വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫയില്‍ ബല്ലെസ്റ്റയുടെ വിജയയാത്ര

വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫയില്‍ ബല്ലെസ്റ്റയുടെ വിജയയാത്ര

വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍, പരിസ്ഥിതി വിഭാഗത്തില്‍ പുരസ്‌കാരം നേടി ബല്ലെസ്റ്റ തിളങ്ങുന്നു. പ്രകൃതിയെ സുസ്ഥിരമാക്കി നിലനിര്‍ത്തുകയെന്ന ആശയം പ്രചരിപ്പിക്കുയെന്ന ഉദ്ദേശ്യത്തിലാണ് പുരസ്‌കാരം നല്‍കുന്നത്

പ്രശസ്ത എഴുത്തുകാരനും മുങ്ങല്‍ വിദഗ്ധനും അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫറുമായ ലോറന്റ് ബല്ലെസ്റ്റ 2017ലെ മികച്ച വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായി തെരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിലെ ‘എര്‍ത്‌സ് എന്‍വയോണ്‍മെന്റ്’ വിഭാഗത്തിലാണ് പുരസ്‌കാരം. പരിസ്ഥിതി പഠനവുമായി ബന്ധപ്പെട്ട് അന്റാര്‍ട്ടിക്കിയല്‍ നടത്തിക്കൊണ്ടിരുന്ന ഗോംബസ പ്രൊജക്ടിന്റെ മൂന്നാം ഘട്ടത്തിനിടയില്‍ എടുത്ത ചിത്രമാണ് അദ്ദേഹത്തിന് മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡ് നേടിക്കൊടുത്തത്.

തുടര്‍ച്ചയായ 53-ാം വര്‍ഷമാണ് വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രഫി അവാര്‍ഡ് പ്രഖ്യാപനം നടക്കുന്നത്. ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയമാണ് കാലങ്ങള്‍ക്കിപ്പുറവും അവാര്‍ഡ് ദാനം നടത്തിവരുന്നത്. ഫോട്ടോഗ്രഫിയിലെ തന്നെ ഏറ്റവും ശ്രദ്ധേയമായതും വിശിഷ്ടമായി കരുതപ്പെടുന്നതുമായ വിഭാഗമാണ് വൈല്‍ഡ്‌ലൈഫ്. ഫോട്ടോഗ്രഫി വഴി പരിസ്ഥിതി സംരക്ഷണത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. ഭൂമിയുടെ വിസ്തൃതി, ഘടന, ഭൂപ്രകൃതി തുടങ്ങിയവയ്ക്കാണ് ‘എര്‍ത്‌സ് എന്‍വയോണ്‍മെന്റ്‌സ്’ വിഭാഗത്തില്‍ പ്രാധാന്യം നല്കുന്നത്.

കഠിനപ്രയത്‌നത്തിന്റെയും അര്‍പ്പണ മനോഭാവത്തിന്റെയും ഫലമായി തന്നെയാണ് ലോറന്റ് ബലെസ്റ്റ മികച്ച വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ചിത്രത്തിന്റെ പിറവിക്ക് പിന്നിലെ ത്യാഗങ്ങള്‍ക്കുള്ള അംഗീകാരം തന്നെയാണ് ബലെസ്റ്റയെ തേടി എത്തിയിരിക്കുന്നത്.

മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ തണുത്തുറഞ്ഞ തടാകത്തിനടിയില്‍ പോയി എടുത്ത ബല്ലെസ്റ്റയുടെ സമ്മാനാര്‍ഹമായ ചിത്രം ഈ വിവരണങ്ങള്‍ക്ക് യോജിച്ചതാണ്.

ലോറന്‍ ബല്ലെസ്റ്റയും ഗോംബെസ പദ്ധതിയും

പ്രശസ്ത അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫറും സമുദ്ര ശാസ്ത്രജ്ഞനും നിരവധി ഡൈവിംഗ് ഉപകരണങ്ങളുടെ ഉപജ്ഞാതാവുമാണ് ലോറന്‍ ബല്ലെസ്റ്റ.

ബ്ലാങ്ക്‌പെയ്‌നിന്റെ സഹായത്തോടെ ഗോംബെസ പ്രോജക്ട് വഴി അദ്ദേഹം സമുദ്ര അടിത്തട്ടിലെ കാഴ്ചകളും മറ്റും സാധാരണക്കാരന് മുന്നിലേക്കെത്തിച്ചു.

