ചിന്തിപ്പിക്കും ഈ കുറ്റാന്വേഷണ ത്രില്ലര്‍

ചിന്തിപ്പിക്കും ഈ കുറ്റാന്വേഷണ ത്രില്ലര്‍

തിരുട്ടുപയേലേ-2

സംവിധാനം: സുസി ഗണേശന്‍

അഭിനേതാക്കള്‍: ബോബി സിംഹ, പ്രസന്ന, അമല പോള്‍

ദൈര്‍ഘ്യം: 2 മണിക്കൂര്‍ 30 മിനിറ്റ്

കഥാതന്തു

അന്യന്റെ ഭാര്യയുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നയാള്‍ ഭാര്യയെ ബ്ലാക്ക് മെയ്ല്‍ ചെയ്യുന്നതോടെ സര്‍വൈലന്‍സ് സ്‌പെഷ്യലിസ്റ്റിന്റെ (ഫോള്‍ കോള്‍ നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥന്‍) ജീവിതം താറുമാറാകുന്നു. അധികാരവും ടെക്‌നോളജിയിലെ സാമര്‍ഥ്യവും ഉപയോഗിച്ച് എതിരാളിയെ പിടികൂടാന്‍ ഉദ്യോഗസ്ഥന്‍ ശ്രമിക്കുന്നു.
*****************************************************************************************************************************
ഒരു ദശാബ്ദത്തിനു മുമ്പു പുറത്തിറങ്ങിയ സുസി ഗണേശന്റെ തിരുട്ടു പയേലേ എന്ന സിനിമ, പ്രമേയം കൊണ്ടു വളരെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. വിവാഹേതര ബന്ധത്തെ കുറിച്ചായിരുന്നു തിരുട്ടു പയേലേ പറഞ്ഞത്. ധീരവും, കാലത്തിനു മുന്‍പേ നടന്നതുമായിരുന്നു ആ സിനിമ ചര്‍ച്ച ചെയ്ത വിഷയം. ഇപ്പോഴിതാ തിരുട്ടു പയേലിന് രണ്ടാം ഭാഗം പുറത്തിറങ്ങിയിരിക്കുകയാണ്. ഒന്നാം ഭാഗത്തില്‍ ചര്‍ച്ച ചെയ്ത വിഷയമല്ല രണ്ടാം ഭാഗത്തിലുള്ളത്. സാങ്കേതികവിദ്യയുടെ മോശം വശത്തെ കുറിച്ചാണ് രണ്ടാം ഭാഗം പറയുന്നത്. സാങ്കേതികവിദ്യയുടെ അതിപ്രസരത്തോടെ ഇനി ആരുടെയും ജീവിതത്തില്‍ ഒന്നും സ്വകാര്യമല്ലെന്ന് ഓര്‍മപ്പെടുത്തുന്നുണ്ട് ഈ ചിത്രം. സിനിമയുടെ അവസാനം, ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയയില്‍ ഒരു അപരിചിതനെയോ അതുമല്ലെങ്കില്‍ സുഹൃത്തിന്റെ സുഹൃത്തിനെയോ ഫ്രണ്ട്‌സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനു മുന്‍പു രണ്ട് വട്ടം ചിന്തിക്കേണ്ടതുണ്ടെന്നു നിങ്ങളെ ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു.

സാങ്കേതികവിദ്യയുടെ സഹായത്തോടെ അനുദിന ജീവിതത്തില്‍ പല കാര്യങ്ങളും ആയാസരഹിതമായി ചെയ്യാന്‍ സാധിക്കുന്നുണ്ട്. അതോടൊപ്പം ടെക്‌നോളജി ജീവിതത്തെ എങ്ങനെ ചൂഷണം ചെയ്യുമെന്നും ചിത്രം കാണിച്ചു തരുന്നു.

സത്യസന്ധനായ, എന്നാല്‍ അഴിമതിക്കാരനുമായ പൊലീസ് ഉദ്യോഗസ്ഥനെന്നു ആളുകള്‍ തന്നെ വിളിക്കണമെന്ന് ഇഷ്ടപ്പെടുന്ന വ്യക്തിയാണു സെല്‍വം (ബോബി സിംഹ). ജോലിയുടെ ഭാഗമായി ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഫോണ്‍ കോളുകള്‍ ചോര്‍ത്താന്‍ സെല്‍വത്തോടു മേലധികാരികള്‍ ആവശ്യപ്പെടുകയാണ്. പുതുതായി ലഭിച്ച അധികാരത്തിന്റെ അഹങ്കാരം സെല്‍വത്തെ അന്ധനാക്കുന്നു. ഫോണ്‍ കോളുകള്‍ ചോര്‍ത്താന്‍ അധികാരം ലഭിച്ചത് അനധികൃത രീതിയിലൂടെ വരുമാനം ഉണ്ടാക്കാനുള്ള അവസരമായി അദ്ദേഹം കാണുകയും ചെയ്യുന്നു. സെല്‍വം വിവാഹം കഴിച്ചിരിക്കുന്നത് അഗല്‍വിലക്കിനെയാണ് (അമല പോള്‍). അഗല്‍വിലക്ക്, അവരുടെ ഭൂരിഭാഗം സമയവും ചെലവഴിക്കുന്നത് സോഷ്യല്‍ മീഡിയയിലുമാണ്. സെല്‍വവും അഗല്‍വിലക്കും തമ്മിലുള്ള ദാമ്പത്യജീവിതം സന്തോഷകരമായി മുന്നേറുമ്പോഴാണു ബാല്‍ക്കി (പ്രസന്ന) ഇവരുടെയിടയിലേക്കു കടന്നുവരുന്നത്. അതോടെ സെല്‍വത്തിന്റെയും അഗല്‍വിലക്കിന്റെയും ജീവിതം കീഴ്‌മേല്‍ മറിയുന്നു. അഗല്‍വിലക്കിന്റെ ഫെയ്‌സ്ബുക്ക് ഫ്രണ്ടാണ് ബാല്‍ക്കി. ഫെയ്‌സ്ബുക്കിലൂടെ അഗല്‍വിലക്കിന്റെ ജീവിതത്തില്‍ ശക്തമായ സാന്നിധ്യമായും ബാല്‍ക്കി മാറുന്നുണ്ട്.

