സ്‌നാപ്പ് ചാറ്റ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുനര്‍രൂപകല്‍പ്പന ചെയ്യുന്നു

സ്‌നാപ്പ് ചാറ്റ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുനര്‍രൂപകല്‍പ്പന ചെയ്യുന്നു

വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ യൂസര്‍മാരേയും പരസ്യദാതാക്കളെയും ആകര്‍ഷിക്കാന്‍ സ്‌നാപ് ചാറ്റിന്റെ ഉടമസ്ഥരായ സ്‌നാപ് ഇന്‍ക് അവരുടെ മൊബൈല്‍ ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷന്‍ പുനര്‍രൂപകല്‍പന ചെയ്തു. യൂസര്‍മാര്‍ക്ക് അവരുടെ സുഹൃത്തുക്കള്‍ അയയ്ക്കുന്ന മീഡിയ കമ്പനികള്‍ നിര്‍മിച്ച ഉള്ളടക്കം അഥവാ കണ്ടന്റുകളില്‍നിന്നുള്ള വീഡിയോകളെയും ഫോട്ടോകളെയും വേര്‍തിരിക്കുന്നതാണു പുതിയ പരിഷ്‌ക്കാരം. എതിരാളിയായ ഫെയ്‌സ്ബുക്കില്‍നിന്നും ഫിലോസഫിക്കലായിട്ടുള്ളൊരു വ്യതിയാനമായിട്ടാണു പുതിയ പരിഷ്‌ക്കാരത്തെ കമ്പനി വിശേഷിപ്പിക്കുന്നത്.

ഈ വര്‍ഷമാദ്യമാണ് സ്‌നാപ് ഇന്‍ക് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. എന്നിട്ടും സാമ്പത്തികവര്‍ഷത്തിലെ മൂന്ന് പാദങ്ങളിലും നിരാശയേകുന്ന പ്രകടനമാണു കമ്പനി കാഴ്ചവച്ചത്. ഇപ്പോള്‍ പുതിയ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ ആളുകള്‍ സ്‌നാപ് ചാറ്റില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ താല്‍പര്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഇതിലൂടെ പരസ്യദാതാക്കള്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ തങ്ങളുടെ സേവനം പ്രയോജനപ്പെടുത്താന്‍ മുന്നോട്ടുവരുമെന്നും വിചാരിക്കുന്നുണ്ട്.

സാമൂഹികമായവയെ മീഡിയയില്‍നിന്നും വേര്‍തിരിച്ചതിലൂടെ സുഹൃത്തുക്കളുമായി ആശയവിനിമയം മികച്ച രീതിയില്‍ നടത്താനും മികച്ച ഉള്ളടക്കം കാണുന്നതിനുമുള്ള അവസരവുമാണു സൃഷ്ടിച്ചിരിക്കുന്നതെന്നു സ്‌നാപ് ചാറ്റ് വൃത്തങ്ങള്‍ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. സ്‌നാപ് ചാറ്റിന്റെ പരിഷ്‌കരിച്ച പതിപ്പ് വരും ആഴ്ചകളില്‍ ലഭ്യമായി തുടങ്ങുമെന്നു കമ്പനി അറിയിച്ചു.

Comments

comments

Categories: FK Special, Slider