ഇതിനോടകം തന്നെ പ്രോജക്ട് നാല് ഘട്ടങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. പ്രോജക്ടിന്റെ മൂന്നാം ഘട്ടത്തിലാണ് ബല്ലെസ്റ്റ അന്റാര്‍ട്ടിക്കയിലേക്ക് യാത്ര ചെയ്യുന്നത്. അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രഫി എന്ന ലക്ഷ്യവുമായി യാത്ര തിരിച്ച അദ്ദേഹത്തിന് സഹകരണവുമായി മാര്‍ച്ച് ഓഫ് ദി പെന്‍ഗ്വിന്‍സ് ചിത്രത്തിന്റെ നിര്‍മാതാവ് ലു ജാക്വെറ്റും ഉണ്ടായിരുന്നു. മഞ്ഞുറഞ്ഞ ആ പ്രദേശത്ത് അതുവരെ ആരും ചെന്നെത്തിയിട്ടില്ലാത്ത അടിത്തട്ടില്‍ ചെല്ലാനായിരുന്നു ലക്ഷ്യം. നിരവധി നിരീക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് പഠനാവശ്യങ്ങള്‍ക്കായി സമുദ്രാടിത്തട്ടിലെ ജീവികളുടെ ചിത്രവും അദ്ദേഹം എടുത്ത് നല്കി.

11 ദിവസത്തോളമുള്ള സഞ്ചാരത്തിനിടയിലാണ് വ്യത്യസ്തമായ ആ ചിന്താഗതി എന്നിലുണ്ടായത്. എന്തുകൊണ്ട് മഞ്ഞുമലയുടെ പൂര്‍ണ ചിത്രമെടുക്കാന്‍ ശ്രമിച്ചുകൂടാ? ആ ചിന്ത ഞങ്ങളുടെ യാത്രക്ക് പുതിയ പാത നല്കി. മൂന്ന് ആഴ്ചയോളം അതിനായുള്ള പരിശ്രമം തുടര്‍ന്നു. ഓരോ ദിവസവും മുങ്ങല്‍ കഴിഞ്ഞ് വൈകുന്നേരത്തോടെ കരയ്ക്ക് കയറുമ്പോഴേക്കും എല്ലാവരും തളര്‍ന്നിരുന്നു

ബ്ലാങ്ക്‌പെയ്‌നിന്റെ സമുദ്രത്തോടുള്ള പ്രതിബദ്ധതത

1735ല്‍ സ്ഥാപിതമായത് മുതല്‍ക്കെ തന്നെ മികച്ച പ്രകടനമാണ് ബ്ലാങ്ക്‌പെയ്ന്‍ കാഴ്ചവച്ചത്. വാച്ച് നിര്‍മാണ രംഗത്തെ അധികായരായി മാറിയപ്പോഴും സമൂഹത്തോടും പരിസ്ഥിതിയോടുമുള്ള കാഴ്ചപ്പാട് ബ്ലാങ്ക്‌പെയ്‌നിനെ വ്യത്യസ്തമാക്കി നിലനിര്‍ത്തി. 1953ല്‍ ആധുനിക സജ്ജീകരണങ്ങളോടെയുള്ള ഡൈവിംഗ് വാച്ചായ ഫിഫ്റ്റി ഫോംസ് വിപണിയിലറക്കിയതോടെയാണ് സമുദ്രാടിത്തടിലേക്ക് ബ്ലാങ്ക്‌പെയിന്റെ ചിന്തകള്‍ കടന്നുചെല്ലുന്നത്.

തുടര്‍ന്നാണ് സമുദ്രങ്ങളുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിലേക്ക് കൂടുതല്‍ ശ്രദ്ധയൂന്നാന്‍ അവര്‍ തീരുമാനമെടുക്കുന്നത്. ജനങ്ങളുടെ പിന്തുണ നേടിയെടുക്കുന്നതിനായി നിരവധിയായ മാര്‍ഗങ്ങള്‍ അവര്‍ നടപ്പിലാക്കി. സമുദ്ര പഠന ക്യാമ്പുകള്‍, എക്‌സിബിഷനുകള്‍, അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രഫി, വെബ്‌സൈറ്റുകള്‍ തുടങ്ങി വിവിധ പദ്ധതികള്‍ ഇതിനായി ആവിഷ്‌കരിക്കപ്പെട്ടു.

