വടകര എന്‍ജിനീയറിംഗ് കോളെജിന് നാക് അക്രെഡിറ്റേഷന്‍

വടകര എന്‍ജിനീയറിംഗ് കോളെജിന് നാക് അക്രെഡിറ്റേഷന്‍

സംസ്ഥാനത്ത് നാക് അംഗീകാരം ലഭിക്കുന്ന ആദ്യത്തെ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളെജാണിത്.

വടകര: വടകര കോളെജ് ഓഫ്‌ എന്‍ജിനീയറിംഗിന് നാക്കിന്റെ ബി ബ്ലസ് അംഗീകാരം ലഭിച്ചു. സംസ്ഥാനത്ത് നാക് അംഗീകാരം ലഭിക്കുന്ന ആദ്യത്തെ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളെജാണിത്. പ്രൊഫ. ജി എസ് എന്‍ രാജു(ആന്ധ്ര യൂണിവേഴ്‌സിറ്റി മുന്‍ വിസി), പ്രൊഫ. ഡോ കമത്ത് രജനീഷ് കമലാകര്‍(ശിവാജി യൂണിവേഴ്‌സിറ്റി, കോലാപൂര്‍), പ്രൊഫ. അഷുതോഷ് ത്രിവേദി(ഡെല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി) എന്നിവരടങ്ങിയ നാക്ക് സംഘം കഴിഞ്ഞ ഒക്‌റ്റോബര്‍ 30 മുതല്‍ നവംബര്‍ ഒന്നു വരെ കോളെജ് സന്ദര്‍ശിച്ചിരുന്നു. കോളെജിലെ വിവിധ പഠന വകുപ്പുകള്‍, ലാബുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവ സന്ദര്‍ശിക്കുകയും വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുമായി എന്നിവരുമായി സംവദിക്കുകയും ചെയ്തുകൊണ്ട് കോളെജിലെ ഭൗതിക സാഹചര്യങ്ങള്‍, പാഠ്യ-പാഠ്യേതര മികവുകള്‍ എന്നിവ സംഘം വിലയിരുത്തി.

സംസ്ഥാന സഹകരണവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കെയ്പിന്റെ കീഴിലുള്ള ആദ്യത്തെ എന്‍ജിനീയറിംഗ് കോളെജാണിത്. 1999 ല്‍ പ്രവര്‍ത്തനമാരംഭിച്ച കോളെജിന് നേരത്തെ ഐഎസ്ഒ സെര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നു. എന്‍ജിനീയറിംഗ് ബിരുദ വിഭാഗത്തില്‍ ആറ് ശാഖകളും എംസിഎയുമാണ് ഇവിടെ നടത്തിവരുന്നത്.

Comments

comments

Categories: More