ഫെഡറല്‍ ബാങ്ക് പലിശ രഹിത എക്കൗണ്ടുകള്‍ അവതരിപ്പിച്ചു

ഫെഡറല്‍ ബാങ്ക് പലിശ രഹിത എക്കൗണ്ടുകള്‍ അവതരിപ്പിച്ചു

കൊച്ചി: രാജ്യത്ത് സ്ഥിര താമസക്കാരായവര്‍ക്കു വേണ്ടിയുള്ള പലിശ രഹിത പേഴ്‌സണല്‍ എക്കൗണ്ടായ നൂര്‍ പേഴ്‌സണല്‍ എക്കൗണ്ടിന് ഫെഡറല്‍ ബാങ്ക് മിലാദ് ഷെരീഫ് ദിനത്തില്‍ തുടക്കം കുറിച്ചു. ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാനാണ് ഇത് പുറത്തിറക്കിയത്. ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും റീട്ടെയില്‍ ബിസിനസ് വിഭാഗം മേധാവിയുമായ ജോസ് കെ മാത്യു, സീനിയര്‍ വൈസ് പ്രസിഡന്റും എറണാകുളം സോണ്‍ മേധാവിയുമായ എന്‍ വി സണ്ണി, റീട്ടെയില്‍ ബിസിനസ് വൈസ് പ്രസിഡന്റ് കുരിയാക്കോസ് കോണില്‍, ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ആലുവ റീജണല്‍ മേധാവിയുമായ ജോയ് പോള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഈ എക്കൗണ്ട് ഉടമകള്‍ക്ക് പ്രതിദിനം രണ്ടു ലക്ഷം രൂപ വരെ ഇടപാടു നടത്താവുന്ന പ്ലാറ്റിനം റൂപെ കാര്‍ഡിന് അര്‍ഹതയുണ്ടാകും. തെരഞ്ഞെടുത്ത വിമാനത്താവളങ്ങളിലെ ലോഞ്ചുകളില്‍ ഓരോ ത്രൈമാസത്തിലും രണ്ടു തവണ വീതം ഇവര്‍ക്ക് സൗകര്യവും ലഭിക്കും.

Comments

comments

Categories: Banking