11 ഓളം ശാസ്ത്ര പര്യടനങ്ങൡ പങ്കാളിയായി പ്രവര്‍ത്തിച്ച ബ്ലാങ്ക്‌പെയ്ന്‍ നിരവധിയായ ഡോക്യുമെന്ററി പ്രദര്‍ശനങ്ങളും ബോധവത്കരണത്തിന്റെ ഭാഗമായി നടത്തി. 4 മില്യണ്‍ കിലോമീറ്ററോളം വരുന്ന പുതിയ സുരക്ഷിത സമുദ്രമേഖലയെ പടുത്തുയര്‍ത്തിയതിന്റെ കൃതാര്‍ത്ഥതയിലാണ് ബ്ലാങ്ക്‌പെയ്ന്‍.

ചിത്രത്തിന് പിന്നിലെ കഥ

‘പോളിന്യയിലെ ശാന്തതയിലൂടെ തുഴഞ്ഞ് ഞങ്ങള്‍ അന്റാര്‍ട്ടിക്കയിലെത്തി. അവിശ്വസനീയമായ ഉയരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പടുകൂറ്റന്‍ മഞ്ഞ്മലകളായിരുന്നു ഞങ്ങള്‍ക്ക് ചുറ്റിലും. ഒഴുകിക്കൊണ്ടിരിക്കുന്ന അവയുടെ കാഴ്ചയും അത്ഭുതാവഹമായിരുന്നു. അല്പ സമയത്തെ യാത്രക്ക് ശേഷം അഡെലി ലാന്റിലെത്തിയപ്പോള്‍ അവ മുന്നില്‍ ഒരു കവാടം പോലെ കാണപ്പെട്ടു.

65 മീറ്ററോളം നീളമുള്ള ഞങ്ങളുടെ ബോട്ട് അതിലൂടെ സാവധാനം ഉരഞ്ഞ് കടന്നുപോയി. അവയുടെ യദാര്‍ത്ഥ വലിപ്പത്തിന്റെ 10 ശതമാനം മാത്രമാണ് ഉപരിതലത്തില്‍ കാണാന്‍ സാധിക്കുക. അതിനടിയിലേക്കുള്ള അവയുടെ വലിപ്പം അദൃശ്യമായ നിഗൂഢതയായിതന്നെ തുടര്‍ന്നു. ഇന്നോളം അവ പൂര്‍ണമായും ആര്‍ക്കും കാണാന്‍ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. അടിയിലേക്ക് ചെല്ലുംതോറും വര്‍ദ്ധിച്ചുവരുന്ന തണുപ്പും ഇരുട്ടുമെല്ലാം അതിന് കാരണങ്ങളാണ്.

11 ദിവസത്തോളമുള്ള സഞ്ചാരത്തിനിടയിലാണ് വ്യത്യസ്തമായ ആ ചിന്താഗതി എന്നിലുണ്ടായത്. എന്തുകൊണ്ട് മഞ്ഞുമലയുടെ പൂര്‍ണ ചിത്രമെടുക്കാന്‍ ശ്രമിച്ചുകൂടാ? ആ ചിന്ത ഞങ്ങളുടെ യാത്രക്ക് പുതിയ പാത നല്കി. മൂന്ന് ആഴ്ചയോളം അതിനായുള്ള പരിശ്രമം തുടര്‍ന്നു. ഓരോ ദിവസവും മുങ്ങല്‍ കഴിഞ്ഞ് വൈകുന്നേരത്തോടെ കരയ്ക്ക് കയറുമ്പോഴേക്കും എല്ലാവരും തളര്‍ന്നിരുന്നു.

പ്രോജക്ടിന്റെ മൂന്നാം ഘട്ടത്തിലാണ് ബല്ലെസ്റ്റ അന്റാര്‍ട്ടിക്കയിലേക്ക്് യാത്ര ചെയ്യുന്നത്. അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രഫി എന്ന ലക്ഷ്യവുമായി യാത്ര തിരിച്ച അദ്ദേഹത്തിന് സഹകരണവുമായി മാര്‍ച്ച് ഓഫ് ദി പെന്‍ഗ്വിന്‍സ് ചിത്രത്തിന്റെ നിര്‍മാതാവ് ലു ജാക്വെറ്റും ഉണ്ടായിരുന്നു

അങ്ങനെയാണ് 22 മീറ്ററോളം വ്യാപ്തിയുള്ള ഉരുണ്ട ഒരു മഞ്ഞുമല ശ്രദ്ധയില്‍ പെട്ടത്. പിന്നീട് അതില്‍ കേന്ദ്രീകരിച്ചായി ശ്രമം. മഞ്ഞു പാളികളില്‍ ഉറച്ചിരിക്കുന്നതിനാല്‍ അത് മറ്റ് മഞ്ഞുമലകളെ പോലെ ഒഴുകി നടക്കുകയല്ലായിരുന്നു. അതിനാല്‍ തന്നെ ചിത്രീകരണത്തിന്റെ കാഠിന്യവും കുറഞ്ഞു. കൃത്യമായ പദ്ധതിയുമായാണ് പിറ്റേന്ന് ഞങ്ങള്‍ ഇറങ്ങിയത്.

