബ് തുറക്കുന്നത് പ്രഖ്യാപിച്ച് മാസ്റ്റര്‍ ഡെവലപ്പര്‍ നഖീല്‍. ദുബായില്‍ അങ്ങോളമിങ്ങോളമായി തുറക്കുന്ന നഖീലിന്റെ കമ്മ്യൂണിറ്റി ക്ലബ്, റസ്റ്ററന്റ് വിഭാഗങ്ങളില്‍ പത്താമത്തേതാണ് അത്യാധുനിക ഡൈനിംഗ് ലഷര്‍ കോംപ്ലക്‌സായ അല്‍ ഫര്‍ജാന്‍ ക്ലബ്.

150 പേര്‍ക്കുള്ള ഇന്‍ഡോര്‍ ആന്‍ഡ് ഔട്ട്‌ഡോര്‍ സീറ്റിംഗുകളുള്ള ഗ്ലാസ് ഹൗസ് റസ്റ്ററന്റ്, 25 മീറ്ററിലുള്ള ലാപ് പൂള്‍, കുട്ടികള്‍ക്കായുള്ള പൂള്‍, സ്‌പോര്‍ട്‌സ് കോര്‍ട്, നാല് ഫിറ്റ്‌നസ് സ്റ്റുഡിയോസ് ഉള്ള ജിം തുടങ്ങിയ സൗകര്യങ്ങളാണ് അല്‍ ഫര്‍ജാന്‍ ക്ലബിലുള്ളത്. അല്‍ ഫര്‍ജാന്‍ കമ്മ്യൂണിറ്റിയുടെ തെക്കന്‍ അറ്റത്ത് സ്ഥിതി ചെയ്യുന്ന ക്ലബ് കഴിഞ്ഞ ഡിസംബറില്‍ തുറന്ന നഖീലിന്റെ റീട്ടെയ്ല്‍ ആന്‍ ഡൈനിംഗ് ഹബായ അല്‍ ഫര്‍ജാന്‍ പവലിയനു സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഒരു പള്ളിയും പ്രദേശത്ത് നിര്‍മാണത്തിലുണ്ട്. 300 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് കോംപ്ലക്‌സിലുള്ളത്.

തങ്ങളുടെ കമ്മ്യൂണിറ്റി ക്ലബുകളുടെ ശൃംഖലയിലേക്ക് അല്‍ ഫര്‍ജാന്‍ കൂടി കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് നഖീല്‍ ഹോസ്പിറ്റാലിറ്റി മാനേജിംഗ് ഡയറക്റ്റര്‍ തോസ്റ്റണ്‍ റിയെസ്

തങ്ങളുടെ കമ്മ്യൂണിറ്റി ക്ലബുകളുടെ ശൃംഖലയിലേക്ക് അല്‍ ഫര്‍ജാന്‍ കൂടി കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് നഖീല്‍ ഹോസ്പിറ്റാലിറ്റി മാനേജിംഗ് ഡയറക്റ്റര്‍ തോസ്റ്റണ്‍ റിയെസ് പറഞ്ഞു. ദുബായിലുടനീളം നടക്കുന്ന തങ്ങളുടെ വികസനപരിപാടികളുടെ അവിഭാജ്യഘടകമായി ഇതു മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അംഗങ്ങള്‍ക്കും അതിഥികള്‍ക്കും ഏറെ പ്രിയപ്പെട്ടതായി പുതിയ വേദി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Arabia