കാലതാമസമില്ല: യുഎഇയില്‍ വാറ്റ് സംവിധാനം ജനുവരി ഒന്നു മുതല്‍

കാലതാമസമില്ല: യുഎഇയില്‍ വാറ്റ് സംവിധാനം ജനുവരി ഒന്നു മുതല്‍

കമ്പനികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള കാലാവധി അവസാനിക്കാനിരിക്കെ രജിസ്സ്‌ട്രേഷനില്‍ വന്‍ കുതിപ്പാണ് കാണുന്നതെന്നു അധികൃതര്‍

അബുദാബി: യുഎഇയില്‍ മൂല്യ വര്‍ധിത നികുതി (വാറ്റ്) അവതരിപ്പിക്കാന്‍ ഇനി കാലതാമസമില്ലെന്ന് ഫെഡറര്‍ ടാക്‌സ് അതോറിറ്റി ഡയറക്റ്റര്‍ ജനറല്‍ ഖാലിദ് അല്‍ ബസ്താനി. 2018 ജനുവരി ഒന്നു മുതല്‍ വാറ്റ് പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള കാലാവധി അവസാനിക്കാനിരിക്കെ രജിസ്സ്‌ട്രേഷനില്‍ വന്‍ കുതിപ്പാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വാറ്റ് പ്രാബല്യത്തില്‍ വരുത്തുന്നത് നീട്ടി വെക്കണമെന്ന് യുഎഇ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍ അബ്ദുള്‍ അസീസ് അല്‍ ഗുറൈര്‍ ആവശ്യപ്പെട്ടതിനു തൊട്ടു പിന്നാലെയാണ് ബസ്താനിയുടെ പ്രസ്താവന. വാറ്റ് നടപ്പാക്കുന്നതിന് യുഎഇയിലെ ധരനകാര്യ സ്ഥാപനങ്ങള്‍ ഇനിയും സജ്ജരായിട്ടില്ലെന്നും തയാറാകാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നുമാണ് അല്‍ ഗുര്‍റൈര്‍ പറഞ്ഞത്.

വാറ്റ് പ്രാബല്യത്തില്‍ വരുത്തുന്നത് നീട്ടി വെക്കണമെന്ന് യുഎഇ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍ അബ്ദുള്‍ അസീസ് അല്‍ ഗുറൈര്‍ ആവശ്യപ്പെട്ടതിനു തൊട്ടു പിന്നാലെയാണ് ബസ്താനിയുടെ പ്രസ്താവന

ബാങ്കുകളോ ഇന്‍ഷുറന്‍സ് കമ്പനികളോ പുതിയ നികുതി സംവിധാനത്തിനായി ഒരുങ്ങിയിട്ടില്ലെന്ന് അബുദാബിയില്‍ കഴിഞ്ഞ ദിവസം നടന്ന ബാങ്കിംഗ് ഇവന്റില്‍ അദ്ദേഹം പ്രസ്താവിച്ചിരുന്നു. എല്ലാ മേഖലകളുടെയും വിശദാംശങ്ങള്‍ തയാറാക്കിയും ഉല്‍പ്പന്നങ്ങള്‍ക്കു പ്രത്യേകം നികുതി കണക്കാക്കിയും വാറ്റ് നടപ്പിലാക്കാന്‍ ഇനിയും ചുരുങ്ങിയത് ആറുമാസം സമയമെങ്കിലും തങ്ങള്‍ക്കു വേണമെന്ന് അദ്ദേഹം വ്യക്തമാക്കി.

പുതിയ വര്‍ഷത്തില്‍ പുതിയ നികുതി സംവിധാനം നടപ്പിലാക്കുന്നത് വൈകിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നു ബസ്താനി പറഞ്ഞു. ജനുവരി ഒന്നു മുതലാണ് തുടക്കമെന്ന് വാറ്റുമായി ബന്ധപ്പെട്ട നിയമത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിസിനസ് രംഗത്തു നിന്നുള്ള സഹകരണം എടുത്തു പറയേണ്ടതാണെന്ന് നേരത്തെ അല്‍ ബസ്താനി പറഞ്ഞിരുന്നു. ബിസിനസുകളും ബിസിനസ് സ്ഥാപനങ്ങളും തങ്ങളുടെ നികുതി ബാധ്യതകള്‍ നിറവേറ്റുന്നതിനുള്ള അവസരമായി ഇതെടുത്തുവെന്നും സംവിധാനത്തിനു പൂര്‍ണമായ പാലനം ഉറപ്പു നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ പരിധിയായി നിശ്ചയിച്ചിട്ടുള്ളത് 375,000 ദിര്‍ഹമാണ്. കഴിഞ്ഞ 12 മാസത്തിനിടയില്‍ നികുതിക്ക് വിധേയമായ വിതരണം ചെയ്ത ഉല്‍പ്പന്നങ്ങളുടെ മൂല്യം രജിസ്‌ട്രേഷന്‍ പരിധിയില്‍ കവിഞ്ഞിട്ടുണ്ടെങ്കില്‍ ബിസിനസ് രജിസ്റ്റര്‍ ചെയ്യേണ്ടി വരും. നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ പരിധിയില്‍ താഴെയാണ് വിതരണവും ഇറക്കുമതിയുമെങ്കില്‍ വാറ്റില്‍ രജിസ്റ്റര്‍ ചെയ്യണോ എന്നത് സ്വമേധയാ തീരുമാനിക്കാം. എന്നാല്‍ 187,500 എന്ന വളന്ററി രജിസ്‌ട്രേഷന്‍ പരിധിയില്‍ കവിയാന്‍ പാടില്ല. എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ടാക്‌സ് അതോറിറ്റിയുടെ വെബ്‌സൈറ്റിലൂടെ നികുതി രജിസ്‌ട്രേഷന്‍ നടത്താം.

Comments

comments

Categories: FK Special, Slider