കപ്പലിന്റെ പായ് നിവര്‍ത്താനുപയോഗിക്കുന്ന കയറും വലിയ പൊങ്ങ് തടികളും മറ്റും സജ്ജമാക്കിയിരുന്നു. അവ ഉപയോഗിച്ച് മഞ്ഞ്മലയ്ക്ക് ചുറ്റും ചട്ടക്കൂടുണ്ടാക്കി ഒരേ അകലത്തില്‍ നിന്ന് ചുറ്റിലുമുള്ള ചിത്രങ്ങള്‍ എടുക്കാനായിരുന്നു പദ്ധതി. മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിന് ശേഷം കമ്പ്യൂട്ടറില്‍ എടുത്ത ചിത്രങ്ങള്‍ കാണുന്നത് വരെ ഞങ്ങള്‍ക്ക് ആര്‍ക്കും മഞ്ഞ് മലയെ പൂര്‍ണമായും കാണാന്‍ സാധിച്ചിരുന്നില്ല. തൊട്ടടുത്ത് നിന്ന് ചിത്രീകരിക്കാന്‍ ശ്രമിത്തുമ്പോള്‍ മഞ്ഞ്മല മുഴുവനായി ഫ്രെയിമില്‍ ഒതുങ്ങാത്ത സ്ഥിതിയായിരുന്നു. അകലേക്ക് നീങ്ങിയാല്‍ ഇരുട്ട് കാരണം കാണാനും സാധിക്കില്ല. എന്നാല്‍ എടുത്ത ചിത്രങ്ങളില്‍ ഒന്നിന്റെ പ്രിവ്യൂ കണ്ട് ആശ്ചര്യപ്പെട്ടുപോയി, അതില്‍ മഞ്ഞുമല പൂര്‍ണമായും വ്യക്തമായും കാണാന്‍ സാധിക്കുന്നുണ്ട്. റോമിന്‍ ഗ്രേയുടെ വാക്കുകളാണ് അപ്പോള്‍ മനസില്‍ വന്നത്. ‘തുടക്കത്തില്‍ വെറും മിഥ്യാസങ്കല്പമല്ലായിരുന്നെങ്കില്‍ ഒന്നും വിലമതിക്കുന്നതാവുകയില്ലായിരുന്നു, അല്ലെങ്കില്‍ കടല്‍ വെറും ഉപ്പ് വെള്ളമെന്നതിനുപരി ഒന്നുമല്ലതായേനെ,” ലോറന്‍ ബല്ലെസ്റ്റ പറയുന്നു.

അവാര്‍ഡിനെ കുറിച്ച്

ജൈവവൈവിധ്യവും പരിസ്ഥിതിയുടെ സവിശേഷതകളും മറ്റും ജനങ്ങളിലേക്കെത്തിച്ച് അവരെ ബോധവത്കരിക്കുക എന്നതാണ് വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രഫി അവാര്‍ഡ് ലക്ഷ്യം വയ്ക്കുന്നത്. അതായത് ആധുനികതയുടെ കൃത്രിമത്വങ്ങള്‍ കൊണ്ട് നിറയ്ക്കാതെ പ്രകൃതിയെ അതിന്റെ സൗന്ദര്യത്തില്‍ തന്നെ പകര്‍ത്തിയെടുക്കുന്നവനാണ് വിജയി. അതിനൊപ്പം തന്നെ യോജിച്ച അടിക്കുറിപ്പുകളും ആവശ്യമാണ്. എല്ലാവര്‍ഷവും ലണ്ടന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ ഇതിന്റെ ഭാഗമായി എക്‌സിബിഷനുകളും മറ്റും നത്തപ്പെടുന്നുണ്ട്. അതിനൊപ്പം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 60ല്‍ അധികം നഗരങ്ങളും പിന്നിട്ട്കഴിഞ്ഞു.

Comments

comments

Categories: FK Special, Slider