നമ്മളുടെ ജീവിതത്തിന്റെ താളം തെറ്റിക്കാനും, അതു നശിപ്പിക്കാനും ടെക്‌നോളജിക്ക് എങ്ങനെ അനായാസമായി സാധിക്കുന്നുണ്ടെന്നു സംവിധായകന്‍ സുസി ചിത്രത്തില്‍ വളരെ ഭംഗിയായി പ്രതിപാദിക്കുന്നുണ്ട്. ഒരു പക്ഷേ, നിങ്ങള്‍ക്ക് അത്ഭുതം തോന്നിയേക്കാം എങ്ങനെയാണ് ഈ ചിത്രം തിരുട്ടു പായേലിന്റെ രണ്ടാം ഭാഗമായി മാറുന്നതെന്ന്. എന്നാല്‍ തിരുട്ടു പായേല്‍ ആദ്യ ഭാഗം പത്ത് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയപ്പോഴും സമാന ചോദ്യം അഭിമുഖീകരിച്ചിരുന്നു. വിവാഹേതര ബന്ധത്തെ കുറിച്ചു പറഞ്ഞ ആദ്യ ഭാഗം അന്ന് പ്രേക്ഷകര്‍ക്ക് അവിശ്വസനീയമായിരുന്നു.

എന്നാല്‍ പില്‍ക്കാലത്ത് എത്രയോ വിവാഹേതര ബന്ധങ്ങളുടെ കഥകള്‍ സമൂഹം കേള്‍ക്കാനിടയായി. പത്ത് വര്‍ഷം മുന്‍പു പറഞ്ഞ പ്രമേയം തന്നെയാണ് ഇപ്പോള്‍ രണ്ടാം ഭാഗം പുറത്തിറങ്ങിയപ്പോഴും സംവിധായകന്‍ സുസി ഗണേശന്‍ പറഞ്ഞിരിക്കുന്നത്. ഒരു അപരിചിതന് എങ്ങനെ ഒരാളുടെ വ്യക്തി ജീവിതത്തില്‍ അധിനിവേശം നടത്താനാകുമെന്നതാണ് രണ്ട് ചിത്രങ്ങളുടെയും പ്രമേയത്തിന്റെ അടിസ്ഥാനം. ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുമ്പോള്‍ അത് ടെക്‌നോളജിയുടെ പശ്ചാത്തലത്തില്‍ പറഞ്ഞിരിക്കുന്നു എന്നു മാത്രം. തീര്‍ച്ചയായും സംവിധായകന്‍ കഥ പറയുന്ന രീതിയോട് വളരെ സത്യസന്ധത പുലര്‍ത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യപകുതി ദൃഢമായതാണ്. ദൗര്‍ഭാഗ്യവശാല്‍ രണ്ടാം പകുതി നിരാശപ്പെടുത്തുന്നുണ്ട്. ക്ലൈമാക്‌സ് വളരെ നീണ്ടു പോവുകയും ചെയ്തു. എന്നിരുന്നാലും ഇന്നത്തെ സാങ്കേതികവിദ്യയില്‍ അടിസ്ഥാനമായ ലോകത്തിന്റെ സ്വകാര്യത കുറയുന്നത് വലിയ ആശങ്കയുള്ള വിഷയമായി ഉയര്‍ത്തിക്കാട്ടുന്നതിനുള്ള ശ്രമമാണു സംവിധായകന്‍ സുസി നടത്തിയിരിക്കുന്നത്. അത് അഭിനന്ദനാര്‍ഹവുമാണ്. ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിരിക്കുന്നവര്‍, അവര്‍ അര്‍ഹിക്കുന്ന കഥാപാത്രങ്ങള്‍ തന്നെയാണ്. അഹങ്കാരിയായ പൊലീസ് ഓഫീസറുടെ വേഷത്തില്‍ ബോബി നന്നായി തിളങ്ങി. അതു പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷത്തില്‍ അമല പോളും നന്നായി അഭിനയിച്ചിരിക്കുന്നു. ടെക്‌നോളജിയില്‍ സാമര്‍ഥ്യം പുലര്‍ത്തുന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രസന്ന

Comments

comments

Categories: FK Special, Slider