എഐ ഫേസ്ബുക്ക് മത്സരം പൂര്‍ത്തിയാക്കി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്

എഐ ഫേസ്ബുക്ക് മത്സരം പൂര്‍ത്തിയാക്കി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്

ഈ മത്സരം പൂര്‍ത്തിയാക്കുന്ന ലോകത്തിലെ ആദ്യത്തെ കമ്പനിയാണ് ഡാറ്റവല്‍ അനലിക്റ്റിക്‌സ്

ബെംഗളൂരു: ഫേസ്ബുക്കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ(എഐ) 20 പാര്‍ട്ട് മത്സരം വിജയകരമായി പൂര്‍ത്തിയാക്കുന്ന ലോകത്തിലെ ആദ്യത്തെ കമ്പനിയെന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുകയാണ് ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ ഡാറ്റവല്‍ അനലിക്റ്റിക്‌സ്. പകരം വെക്കാനില്ലാത്ത സമീപനത്തിലൂടെയാണ് മത്സരത്തിലെ (20) ക്യുഎ ബിഎബിഐ ടാസ്‌ക്‌സ് എന്നറിയപ്പെടുന്ന 20 ടാസ്‌ക്കുകളും ഈ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഫേസ്ബുക്ക് എഐ റിസര്‍ച്ച് സംഘടിപ്പിച്ച പ്രോഗ്രാം ടെസ്റ്റ് അണ്ടര്‍സ്റ്റാന്റിംഗ് ആന്‍ഡ് റീസണിംഗ് പെര്‍മോം ചെയ്യുന്നതിനുള്ള എഐ അധിഷ്ഠിത പ്രോഗ്രാമുകളുടെ കാര്യക്ഷമതയാണ് വിലയിരുത്തുന്നത്.

ചിക്കാഗോയാണ് ആസ്ഥാനമെങ്കിലും ഇന്ത്യയിലെ ഐടി നഗരമായ ബെംഗളൂരു ആസ്ഥാനമാക്കിയാണ് ഡാറ്റവല്‍ അനലിക്റ്റിക്‌സ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ആര്‍മി ലെഫ്റ്റണന്റ് കേണല്‍ ശശി കിരണ്‍, ലെഫ്റ്റനന്റ് കേണല്‍ നവീന്‍ സേവ്യര്‍ എന്നിവരാണ് സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകര്‍. മുന്‍നിര പ്രമുഖ സംരംഭകനും നയരൂപവല്‍ക്കരണ വിദഗ്ധനുമായ സാം പിട്രോഡ ചെയര്‍മാനായ സ്റ്റാര്‍ട്ടപ്പ് ടീമിന് സംരംഭകര്‍, ഇന്നൊവേറ്റേഴ്‌സ്, നയതന്ത്രജ്ഞര്‍, വികസനോത്മുഖ ചിന്തകര്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

2015 ലാണ് ഫേസ്ബുക്ക് പ്രസ്തുത ടെസ്റ്റ് ആരംഭിക്കുന്നത്. പല ആഗോള കമ്പനികളും പല തവണ 20 ടാസ്‌ക്കുകള്‍ പൂര്‍ത്തിയാക്കുന്നതിന് ശ്രമിക്കുകയുണ്ടായി. എന്നാല്‍ ആര്‍ക്കും തന്നെ ഈ ഉദ്യമത്തില്‍ വിജയിക്കാനായിരുന്നില്ല. ഡാറ്റവല്‍ മനുഷ്യന്‍ ഭാഷകളെ മനസിലാക്കുന്ന രീതിയെ കേന്ദ്രീകരിച്ച് പുതിയ നാച്വുറല്‍ ലാംഗ്വേജ് അണ്ടര്‍സ്റ്റാന്റിംഗ് ടെക്‌നോളജിയും പ്രോബഌ സോള്‍വിംഗിനുള്ള സമഗ്ര സമീപനവും വികസിപ്പിച്ചിട്ടുണ്ട്. ഇതില്‍ ലാംഗ്വേജ് പ്രീ പ്രോസസിംഗ്, വേഡ് സെന്‍സ്, കണ്‍ജെംഗ്ഷന്‍ പ്രോസസിംഗ്, കോ-റെഫന്‍സ് റെസലൂഷന്‍, ടെം-സ്‌പേസ് അനാലിസിസ് എന്നവയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ സമന്വയിപ്പിച്ചിട്ടുണ്ട്.

ബിസിനസ്, വിദ്യാഭ്യാസം, ആരോഗ്യം ബാങ്കിംഗ് ഭരണം വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, ഗതാഗതം, സാമ്പത്തികം, ഉല്‍പ്പാദനം, സേവനം, സര്‍ക്കാര്‍ തുടങ്ങിയ മേഖലകളിലെല്ലാം ഇത് ഉപയോഗപ്പെടുത്താനാകുമെന്നാണ് വിശ്വസിക്കുന്നത് സാം പിട്രോഡ പറഞ്ഞു. ഡാറ്റവല്‍ നേടിയ വിജയം ഇന്റലിജന്‍സ് പേഴ്‌സണല്‍ അസിസ്റ്റന്‍സ്, സെര്‍ച്ച് എന്‍ജിന്‍, വോയിസ് കമാന്‍ഡ്, കണ്‍ട്രോള്‍ ആപ്ലിക്കേഷന്‍, സോഷ്യല്‍ മീഡിയ കണ്ടന്റ് അനാലിസിസ് തുടങ്ങിയ എന്നിവയുമായി ബന്ധപ്പെട്ട് എഐ ടെക്‌നോളജി ഉപയോഗിക്കുന്നതിന് പ്രതീക്ഷ നല്‍കുന്നതാണ്.

Comments

comments

Categories: Tech